Latest News

പൊലീസ് ജീപ്പിൽ കാറിടിച്ച് കടന്നു; ഡാൻസാഫ് വീടുവളഞ്ഞു: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്‌ടറടക്കം 7 പേർ പിടിയിൽ

തിരുവനന്തപുരം പുതുവർഷത്തലേന്ന് കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേർ പിടിയിൽ. കൊല്ലത്തുനിന്ന് ലഹരിമരുന്നു വിതരണം ചെയ്തെത്തിയ സംഘമാണ് പിടിയിലായത്. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാർഥി ഹലീന (27), കൊല്ലം ആയൂർ സ്വദേശിയും ഐടി ജീവനക്കാരനുമായ അവിനാഷ് (29), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29), നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29 ), തൊളിക്കോട് […]

പൊലീസ് ജീപ്പിൽ കാറിടിച്ച് കടന്നു; ഡാൻസാഫ് വീടുവളഞ്ഞു: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്‌ടറടക്കം 7 പേർ പിടിയിൽ Read More »

ഇടുക്കിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; രണ്ടുപേരുടെ നില ഗുരുതരം

തൊടുപുഴ ഇടുക്കി കരിങ്കുന്നത്തിന് സമീപം പ്ലാന്റേഷനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്. തൃശൂരിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.ശബരിമലയിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തൊടുപുഴയിൽനിന്ന് അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം നടത്തി.

ഇടുക്കിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; രണ്ടുപേരുടെ നില ഗുരുതരം Read More »

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; സംഭവം കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 മണി യോടെയാണ് ആക്രമണം ഉണ്ടായത്. കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ഇറങ്ങിയതറിഞ്ഞ് പടക്കം പൊട്ടിക്കാൻ നേരത്ത് കാട്ടാന ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; സംഭവം കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ Read More »

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്; ഉളിയത്തടുക്കയിൽ കിടപ്പുമുറിയ്ക്ക് തീപിടിച്ചു

കാസർകോട്: ഉളിയത്തടുക്ക ഭഗവതീ നഗറിൽ ഓട് മേഞ്ഞ വീടിൻ്റെ കിടപ്പുമുറിയ്ക്ക് തീപിടിച്ചു. മൊബൈൽ ചാർജ് ചെയ്യുന്നതിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. ബുധനാഴ്‌ച രാത്രി ഒൻപതരയോടെ ചിത്ര കുമാരിയുടെ വീട്ടിലാണ് സംഭവം. തീപടർന്നതോടെ കാസർകോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ വി.എൻ വേണുഗോപാലിൻ്റെ നേതൃത്വത്തിൽ സേന എത്തി തീയണച്ചു. മുറിയിലെ ഡ്രസ്സ് വച്ചിരുന്ന അലമാര, മേശ, കട്ടിൽ, കിടക്ക, മറ്റ് സാധന സാമഗ്രികൾ, റൂമിൻറെ സീലിംഗ്, എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചിരുന്നു. മറ്റ്

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്; ഉളിയത്തടുക്കയിൽ കിടപ്പുമുറിയ്ക്ക് തീപിടിച്ചു Read More »

ശലഭം രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് ആരംഭിച്ചു.

ചെറുവത്തൂർ : കിടപ്പിലായ കുട്ടികളുടെ സാമൂഹ്യവൽക്കരണം, അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക, ഭിന്നശേഷികുട്ടികളുടെ അവകാശ സംരക്ഷണം, ഭിന്നശേഷി സൗഹൃദ സമൂഹം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തി സമഗ്ര ശിക്ഷാ കാസർഗോഡ്, ബി.ആർ സി ചെറുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ ശലഭം ദ്വിദിന സഹവാസക്യാമ്പ് കൊടക്കാട് കദളീവനത്തിൽ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒൻപതാം വാർഡ് മെംബർ കെ. ഹേമാംബിക അദ്ധ്യക്ഷത വഹിച്ചു. എസ്. എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ പ്രകാശൻ ടി

ശലഭം രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് ആരംഭിച്ചു. Read More »

അടിച്ചു പൂസായി ട്രെയിനിൽ കയറി അക്രമം: ബവ്കോ ഔട്ട്ലറ്റുകൾ പൂട്ടണം, വിചിത്ര ആവശ്യവുമായി റെയിൽവേ

തിരുവനന്തപുരം: യാത്രക്കാർ മദ്യപിച്ചു ട്രെയിനിൽ കയറി അക്രമമുണ്ടാക്കുന്നതു തടയാൻ ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകൾ അടച്ചുപൂട്ടണമെന്ന വിചിത്ര ആവശ്യവുമായി റെയിൽവേ. തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാരപരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽനിന്നാണു ബവ്കോയ്ക്കു കത്തുനൽകിയത്. സ്റ്റേഷനുകളുടെ 500 മീറ്റർ ദൂരപരിധിയിൽനിന്നു ബവ്കോ ഔട്ട്ലറ്റുകൾ മാറ്റണമെന്നാണ് ആവശ്യം.കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റ്റിൽനിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിലാണു റെയിൽവേ ബവ്കോ ഔട്ട്ലറ്റുകളെ പ്രതിക്കൂട്ടിലാക്കുന്നത്. കഴിഞ്ഞ നവംബർ 2നു വർക്കലയിലായിരുന്നു സംഭവം. പ്രതിയായ യാത്രക്കാരൻ കോട്ടയത്തുനിന്നു മദ്യപിച്ചാണു ട്രെയിനിൽ കയറിയതെന്നു കണ്ടെത്തിയിരുന്നു. ഇത്തരം

അടിച്ചു പൂസായി ട്രെയിനിൽ കയറി അക്രമം: ബവ്കോ ഔട്ട്ലറ്റുകൾ പൂട്ടണം, വിചിത്ര ആവശ്യവുമായി റെയിൽവേ Read More »

പക്ഷിപ്പനിയിൽ ആശ്വാസം; അണുനശീകരണം പൂർത്തിയായി, നിരീക്ഷണ മേഖലകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

ആലപ്പുഴ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്നു നിരീക്ഷണ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങൾക്കു 10 കിലോമീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്നലെയോടെ പിൻവലിച്ചത്. രോഗ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തിയിരുന്നു. ഇവിടങ്ങളിലെ അണുനശീകരണവും ഇന്നലെ പൂർത്തിയായി. ഇതോടെയാണു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്.പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ മൂന്നു മാസത്തേക്കു പക്ഷികളെ വളർത്തുന്നതു നിരോധിച്ച ഉത്തരവ് തുടരും. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര

പക്ഷിപ്പനിയിൽ ആശ്വാസം; അണുനശീകരണം പൂർത്തിയായി, നിരീക്ഷണ മേഖലകളിലെ നിയന്ത്രണങ്ങളിൽ ഇളവ് Read More »

ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം.

കാസർഗോഡ്: മഹാരാഷ്ട്രയിൽ നടന്ന പതിനൊന്നാം മത് ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, ജൂനീയർ, സീനീയർ . വിഭാഗത്തിൽ എട്ട് സ്വർണ്ണവും ആറ് വെള്ളിയും. അഞ്ച് വെങ്കലവും ഉൾപ്പെടെ 19 മെഡൽ നേടികൊണ്ട് കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. യോങ്ങ് മൂഡോ കത്താ. പൂംസേ വിഭാഗത്തിൽ ആണ് കുട്ടികൾ മൽസരിച്ചത്. അനന്തു കൃഷ്ണ . മാഹിൻ റുസിൻ മുഹമ്മദ് ഹാഷീർ തനവ് കൃഷ്ണ ശ്രീഹരി എസ് അജ്മൽ മിഥിൻ കൃഷ്ണ ജെറിൽ തോമസ് റോമീയോ എന്നീ

ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം. Read More »

പുതുവത്സരാഘോഷം അതിരു വിട്ടാൽ പണി കിട്ടും; കർശന നിർദ്ദേശങ്ങളുമായി പൊലീസ്, ബേക്കലിൽ കനത്ത സുരക്ഷ

കാസർകോട്: പുതുവത്സരാഘോഷം അതിരുവിട്ടാൽ കർശന നടപടിയെടുക്കാൻ തീരുമാനം. ആഘോഷങ്ങൾ ഏതു തരത്തിലായിരിക്കണം നടത്തണമെന്നത് സംബന്ധിച്ച് പൊലീസ് സംസ്ഥാന തലത്തിൽ മാർഗ്ഗരേഖ പുറത്തിറക്കി. ആഘോഷത്തിൻ്റെ മറവിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്താൻ പാടില്ല, മതിയായ വെളിച്ച സൗകര്യം ഉള്ള സ്ഥലങ്ങളിൽ മാത്രമേ ആഘോഷങ്ങൾ അനുവദിക്കു. ബാർ ഹോട്ടലുകൾ, റസ്‌റ്റോറൻറുകൾ, റിസോർട്ടുകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡിജെ പാർട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോൾ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം. പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം വിളമ്പുകയാണെങ്കിൽ പ്രത്യേക ലൈസൻസ്

പുതുവത്സരാഘോഷം അതിരു വിട്ടാൽ പണി കിട്ടും; കർശന നിർദ്ദേശങ്ങളുമായി പൊലീസ്, ബേക്കലിൽ കനത്ത സുരക്ഷ Read More »

കെ.എസ്. ആർ. ടി സി ഉല്ലാസയാത്ര, ഗവിയിലേക്ക് വന്ന ബസ് കത്തി നശിച്ചു.

കോട്ടയം: മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന കെഎസ്‌ആർടിസി ബസ് യാത്രക്കിടെ കത്തി നശിച്ചു. ബുധനാഴ്‌ച പുലർച്ചെ 3.45 ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തി നശിച്ചത്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് മലപ്പുറം ഡിപ്പോയിൽ നിന്നും ചൊവ്വാഴ്‌ച രാത്രി പുറപ്പെട്ട ബസ്സാണ് കത്തിയത്. സൂപ്പർ ഡീലക്‌സ് ബസ് ആണ് സർവ്വീസിന് ഉപയോഗിച്ചത്. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ബസിൽ

കെ.എസ്. ആർ. ടി സി ഉല്ലാസയാത്ര, ഗവിയിലേക്ക് വന്ന ബസ് കത്തി നശിച്ചു. Read More »

Scroll to Top