പരിയാരം: കാണാതായ 17 കാരനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി
പരിയാരം: കാണാതായ 17 കാരനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പാണപ്പുഴ വില്ലേജിൽ എടക്കോം കണാരംവയൽ സ്വദേശി ജനീഷിൻ്റെ മകൻ ജ്യോതിഷ് ജനീഷ് എന്ന യദുവിനെയാണ് കാണാതായത്. സപ്തംബർ 25 ന് വീട്ടിൽ നിന്നും പോയ ജ്യോതിഷ് നാളിതുവരെ തിരിച്ചെത്തിയില്ലെന്നാണ് പരാതി. പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഇരുനിറവും ഒത്ത ശരീരവുമുള്ള ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പരിയാരം പോലീസ് സ്റ്റേഷനിൽ(ഫോൺ- 04972808100) വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
പരിയാരം: കാണാതായ 17 കാരനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി Read More »









