Latest News

പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം ചെന്നൈയിൽ നിന്നും അറസ്റ്റിൽ

തിരുവനന്തപുരം: പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മതം മാറി ഒളിവിൽ കഴിയുകയായിരുന്ന പ്രതി നിറമൺകര സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. സാം എന്ന പേരിൽ മതം മാറി ചെന്നൈയിൽ കഴിയുകയായിരുന്നു. പാസ്റ്ററായി ജോലി ചെയ്‌ത്‌ വരുന്നതിനിടെയാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. ഇതിനിടെ ഇയാൾ ചെന്നൈയിൽ വച്ച് രണ്ട് വിവാഹം കഴിച്ചു.2001-ലാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. ട്യൂഷൻ ടീച്ചറായി ജോലി ചെയ്യുകയായിരുന്ന ഇയാൾ സ്‌കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ട്യൂഷൻ ടീച്ചറായതിനാൽ ക്ലാസെടുക്കാൻ […]

പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം ചെന്നൈയിൽ നിന്നും അറസ്റ്റിൽ Read More »

തെക്കിലിൽ സ്വകാര്യ ബസിന് പിറകിൽ ലോറിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

കാസർകോട്: ദേശീയപാത തെക്കിലിൽ ലോറി ബസിന് പിറകിലിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തെക്കിൽ ഇറക്കത്തിലാണ് അപകടം. കാസർകോട്ടേക്ക് വരികയായിരുന്ന പ്രതാപ് ബസിന് പിറകിൽ ലോറിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് പാഞ്ഞ് മുന്നിലുള്ള ലോറിയിലും ഇടിച്ചു. പരിക്കേറ്റ 20 ഓളം യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസിന്റെയും ലോറിയുടെയും മുൻഭാഗം പാടെ തകർന്നു.

തെക്കിലിൽ സ്വകാര്യ ബസിന് പിറകിൽ ലോറിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക് Read More »

തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ച 19കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ട: തിരുവല്ലയിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റിജു മാത്യുവിന് ജീവപര്യന്തം തടവും പിഴയും. അഞ്ച് ലക്ഷം രൂപയാണ് പിഴ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത(19)യെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിലാണ് വിധി.2019 മാർച്ച് 12നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. സഹപാഠിയായിരുന്ന കവിത പ്രണയാഭ്യർത്ഥന നിരസിച്ചതാണ് അജിനെ പ്രകോപിച്ചത്. ഇതേതുടർന്ന് അജിൻ കവിതയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അയിരൂരിന് സമീപം

തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ച 19കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ Read More »

ഫിറ്റ്നസ് പരിശീലകനായ 28 കാരൻ്റെ മരണം; വില്ലനായത് മസിലിന് കരുത്തുകൂടാൻ കഴിച്ച മരുന്നോ?, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്

തൃശൂർ: ഒന്നാംകല്ലിലെ ഫിറ്റ്നസ് പരിശീലകനായ മാധവിൻ്റെ മരണ കാരണത്തിൽ അവ്യക്തത. മസിലിനു കരുത്തു ലഭിക്കാൻ യുവാവ് അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചന. വിദേശനിർമിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയിൽ നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. മരണകാരണം പോസ്റ്റ്മോർട്ടത്തിലും വ്യക്തമായില്ലെന്നാണ് വിവരം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. ശരീര സൗന്ദര്യ മൽസരങ്ങളിൽ സ്ഥിരമായി മാധവ് പങ്കെടുക്കാറുണ്ടായിരുന്നു. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപത്തെ ചങ്ങാലി വീട്ടിൽ മണിയുടെയും കുമാരിയുടെയും മകൻ മാധവിനെ(28) ബുധനാഴ്‌ച പുലർച്ചെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിം ട്രെയിനറായ

ഫിറ്റ്നസ് പരിശീലകനായ 28 കാരൻ്റെ മരണം; വില്ലനായത് മസിലിന് കരുത്തുകൂടാൻ കഴിച്ച മരുന്നോ?, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് Read More »

പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികൾ; ജൂനിയറെ വീട്ടിൽകൊണ്ടുപോയി മർദ്ദിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ 18കാരനാണ് മർദ്ദനമേറ്റത്. റാഗിങ് കേസിൽ സസ്പെൻഷനിൽ ആയിരുന്ന വിദ്യാർത്ഥികൾ കോടതി ഉത്തരവ് നേടി പരീക്ഷയ്ക്കായി കോളേജിൽ എത്തി മർദ്ദിച്ചു എന്നാണ് ആരോപണം. വിദ്യാർത്ഥി നൽകിയ പരാതിയിൽ ഹഫീസ് ഉമ്മർ, ഫാസിൽ എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിൽ കോളേജിൽ വന്നു എന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം. കോളേജിന് പുറത്തേക്ക് വിളിച്ചുവരുത്തി ഇരുചക്രവാഹനത്തിൽ കയറ്റുകയും അക്രമികളിൽ ഒരാളുടെ

പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികൾ; ജൂനിയറെ വീട്ടിൽകൊണ്ടുപോയി മർദ്ദിച്ചു Read More »

കെഎം ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന സിപിഐഎം നേതാവും കണ്ണൂർ ജില്ലാ മുൻ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെഎം ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.കണ്ണൂർ ജില്ലയിലെ മലയോരമേഖലയിൽ കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള ജനങ്ങളെ സംഘടിപ്പിച്ച് സിപിഐഎമ്മും കർഷക സംഘവും കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു കെഎം ജോസഫ്. കർഷകസംഘത്തിന്റെ സംസ്ഥാന നേതാവായിരുന്ന അദ്ദേഹം സഹകാരി എന്ന നിലയിലും ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കെഎം ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Read More »

ചിക്മംഗ്ളൂരുവിൽ സ്‌കൂട്ടറിൽ കാറിടിച്ച് കണ്ണൂർ സ്വദേശികളായ 2 യുവാക്കൾക്ക് ദാരുണാന്ത്യം

മംഗ്ളൂരു: ചിക്മ‌ംഗളൂരുവിൽ സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ, അഞ്ചരക്കണ്ടി സ്വദേശികളായ വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ ഷഹീർ (22), തേറാംകണ്ടി അസീസിന്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരം ചിക്‌മംഗ്‌ളൂരു, കടൂരിലാണ് അപകടം. അനസ് സംഭവ സ്ഥലത്തും ഷഹീർ മംഗ്ളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്. അപകടവിവരമറിഞ്ഞ് ബന്ധുക്കൾ മംഗ്ളൂരുവിലെത്തിയിട്ടുണ്ട്. രണ്ടു സ്കൂട്ടറുകളിലായി കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കളായ നാലുപേർ വിനോദ യാത്രയ്ക്ക് എത്തിയത്. മൈസൂരുവിൽ സന്ദർശനം നടത്തിയശേഷമാണ് സംഘം

ചിക്മംഗ്ളൂരുവിൽ സ്‌കൂട്ടറിൽ കാറിടിച്ച് കണ്ണൂർ സ്വദേശികളായ 2 യുവാക്കൾക്ക് ദാരുണാന്ത്യം Read More »

ഓൺലൈൻ ഗെയിം നിരോധനം: ഹർജികൾ സുപ്രീം കോടതിയിൽ; കേന്ദ്ര സർക്കാരിനോട് പ്രതികരണം തേടി

ദില്ലി: ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയില്‍. കേന്ദ്ര സർക്കാരിന്‍റെ 2025-ലെ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്‌ടിനെ ചോദ്യം ചെയ്യുന്ന നിരവധി ഹർജികൾ നവംബർ 26-ന് സുപ്രീം കോടതി പരിഗണിക്കും. പുതിയ നിയമം ഉപയോഗിച്ച് രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ് അടുത്തിടെ നിരോധിച്ചിരുന്നു. ഇതിനായി ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക‌്‌ട് നടപ്പിലാക്കി. ഇപ്പോൾ ഈ നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾക്ക് വിശദമായ മറുപടി നൽകാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട്

ഓൺലൈൻ ഗെയിം നിരോധനം: ഹർജികൾ സുപ്രീം കോടതിയിൽ; കേന്ദ്ര സർക്കാരിനോട് പ്രതികരണം തേടി Read More »

അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അങ്കമാലി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റോസ്‌ലി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിയതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിന് പിന്നാലെ റോസ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റോസ്ലിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അമ്മൂമ്മയാണ് കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പൊലീസ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. റോസ്‌ലിക്കെതിരായ

അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി Read More »

വായ്‌പ നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിന് മർദ്ദനം

രാജപുരം: വായ്പ നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വീട്ടിൽ കയറി ആകമിച്ചു. പരാതിയിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. പനത്തടി ചെമ്പേരിയിലെടി.എസ്‌.റമീസിൻ്റെ (26) പരാതിയിലാണ് പാണത്തൂരിലെ അർജുൻ (30),ഉമേഷ് (28), എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 5 ന് രാത്രി 10 മണിക്ക് ചെമ്പേരിയിലെ പരാതിക്കാരന്റ് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ പണം തിരികെ ചോദിച്ച വിരോധത്തിൽ കയ്യിൽ കരുതിയ വടികൾ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു വെന്ന് പരാതിയിലാണ് കേസെടുത്തത്.

വായ്‌പ നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിന് മർദ്ദനം Read More »

Scroll to Top