Latest News

ദേശീയ യോങ്ങ് മൂഡോ കായിക താരം മൂഹമ്മദ് ഹാഷിറിന് പൂച്ചെണ്ട് നൽകി ആദരിച്ചു.

പരപ്പ: എടത്തോട് മദർ സവീന റെസിഡെൻഷ്യൽ സ്കൂളിൽ നിന്നും മഹാരാഷ്ട്രയിൽ വെച്ച് നടന്ന നാഷണൽ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് 78 കിലോ വിഭാഗത്തിൽ മൽസരിച്ച് ഒരു ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും നേടി കേരളത്തിന് തന്നെ അഭിമാനമായി മാറിയ മൂഹമ്മ ഹാഷീറിന് മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ മാനേജ്മെന്റ് പൂച്ചെണ്ട് നൽകി ആദരിച്ചു. സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫിന. […]

ദേശീയ യോങ്ങ് മൂഡോ കായിക താരം മൂഹമ്മദ് ഹാഷിറിന് പൂച്ചെണ്ട് നൽകി ആദരിച്ചു. Read More »

കാസർകോട് യുവാവിനെ വെട്ടിയും കടിച്ചും പരിക്കേൽപ്പിച്ചു

കാസർകോട്: ബളാൽ, ഏരൻചിട്ടയിൽ യുവാവിനെ തടഞ്ഞു നിർത്തി വെട്ടിയും കടിച്ചും പരിക്കേൽപ്പിച്ചതായി പരാതി. ഏരൻ ചിട്ടയിലെ കെ. അനന്തു (23)വാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ പരാതിയിൽ വിജേഷ് എന്നയാൾക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. വ്യാഴാഴ്‌ച രാത്രി ഒൻപതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അനന്തുവിൻ്റെ പേരിൽ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്. ഈ കേസിനെ കുറിച്ച് വിജേഷ് നാട്ടിൽ പറഞ്ഞു നടക്കുന്നതിനെ കുറിച്ച് അനന്തു ചോദ്യം ചെയ്‌തിരുന്നു. ഈ വിരോധത്തിലാണ് അനന്തുവിനെ വിജേഷ് ആക്രമിച്ചതെന്നു വെള്ളരിക്കുണ്ട് പൊലീസ്

കാസർകോട് യുവാവിനെ വെട്ടിയും കടിച്ചും പരിക്കേൽപ്പിച്ചു Read More »

പറമ്പ് വൃത്തിയാക്കാൻ തീയിട്ടു, ആളിപ്പടർന്ന തീയിൽപെട്ട് മധ്യവയസ്‌കൻ വെന്തുമരിച്ചു; ദാരുണസംഭവം കൊല്ലം മുഖത്തലയിൽ

കൊല്ലം: കൊല്ലം മുഖത്തല നടുവിലേക്കരയിൽ മധ്യവയസ്‌കൻ വെന്തുമരിച്ചു. കാവനാട് കന്നിമേൽച്ചേരി സ്വദേശി ദയാനിധിയാണ് മരിച്ചത്. പുരയിടത്തിൽ തീയിട്ടത് ആളിപ്പടരുകയായിരുന്നു. തീയണക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽപെട്ടത്. വളരെ ദാരുണമായ സംഭവമാണ് നടന്നത്. വാടകയ്ക്ക് നൽകിയിരിക്കുന്ന വീടിനോട് ചേർന്നാണ് അപകടം നടന്ന പറമ്പുള്ളത്. കാടുപിടിച്ച് കിടക്കുന്നത് കണ്ട് പറമ്പിൽ തീയിടാൻ എത്തിയതായിരുന്നു ദയാനിധി. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തീ ആളിപ്പടർന്നു. തീ ആളിക്കത്തിയതിനെ തുടർന്ന് തുടർന്ന് അടുത്തുള്ള ആളുകളെയും ഫയർഫോഴ്സിനെയും ദയാനിധി വിവരമറിയിച്ചിരുന്നു.ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ പറമ്പ് കത്തി തീർന്നിരുന്നു.

പറമ്പ് വൃത്തിയാക്കാൻ തീയിട്ടു, ആളിപ്പടർന്ന തീയിൽപെട്ട് മധ്യവയസ്‌കൻ വെന്തുമരിച്ചു; ദാരുണസംഭവം കൊല്ലം മുഖത്തലയിൽ Read More »

മകരവിളക്ക് ദിനത്തിൽ നിയന്ത്രണങ്ങൾ, 35,000 പേർക്ക് മാത്രം പ്രവേശനം, ഹൈക്കോടതി ഉത്തരവ്

കൊച്ചി : ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയാണ് കോടതിയുത്തരവിട്ടത്. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നൽകും. മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും

മകരവിളക്ക് ദിനത്തിൽ നിയന്ത്രണങ്ങൾ, 35,000 പേർക്ക് മാത്രം പ്രവേശനം, ഹൈക്കോടതി ഉത്തരവ് Read More »

ഓട്ടോ റിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണ്ണം കവർന്നു

കാസർകോട്: ആശുപത്രി കോമ്പൗണ്ടിൽ പാർക്കു ചെയ്‌തിരുന്ന ഓട്ടോ റിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണ്ണം കവർന്നതായി പരാതി. ബളാൽ, കല്ലഞ്ചിറ, കുതിരുമ്മൽ ഹൗസിലെ എം അഷ്റഫിൻ്റെ പരാതിയിൽ ഹൊസ്‌ദുർഗ്ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രി വളപ്പിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയിലായിരുന്നു കവർച്ച. വെള്ളിയാഴ്‌ച രാവിലെ 11 മണിക്കും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലാണ് മോഷണം നടന്നത്. അഷ്റഫിൻ്റെ അളിയൻ്റെ ഭാര്യയുടേതാണ് മോഷണം പോയ ആഭരണങ്ങളെന്നു പരാതിയിൽ പറഞ്ഞു.

ഓട്ടോ റിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണ്ണം കവർന്നു Read More »

ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് സംസ്ഥാവ്യാപകമായി വൻ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയിൽ

പത്തനംതിട്ട: ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് സംസ്ഥാവ്യാപകമായി വൻ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയിൽ. കൊഴഞ്ചേരി ബിജോ ഭവനിൽ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനിൽ ശ്രീഹരി വീട്ടിൽ താമസിക്കുന്ന ഇമ്മാനുവൽ ആർ എ(42), തിരുവനന്തപുരം ശ്രീമൂലം റോഡിൽ കൊടാക്കേരിൽ വീട്ടിൽ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്. ജി എസ് ടി വകുപ്പ് റെയ്ഡ് നടത്തിയതും ലൈസൻസ് റദ്ദായതുമായ സ്ഥാപനങ്ങളിൽ ജി.എസ്.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചമഞ്ഞ് പിഴയും കുടിശ്ശികയും തവണകളാക്കി

ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് സംസ്ഥാവ്യാപകമായി വൻ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയിൽ Read More »

പഴയങ്ങാടി താവത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പഴയങ്ങാടി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ആളെ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല.ബോഡി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ..ഇന്ന് പുലർച്ചയാണ് സംഭവം

പഴയങ്ങാടി താവത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി Read More »

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടത്തിൽ കണ്ണൂർ വിമാനത്താവളം; കൂടുതൽ യാത്ര അബുദാബി, ദോഹ, ദുബായ്…

മട്ടന്നൂർ: കിയാൽ. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി 2025 ൽ യാത്ര ചെയ്തത് 15.2 ലക്ഷം യാത്രക്കാർ. ഇതിനു മുൻപ് 2019ലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ എന്ന നേട്ടത്തിൽ എത്തിയ വർഷം. യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് തീർത്ത് അന്ന് 14.7 ലക്ഷം യാത്രക്കാരാണ് കണ്ണൂർ വഴി കടന്നുപോയത്. യാത്രക്കാരുടെ എണ്ണത്തിൽ 2019 നെ അപേക്ഷിച്ച് 3 ശതമാനവും 2024നെ അപേക്ഷിച്ച് 16 ശതമാനവും വർധന രേഖപ്പെടുത്തി. നവംബർ, ഡിസംബർ മാസങ്ങളിലായി എയർ ഇന്ത്യ എക്സ‌്പ്രസിന്റെറെ 340

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടത്തിൽ കണ്ണൂർ വിമാനത്താവളം; കൂടുതൽ യാത്ര അബുദാബി, ദോഹ, ദുബായ്… Read More »

ഇരിട്ടിയിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു. 10 വയസ്സ് തോന്നിക്കുന്ന ആൺകടുവയാണ് രാത്രി 11.30തോടെ വനം വകുപ്പിൻ്റെ കൂട്ടിൽ അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനെതന്നെ കടുവയെ വയനാട് കുപ്പാടി കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.കിടന്ന കിടപ്പിലും രക്ഷപ്പെടാൻ ശ്രമിച്ച നിലയിലും ആയി ജീവനറ്റ പശുക്കൾ. കഴുത്തിൽ പല്ലുകൾ ആഴത്തിൽ ഇറങ്ങിയതിന്റെ മുറിവുകൾ. തൊഴുത്തിലും പുൽക്കൂടിലും ആയി രക്‌തം തളം കെട്ടിയ നിലയിൽ. പാലത്തുംകടവിൽ പുല്ലാട്ടുകുന്നേൽ കുടുംബത്തിന്റെ പശുത്തൊഴുത്ത്

ഇരിട്ടിയിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു Read More »

യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: യുവാവ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. കുമ്പള, ആരിക്കാടി, ഒഡ്ഡു ഗ്രൗണ്ടിനു സമീപത്തെ ബാബുവിൻ്റെ മകൻ സന്തോഷ് (30)ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്യുന്ന ആളാണ് സന്തോഷെന്നു ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച തെർമ്മോക്കോളുമായി ബന്ധപ്പെട്ട റീൽസ് ചിത്രീകരിച്ചിരുന്നതായി പറയുന്നു. ഇതിനിടയിൽ തെർമ്മോക്കോൾ പൊട്ടിപ്പോവുകയും ഇതിൻ്റെ വീഡിയോ സുഹൃത്തിനു അയച്ചു കൊടുത്ത് വിഷമം അറിയിച്ചിരുന്നുവത്രെ. തൊട്ടുപിന്നാലെ സുഹൃത്ത് സന്തോഷിനെ ഫോൺ ചെയ്‌തുവെങ്കിലും പ്രതികരിച്ചില്ല. ഇക്കാര്യം സുഹൃത്ത് വീട്ടുകാരെ ഫോൺ

യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ Read More »

Scroll to Top