പിഴ അടച്ചില്ലെങ്കിൽ ലൈസൻസും പോകും ആർസിയും പോകും; ട്രാഫിക് നിയമലംഘനത്തിൽ നടപടി കർശനമാക്കുന്നു
തിരുവനന്തപുരം: നിയമലംഘനങ്ങൾക്ക് പിഴ ഒടുക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന നിയമം നടപ്പാക്കാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. എംവിഡിയും പൊലീസും ചുമത്തുന്ന പിഴയിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അടക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. പലരും പിഴകൾ ഗൗരവത്തോടെ കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിയമം നടപ്പാക്കാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റാണെന്നാണ് പ്രധാന നിർദേശം. അതിന് ശേഷം 45 ദിവസത്തിനുള്ളിൽ […]








