GPS-ൽ കുരുങ്ങി പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ; സോഫ്റ്റ്വേറിൽ മാറ്റംവേണമെന്ന് കേന്ദ്രത്തോട് കേരളം
തിരുവനന്തപുരം: പുതിയ വാഹനങ്ങളിൽ രജിസ്ട്രേഷന് ഘടിപ്പിക്കേണ്ട വെഹിക്കിൾ ട്രാക്കിങ് ഡിവൈസ് (ജിപിഎസ്) വാഹൻ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കാൻ കഴിയാത്തത് വാഹന ഉടമകളെ വലയ്ക്കുന്നു. വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന ജിപിഎസ് സംവിധാനം ചരക്ക്, ട്രാൻസ്പോർട്ട് വാഹനങ്ങളിൽ നിർബന്ധമാണ്. ഉപകരണം ഘടിപ്പിച്ചാലേ രജിസ്ട്രേഷൻ ലഭിക്കൂ.പൊതുയാത്രാവാഹനങ്ങളിൽ ഓട്ടോറിക്ഷയെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ജനുവരി ഒന്നുമുതൽ ജിപിഎസ് വ്യവസ്ഥകളിൽ കേന്ദ്രസർക്കാർ മാറ്റംവരുത്തിയതിനെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ജിപിഎസ് ഘടിപ്പിച്ചാലും മോട്ടോർവാഹനവകുപ്പിന്റെ സോഫ്റ്റ്വേറുമായി ഇവ ബന്ധിപ്പിക്കാനാവാത്തതാണ് പ്രശ്‌നമാകുന്നത്.രണ്ടാഴ്ചയായി ഒട്ടേറെ വാഹനങ്ങളുടെ രജിസ്ട്രേഷൻ മുടങ്ങിയതിനെത്തുടർന്ന് നടന്ന പരിശോധനയിലാണ് സാങ്കേതികപ്പിഴവ് […]








