Latest News

പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ

പാലക്കാട്: കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ. ഒറ്റപ്പാലം വരോട് സ്വദേശിയായ രുദ്ര രാജേഷാണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ ഇന്നലെ രാത്രി ഒമ്പതോടെയാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ Read More »

കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞുവീണു: ജെസിബി ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

വർക്കല: കുന്നിടിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ജെസിബി ഓപ്പറേറ്റർ മരിച്ചു. കൊല്ലം കരീപ്ര വാക്കനാട് ഉളകോട് ഇന്ദിരാവിലാസത്തിൽ മുരളീധരൻപിള്ളയുടെയും സുഭദ്ര അമ്മയുടെയും മകൻ കണ്ണൻ എന്നു വിളിക്കുന്ന അനീഷ് കുമാർ (37) ആണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുന്നിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 40 അടിയോളം ഉയരമുള്ള ഭാഗത്തുനിന്ന് മണ്ണിടിഞ്ഞ് യന്ത്രത്തിനു മുകളിലേക്ക് വീണതാണ് അപകടകാരണം. സമീപത്തുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തി. മുകളിലേക്കു വീണ മണ്ണ് നീക്കാനായെങ്കിലും അനീഷിനെ പുറത്തെടുക്കാനായില്ല. വർക്കലയിൽനിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.

കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞുവീണു: ജെസിബി ഓപ്പറേറ്റർക്ക് ദാരുണാന്ത്യം Read More »

ഉറങ്ങുകയാണെന്നു കരുതി, യാത്രക്കാർ പരിശോധിച്ചപ്പോൾ യുവതി മരിച്ച നിലയിൽ; ട്രെയിനുകൾ വൈകി ഓടുന്നു

കൊച്ചി തമിഴ്‌നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന സ്ത്രീയാണ് മരിച്ചത്. ഇവർക്ക് 40 വയസ്സ് പ്രായം തോന്നിക്കും. ട്രെയിൻ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേ പൊലീസിന്റെ വൈദ്യസംഘം പരിശോധിച്ച ശേഷം ഉടൻ തന്നെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ എത്തിയ 16187 കാരയ്ക്കൽ-എറണാകുളം എക്‌സ്പ്രസിലെ എസ്4 കോച്ചിലാണ് യുവതിയെ മരിച്ച നിലയിൽ

ഉറങ്ങുകയാണെന്നു കരുതി, യാത്രക്കാർ പരിശോധിച്ചപ്പോൾ യുവതി മരിച്ച നിലയിൽ; ട്രെയിനുകൾ വൈകി ഓടുന്നു Read More »

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായത്. കേസെടുത്തതിന് പിന്നാലെ അവർ ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷിംജിത അറസ്റ്റിലാവുകയായിരുന്നു. കേസിൽ നേരത്തെ, ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.അതിനിടെ, ഷിംജിത മുസ്‌തഫക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാർ

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന് Read More »

ബേക്കറിയിൽ എത്തിയ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; 68 കാരനെതിരെ പോക്സോ പ്രകാരം കേസ്

കാസർകോട്: ബേക്കറിയിൽ എത്തിയ എട്ടുവയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. സംഭവത്തിൽ രാജപുരം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പാണത്തൂർ മാപ്പിലച്ചേരിയിലെ ഗംഗാധര(68)നെതിരെയാണ് കേസ്. കഴിഞ്ഞദിവസം പാണത്തൂരിലെ ഒരു ബേക്കറിയിലാണ് സംഭവം. ബേക്കറി സാധനം വാങ്ങാനെത്തിയതായിരുന്നു പെൺകുട്ടി. കടയുടമ അകത്തേക്ക് പോയി സാധനങ്ങൾ എടുക്കുന്നതിനിടയിൽ കടയിൽ ഉണ്ടായിരുന്ന ആൾ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.

ബേക്കറിയിൽ എത്തിയ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; 68 കാരനെതിരെ പോക്സോ പ്രകാരം കേസ് Read More »

ദീപക്കിന്റെ മരണം; ഷിംജിതക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി, അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പകർത്തി പങ്കുവെച്ച ഷിംജിത മുസ്‌തഫക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. വടകര സ്വദേശി ഷിംജിത നിലവിൽ ഒളിവിൽ തുടരുകയാണ്. ഇവർ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. ഷിംജിതയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കയാണ് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ യുവതി ഒളിവിൽ പോയി. അതേസമയം യുവതി മുൻകൂർ ജാമ്യത്തിന്

ദീപക്കിന്റെ മരണം; ഷിംജിതക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി, അന്വേഷണം ഊർജിതമാക്കി പൊലീസ് Read More »

ഒറ്റയടിക്ക് കൂടിയത് 3,680 രൂപ, പിടിച്ചു കെട്ടാനാവാതെ സ്വർണം

സംസ്ഥാനത്തെ സ്വർണവിലയിൽ കനത്ത വർധന. ഗ്രാമിന് 460 രൂപ വർധിച്ച് 14,190 രൂപയിലെത്തി. പവൻ വില 3,680 രൂപ കൂടി 1,13,520 രൂപയായി. സംസ്‌ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. സ്വർണവിലയിൽ ഒറ്റയടിക്ക് ഇത്രയും വില കൂടുന്നതും അത്യപൂർവമാണ്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,800 ഡോളർ പിന്നിട്ടതോടെയാണ് കേരളത്തിലും വില പിടിവിട്ട് കുതിച്ചത്. രാജ്യാന്തര വിപണിയിൽ വില വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇനിയും വില മാറ്റമുണ്ടായേക്കും. ഇന്നലെ നാല് തവണയാണ് കേരളത്തിൽ വില

ഒറ്റയടിക്ക് കൂടിയത് 3,680 രൂപ, പിടിച്ചു കെട്ടാനാവാതെ സ്വർണം Read More »

ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

കാസർകോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. മുള്ളേരിയ, മൂടാംകുളത്തെ പരേതരായ കൃഷ്‌ണൻ നായർ – നാരായണി ദമ്പതികളുടെ മകൻ പ്രഭാകരൻ (52) ആണ് മരിച്ചത്. ബംഗ്ളൂരുവിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. പനിബാധിച്ച നിലയിൽ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിലാണ് ഡങ്കിപ്പനിയാണെന്നു വ്യക്തമായത്. നേരത്തെ മുണ്ടോൾ ജംഗ്ഷൻ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന പ്രഭാകരൻ വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു. ഭാര്യ: പ്രഭ. മക്കൾ: അനഘ, അനുനന്ദ്. സഹോദരങ്ങൾ: ബാലകൃഷ്‌ണൻ,

ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. Read More »

ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ്

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറൻ്റ്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24 ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ ദേശീയപാത

ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ് Read More »

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് ഇനി തത്സമയം ലൈസൻസ് ലഭിക്കും; പുതിയ സംവിധാനം ഉടൻ

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് തത്സമയം ലൈസൻസ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറിൽ ഉൾക്കൊള്ളിച്ച് ലൈസൻസ് നൽകുന്ന വിധത്തിലുള്ള ക്രമീകരണമാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം ഉടൻ നടപ്പാക്കുമെന്നാണ് വിവരം. ഇതിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് 294 ലാപ്ടോപ്പുകൾ വാങ്ങാൻ ഒന്നരക്കോടി രൂപ അനുവദിച്ചു.നിലവിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ നിന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാർ ഓഫീസിൽ എത്തിയ ശേഷമാണ് ലൈസൻസ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസൻസ് വിതരണം വൈകും.

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് ഇനി തത്സമയം ലൈസൻസ് ലഭിക്കും; പുതിയ സംവിധാനം ഉടൻ Read More »

Scroll to Top