Latest News

ഇനി വരുന്നത് 200 കിലോമീറ്റർ അതിവേഗ ട്രെയിൻ ; പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം

കോഴിക്കോട്: സംസ്ഥാനത്ത് മണിക്കൂറിൽ 20 കിലോമീറ്റർ അതിവേഗ ട്രയിൻ വരുന്നു. ഇതിൻ്റെ മുന്നോടിയായി റെയിൽ പാത സ്ഥാപിക്കുന്നതിന് പ്രാരംഭ പ്രവർത്തനം ആരംഭിച്ചു . ഇതിൻറെ പ്രഖ്യാപനം തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഇന്ന് നടത്തിയേക്കുമെന്നു കരുതുന്നു. ഡൽഹിയിലെ മെട്രോ റെയിൽവേ കോർപ്പറേഷൻ നേതൃത്വത്തിലാണ് പാത നിർമ്മിക്കുന്നത്. ഇതിൻറെ ഭാഗമായി മെട്രോ റെയിൽ കോർപ്പറേഷൻ ഓഫീസ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ചു. മെട്രോമാൻ ഇ ശ്രീധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 […]

ഇനി വരുന്നത് 200 കിലോമീറ്റർ അതിവേഗ ട്രെയിൻ ; പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം Read More »

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർ മരിച്ചു

ശ്രീനഗർ: ജമ്മുവിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പത്ത് സൈനികർ മരിച്ചു. 200 അടിയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി പോയ സൈനിക വാഹനം നിയന്ത്രണം നഷ്ടമായാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. “ദോഡയിൽ നടന്ന ദൗർഭാഗ്യകരമായ വാഹനാപകടത്തിൽ നമ്മുടെ പത്ത് ധീരരായ ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ ധീര സൈനികരുടെ മികച്ച സേവനവും ത്യാഗവും നമ്മൾ എന്നും ഓർമിക്കും. ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർ മരിച്ചു Read More »

ഒരു വർഷത്തിൽ അഞ്ചോ അതിലേറെയോ ഗതാഗത നിയമലംഘനം നടത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും; മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി

മോട്ടോർ വാഹന നിയമങ്ങളിൽ പുതിയ ഭേദഗതി. ഒരു വർഷത്തിൽ അഞ്ചോ അതിൽ അധികമോ ഗതാഗത നിയമലംഘനം നടത്തിയാൽ മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഡ്രൈവർമാരുടെ വാദം കേട്ട ശേഷം ആയിരിക്കും നടപടി എടുക്കുക. ഈ വർഷം ജനുവരി ഒന്നു മുതൽ പുതിയ ഭേദഗതി മുൻകാലപ്രാബല്യത്തിൽ നിലവിൽ വരും.നിരത്തിലൂടെയുള്ള അഭ്യാസപ്രകടനങ്ങൾക്കും നിയമലംഘനങ്ങൾക്കും ഇനി കുരുക്ക് മുറുക്കും. മോട്ടോർ വാഹന നിയമത്തിൽ നിർണായകമായ ഭേദഗതികൾ വരുത്തിയിരിക്കുകയാണ് ഗതാഗത മന്ത്രാലയം.ഒരു വർഷത്തിൽ അഞ്ചോ അതിൽ അധികമോ ഗതാഗത നിയമലംഘനം നടത്തിയാൽ മൂന്നുമാസത്തേക്ക്

ഒരു വർഷത്തിൽ അഞ്ചോ അതിലേറെയോ ഗതാഗത നിയമലംഘനം നടത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും; മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി Read More »

കണ്ണൂരിൽ ബയോപ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: ബയോപ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിൽ ആണ് അപകടം നടന്നത്. ജാർഖണ്ഡ് സ്വദേശി ബെനഡികിൻ്റെ മകൾ അസ്മിത ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കണ്ണൂരിൽ ബയോപ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം Read More »

യാത്രക്കാര്‍ക്ക് തിരിച്ചടി; ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു

ന്യൂസ്ഡെസ്ക്: ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സര്‍വീസ് മാര്‍ച്ച് 28 വരെ മാത്രം. മാര്‍ച്ച് 29 മുതല്‍ എയര്‍ ഇന്ത്യയ്ക്ക് പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. സൗജന്യ ഭക്ഷണവും അധിക ബാഗേജും ഉണ്ടാകില്ല. മലയാളികളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയം കൂടിയാണിത്. നേരത്തെ തന്നെ പലതവണ ഈ സര്‍വീസ് നിര്‍ത്തലാക്കാന്‍ ശ്രമിച്ചിരുന്നു. നിലവില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് ഒരു എയര്‍ ഇന്ത്യ സര്‍വീസ് മാത്രമേയുള്ളു. ഇതാണ് നിര്‍ത്തലാക്കുന്നത്.

യാത്രക്കാര്‍ക്ക് തിരിച്ചടി; ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു Read More »

ജാമ്യഹർജിയിൽ ഇന്ന് വാദം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും

പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം തള്ളിയുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലം ആകാൻ ആണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യ

ജാമ്യഹർജിയിൽ ഇന്ന് വാദം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും Read More »

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി; ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് ചോദ്യം

ദില്ലി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിൻ്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുൾപ്പടെ പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിൻ്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. താൻ കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിൻ്റെ വാദം. എന്നാൽ, കേസിൽ ഇടപെടുന്നില്ലെന്ന്

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി; ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് ചോദ്യം Read More »

ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും തളിപ്പറമ്പ് അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയുമായ ശരണ്യ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. കേസിലെ ഗൂഢാലോചന തെളിയിക്കാൻ കഴിയാതിരുന്ന പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച കോടതി, രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിധിനെ വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി

ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യയ്ക്ക് ജീവപര്യന്തം Read More »

സ്വർണം കട്ടവരാരപ്പാ? സഖാക്കളാണേ അയ്യപ്പാ എന്ന് പാടി പ്രതിപക്ഷം; കോൺഗ്രസാണേ അയ്യപ്പാ എന്ന് മന്ത്രി വി ശിവൻകുട്ടി; സഭയിൽ പാരഡിപ്പോര്

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പാരഡിപ്പോരും രൂക്ഷമായ വാദപ്രതിവാദങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ട് പാടിക്കൊണ്ടും ഈ വരികളെഴുതിയ ബാനറുകൾ പിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ‘സ്വർണം കട്ടവരാരപ്പാ, കോൺഗ്രസാണേ അയ്യപ്പാ’ എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ഇതിനെ പ്രതിരോധിച്ചത്. ഉണ്ണികൃഷ്‌ണൻ പോറ്റിയ്ക്കെ‌ാപ്പം സോണിയാ ഗാന്ധി നിൽക്കുന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സഭയിൽ ഭരണപക്ഷത്തിൻ്റെ പ്രതിരോധം. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ പിരിഞ്ഞു. സോണിയാ ഗാന്ധിയെ സ്വർണം കട്ടവർ

സ്വർണം കട്ടവരാരപ്പാ? സഖാക്കളാണേ അയ്യപ്പാ എന്ന് പാടി പ്രതിപക്ഷം; കോൺഗ്രസാണേ അയ്യപ്പാ എന്ന് മന്ത്രി വി ശിവൻകുട്ടി; സഭയിൽ പാരഡിപ്പോര് Read More »

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത, ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫയുടെ ഫോൺ വിശദമായി പരിശോധിക്കാൻ പൊലീസ്. ദീപകിൻ്റെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ തിങ്കളാഴ്‌ച തന്നെ ഷിംജിതയിൽ നിന്നും പ്രാഥമികമായി മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് തന്നെ ഷിംജിതയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണിൽ നിന്നും വിവാദമായ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌താണ്

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത, ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും Read More »

Scroll to Top