ഭക്ഷണം വിളമ്പുന്നതിനിടെ എയർഹോസ്റ്റസിനെ മോശമായി സ്പർശിച്ചു: മലയാളി യുവാവ് ഹൈദരാബാദിൽ അറസ്റ്റിൽ
ഹൈദരാബാദ്: എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യുവാവ് ഹൈദരാബാദിൽ അറസ്റ്റിൽ. ദുബായ്- ഹൈദരാബാദ് വിമാനത്തിലെ യാത്രക്കാരനാണ് ഞായറാഴ്ച്ച പിടിയിലായത്. വിമാനത്തിലെ കാബിൻ ക്രൂ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എയർഹോസ്റ്റസ് ഭക്ഷണം വിളമ്പുന്നതിനിടെ ഇയാൾ അവരെ മോശമായി സ്പർശിക്കുകയായിരുന്നു. എയർഹോസ്റ്റസ് ഉടൻ തന്നെ യാത്രക്കാരൻ മോശമായി പെരുമാറിയ വിവരം ക്യാപ്റ്റനെ അറിയിച്ചു. വിമാനം ലാൻഡ് ചെയ്‌തയുടൻ ആർ ജി ഐ എയർപോർട്ട് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്‌തു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനമിറങ്ങിയപ്പോൾ ഇയാളുടെ […]









