Latest News

ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകൾ; തിങ്ങി നിറഞ്ഞ മെമു യാത്രകൾക്ക് ഇന്ന് മുതൽ ആശ്വാസം

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിൽ കേരളത്തിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ ഇന്ന് മുതൽ 12 കോച്ചുകളുമായി സർവീസ് നടത്തും. പാലക്കാട് – എറണാകുളം മെമു ഉൾപ്പെടെ കൊല്ലം -എറണാകുളം, കൊല്ലം – കോട്ടയം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം ഇന്ന് മുതൽ 12 ആക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. മൂവായിരത്തിലധികം യാത്രക്കാരാണ് 610 സീറ്റുള്ള പാലക്കാട് – എറണാകുളം മെമുവിൽ തിങ്ങിനിറഞ്ഞ് ദിവസേന യാത്ര ചെയ്‌തിരുന്നത്. ഇതിൽ കോച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കം ഡിആർഎമ്മിന് പല തവണ […]

ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകൾ; തിങ്ങി നിറഞ്ഞ മെമു യാത്രകൾക്ക് ഇന്ന് മുതൽ ആശ്വാസം Read More »

കോഴിക്കോട് വീടിൻ്റെ ടെറസിൽ ‘കഞ്ചാവ് കൃഷി’; യുവാവിനെ പൊക്കി പൊലീസ്

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയയാൾ അറസ്റ്റിൽ. ബാലുശ്ശേരി തലയാട് സ്വദേശി അഭിനവ് വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ ടെറസിൽ നിന്ന് 10 കഞ്ചാവ് ചെടികൾ പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അഭിനവ് പിടിയിലായത്.

കോഴിക്കോട് വീടിൻ്റെ ടെറസിൽ ‘കഞ്ചാവ് കൃഷി’; യുവാവിനെ പൊക്കി പൊലീസ് Read More »

മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ജസീലയുടെ കുടുംബത്തിൻ്റെ പരാതിയിലാണ് പൊലീസിൻ്റെ നടപടി. ആ ദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അംഗങ്ങളിൽ നിന്നും മൊഴിയെടുത്തിരുന്നു. അടുത്ത ദിവസം തന്നെ സുഹൃത്തിനേയും കുടുംബത്തേയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവം വിവാദമായതോടെ പരമാവധി പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അഫ്രീദിൻ്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം

മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് Read More »

34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച തന്ത്രജ്ഞൻ, ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ; മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത: മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസിലൂടെയായിരുന്നു മുകുൾ റോയിയുടെ രാഷ്ട്രീയ പ്രവേശം. 1998ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുമ്പോൾ മമത ബാനർജിയുടെ വലംകൈയ്യായി നിന്ന നേതാവായിരുന്നു മുകുൾ റോയ്. 2011ൽ 34 വർഷം നീണ്ടുനിന്ന ഇടതുഭരണം അവസാനിപ്പിക്കുന്നതിലും അതിന് ശേഷം തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു.തൃണമൂൽ കോൺഗ്രസ്

34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച തന്ത്രജ്ഞൻ, ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ; മുകുൾ റോയ് അന്തരിച്ചു Read More »

റെസ്റ്റോറന്റിൽ നിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്‌മാക് റെസ്റ്റോറന്റിൽ നിന്ന് മീൻമുട്ട കഴിച്ച തൃക്കാക്കര ജയിലിലെ വീവിങ് ഇൻസ്പെക്ടറായ എസ് അരുൺ രാജിന്റെ(39) നില ഗുരുതരമായി തുടരുന്നു. ഇതേ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് അവശനിലയിലായ എല്ലാവരിലും പ്രകടമാകുന്നത് ഒരേ ലക്ഷണങ്ങളാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ അരുൺരാജ് ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ മറ്റ് രണ്ടുപേരും ചികിത്സയിലുണ്ടെന്നാണ് വിവരം. വെൻ്റിലേറ്ററിൽ തുടരുന്ന അരുൺരാജിനെ അക്യൂട്ട് ഐസിയുവിലേക്ക് മാറ്റുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.റസ്റ്റോറന്റിൽ നിന്നും കഴിഞ്ഞ തിങ്കളാഴ്ച‌ വൈകിട്ട് ഏഴു മുതൽ

റെസ്റ്റോറന്റിൽ നിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ Read More »

ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവ് മരിച്ചു

കൊല്ലം: ഭാര്യ മോഷണ കേസിൽ റിമാൻഡിലായ മനോവിഷമത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ റഫീഖ് (41)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഈ കഴിഞ്ഞ പതിനാറാം തീയതിയാണ് അഞ്ചലിലെ സ്വകാര്യ ബസ്സിൽ വച്ച് കുട്ടിയുടെ സ്വർണ്ണകൊലുസ് മോഷ്ടിച്ച കേസിൽ റഫീക്കിൻ്റെ ഭാര്യ സബീന പൊലീസിൻ്റെ പിടിയിലായത്. ചോദ്യം ചെയ്യുന്നതിനിടയിൽ സ്വർണ്ണ കൊലുസ് സബീനയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിൻ്റെ അപമാന ഭാരത്താൽ

ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവ് മരിച്ചു Read More »

ചരിത്രപ്രസിദ്ധ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവ്വഹിക്കും

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്‌ച മുതലാണ്. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവ്വഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്ക്കാരം മോഹൻലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിൻ്റെ കലാ പരിപാടികളുമുണ്ടാകും. മാർച്ച് മൂന്നിനാണ് പൊങ്കാല.

ചരിത്രപ്രസിദ്ധ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവ്വഹിക്കും Read More »

ശ്വാസംമുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, പരാതി

തിരുവനന്തപുരം: ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് ആരോപണമുയരുന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. കുത്തിവെപ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി. പിന്നാലെ കുട്ടിയെ ഡോക്ടർമാരും നേഴ്‌സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു. മെഡിസിറ്റിയിൽ എത്തും

ശ്വാസംമുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, പരാതി Read More »

എടത്തോട്: മദർ സവീന സ്കൂൾ കിൻഡർ ഗാർട്ടൻ ബിരുദ ദിനം ആഘോഷമാക്കി

  പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ ഗ്രാൻന്റി ഗ്രൂവ് എന്ന പേരിൽ കിന്റർഗാർട്ടൺ ബിരുദിനം ആഘോഷമാക്കി. പ്രൊവിൻഷ്യൽ സൂപ്പിരിയർ സിസ്റ്റർ പൗളി ചക്കിയത്തിന്റെ അധ്യക്ഷതയിൽ ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ജിത പി.വി. പരിപാടി ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വി.ശ്യാമള മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ മേഴ്സി കോയിക്കര മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫീന, പി.ടി.എ പ്രസിഡണ്ട് വിനേഷ് വി, സിസ്റ്റർ ഹന്ന . സിസ്റ്റർ മേരി കുട്ടി,

എടത്തോട്: മദർ സവീന സ്കൂൾ കിൻഡർ ഗാർട്ടൻ ബിരുദ ദിനം ആഘോഷമാക്കി Read More »

ഗെയിം ചലഞ്ചോ?; കൊച്ചിയിൽ 17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദൂരൂഹത; വിശദമായ അന്വേഷണത്തിന് പൊലീസ്

കൊച്ചി: ഞാറയ്ക്കൽ സ്വദേശിയായ 17കാരൻ അർജുൻ കുമാറിൻ്റെ മരണത്തിന് പിന്നിൽ ഗെയിം അഡിക്ഷൻ മൂലമെന്ന് സംശയം. ഇന്നലെ രാത്രിയിലാണ് അർജുനെ എളങ്കുന്നപ്പുഴ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അർജുൻ സ്ഥിരമായി ഗെയിം കളിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുടുംബത്തിന്റെ മൊഴിയാണ് ഗെയിം അഡിക്ഷൻ എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ഗെയിം സംബന്ധിച്ച എന്തെങ്കിലും ചലഞ്ചിന്റെ ഭാഗമായാണോ യുവാവ് ബീച്ചിലെത്തിയത് എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യുവാവിന്റെ മൊബൈൽ ഫോൺ അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം.19-ാം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്കാണ്

ഗെയിം ചലഞ്ചോ?; കൊച്ചിയിൽ 17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദൂരൂഹത; വിശദമായ അന്വേഷണത്തിന് പൊലീസ് Read More »

Scroll to Top