Latest News

ഹരിപ്പാട് മൂന്നുവയസുകാരൻ്റെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് മൂന്നുവയസുകാരന് നേരെ തെരുവുനായ ആക്രമണം. ഇന്നലെ ഉച്ചയ്ക്കാണ് വീടിൻ്റെ മുറ്റത്തെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ ചെറുവിരൽ നായ കടിച്ചെടുക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും നായ ഓടി രക്ഷപ്പെട്ടിരുന്നു. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെ മകൻ ശിവാംശിതിനെയാണ് നായ ആക്രമിച്ചത്.

ഹരിപ്പാട് മൂന്നുവയസുകാരൻ്റെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു Read More »

കാട്ടാക്കടയിലെ കുഞ്ഞിൻ്റെ മരണം; കടുത്ത ന്യുമോണിയ ബാധിച്ചിട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടര വയസുകാരി മരിച്ചത് കടുത്ത ന്യുമോണിയ ബാധിച്ചിട്ടെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. ആര്യനാട് സ്വദേശി സിദ്ദിഖിന്റെ മകൾ ഐഷ ഫാത്തിമയെ ശ്വാസ തടസത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ കാട്ടാക്കടയിലെ മമ്മൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപ്രതിയിലെത്തി കുത്തിവയ്പെടുത്തതിന് പിന്നാലെ ഐഷ തളർന്നുവെന്നും മരണം സംഭവിച്ചുവെന്നുമാണ് കുടുംബം പറയുന്നത്. കുത്തിവയ്പ്പിൽ പിഴവുണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം ഐഷയുടെ മരണകാരണം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായി പറയാൻ കഴിയുകയുള്ളൂവെന്ന് ഡോക്‌ടർമാർ അറിയിച്ചു.

കാട്ടാക്കടയിലെ കുഞ്ഞിൻ്റെ മരണം; കടുത്ത ന്യുമോണിയ ബാധിച്ചിട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് Read More »

ആന അടിച്ചിരുത്തി; രഞ്ജിനിയെ വനംവകുപ്പും തോൽപിച്ചു: പ്ലസ്‌ടു പരീക്ഷ എഴുതാനാകുമോയെന്ന ആശങ്കയിൽ വിദ്യാർഥിനി

ആറളം (കണ്ണൂർ) തനിച്ചൊന്നു നിൽക്കാനോ നടക്കാനോ ആവുന്നില്ല പ്ലസ്‌ടു വിദ്യാർഥിനി രഞ്ജിനിക്ക്. രണ്ടാഴ്‌ച കഴിഞ്ഞാൽ പ്ലസ്‌ടു പരീക്ഷയാണ്. പരീക്ഷയെഴുതാൻ എങ്ങനെ പോകുമെന്ന ആശങ്ക വേറെ. ആറളം ഫാം ബ്ലോക്ക് 13ലെ കെ.കെ.രതീഷ്-ശാന്തിനി ദമ്പതികളുടെ മകൾ രഞ്ജിനിയെ കഴിഞ്ഞവർഷം ജനുവരി 7ന് ആണു കാട്ടാന ആക്രമിച്ചത്. ബന്ധുക്കൾക്കൊപ്പം കുളിക്കാൻ പോകുമ്പോൾ ഓടന്തോട് പുഴയോരത്തുവച്ചായിരുന്നു ആക്രമണം. പുഴയിൽചാടി നീന്തിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പക്ഷേ, ആനയുടെ തുമ്പിക്കൈകൊണ്ടുള്ള അടി തുടയിൽ കൊണ്ടു. ഉടനെയെത്തിയ വനം അധികൃതർ കാട്ടാനയെ തുരത്തി. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ജില്ലാ

ആന അടിച്ചിരുത്തി; രഞ്ജിനിയെ വനംവകുപ്പും തോൽപിച്ചു: പ്ലസ്‌ടു പരീക്ഷ എഴുതാനാകുമോയെന്ന ആശങ്കയിൽ വിദ്യാർഥിനി Read More »

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കൊച്ചി: എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്‌ച പുലർച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം അമൃത എക്സ്സ്പ്രസിൻ്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈറ്റില ഫ്ളൈഓവറിന് സമീപം മൃതദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയിൽവേയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ആത്മഹത്യാ സൂചനയും കൊലപാതക സൂചനയും പൊലീസ് തള്ളിയിട്ടില്ല. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.നാൽപത് വയസ് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് നിഗമനം. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങൾ പുറത്തുമായുമാണ്

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം Read More »

മികച്ച സബ് കളക്ടർക്കുള്ള പുരസ്‌കാരം ഒ വി ആൽഫ്രഡിന്

കണ്ണൂർ: സംസ്ഥാനത്തെ മികച്ച സബ് കളക്ടർക്കുള്ള പുരസ്‌കാരം ഒ വി ആൽഫ്രഡിന്. നിലവി തിരുവനന്തപുരം സബ് കളക്ടറായി പ്രവർത്തിച്ചുവരികയാണ്. റവന്യു ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. പാടിയോട്ടുചാൽ സ്വദേശിയായ ഒ വി ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറായി പ്രവർത്തിച്ചിരുന്നു. പാടിയോട്ടുചാലിലെ ഒരപ്പാനിയിൽ ഒ ജെ വിൻസെൻ്റ്- ത്രേസ്യാ ദമ്പതികളുടെ മകനാണ്.ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ, തോമാപുരം സെൻ്റ് തോമസ് ഹയർസെക്കൻഡറി എന്നിവിടങ്ങളിലായിരുന്നു ഹൈസ്‌കൂൾ, പ്ലസ്

മികച്ച സബ് കളക്ടർക്കുള്ള പുരസ്‌കാരം ഒ വി ആൽഫ്രഡിന് Read More »

അജ്ഞാതൻ്റെ ആക്രമണം; കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് തലയ്ക്കടിയേറ്റു; അന്വേഷണം തുടങ്ങി പൊലീസ്

പാലക്കാട്: കഞ്ചിക്കോട്ടെ ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാൾ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഈ സമയത്ത് അജ്ഞാതനായ ഒരാളാണ് ആക്രമിച്ചത് എന്നാണ് പൊലീസിന് ലഭിച്ച മൊഴി. സുഹൃത്തുക്കൾക്ക് പിന്നാലെയായിരുന്നു യുവതി നടന്നിരുന്നത്. ഇതിനിടെ അജ്ഞാതൻ ആയുധം കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കസബ

അജ്ഞാതൻ്റെ ആക്രമണം; കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് തലയ്ക്കടിയേറ്റു; അന്വേഷണം തുടങ്ങി പൊലീസ് Read More »

ടി പി വധക്കേസ്: പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിന്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിന്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതിബാബു നല്‍കിയ അപ്പീലിലാണ് സുപ്രീകോടതിയുടെ ഇടക്കാല ഉത്തരവ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജ്യോതിബാബുവിന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജ്യോതിബാബു നല്‍കിയ അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുംവരെ ജാമ്യവും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി ജ്യോതിബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജ്യോതിബാബുവിനെതിരെയുള്ളത് ദുര്‍ബലമായ തെളിവുകളാണെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി.

ടി പി വധക്കേസ്: പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിന്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി Read More »

തളിപ്പറമ്പിൽ കാറിന് തീപ്പിടിച്ച് യുവാവിന് പരിക്ക്

ലൂർദ്ദ് ആശുപത്രിയിൽ എത്തിച്ച ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു. തളിപ്പറമ്പ് അർബൻ ബേങ്ക് ജീവനക്കാരൻ കീഴാറ്റൂരിലെ ധനേഷിനാണ് പൊള്ളലേറ്റത്.* നില ഗുരുതരമാണ്. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പിടിക്കുകയായിരുന്നു. തളിപ്പറമ്പ് ദേശീയ പാതയോരത്ത് പുതിയ ബേങ്ക് നിർമിക്കുന്നതിന് കീഴാറ്റൂർ റോഡിന് സമീപത്താണ് സംഭവം. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായി ആശുപത്രി അധികൃതർ പറയുന്നു.

തളിപ്പറമ്പിൽ കാറിന് തീപ്പിടിച്ച് യുവാവിന് പരിക്ക് Read More »

കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം; 3 പേർ മരിച്ചു.

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് തകർന്നുവീണ് അപകടം. തൊഴിലാളികൾക്കു മേലേക്കാണ് സൺഷെയ്ഡ് തകർന്നുവീണത്. ഉള്ളിൽ കുടുങ്ങിയ 5 തൊഴിലാളികളിൽ 3 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.ലോഡിങ് തൊഴിലാളികളായ ജബ്ബാർ , അഷ്‌റഫ്,ബഷീർ എന്നിവരാണ് മരിച്ചത്. ഉള്ളിൽ ഇനിയും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്.

കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം; 3 പേർ മരിച്ചു. Read More »

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് രാവിലെ 1520ന്റെ കുതിപ്പ്, ഇനി എല്ലാ കണ്ണുകളും ട്രംപിലേക്കും ഇറാനിലേക്കും

സ്വർണവില വീണ്ടും വൻ മുന്നേറ്റത്തിൽ. കേരളത്തിൽ ഇന്നുരാവിലെ ഗ്രാമിന് 190 രൂപ വർധിച്ച് വില 14,790 രൂപയായി. പവന് 1,520 രൂപ മുന്നേറി 1,18,320 രൂപ. പകരംതീരുവക്കേസിൽ ട്രംപ് സുപ്രീം കോടതിയിൽ തോറ്റതിന് പിന്നാലെയാണ് സ്വർണക്കുതിപ്പ്. കേസിൽ തോൽക്കുകയും തീരുവകൾ അസാധുവാകുകയും ചെയ്‌തതിന് പിന്നാലെ ട്രംപ് 15% ആഗോള തീരുവ എല്ലാ രാജ്യങ്ങൾക്കുമേലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ കൂടുതൽ തീരുവകൾ കൂടി വരുമെന്ന് ട്രംപ് പറഞ്ഞതോടെ ആഗോള സമ്പദ്‌രംഗത്ത് ആശങ്കയും അനിശ്ചിതത്വവും അലയടിക്കുകയാണ്.ഇതോടെ സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപ’

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് രാവിലെ 1520ന്റെ കുതിപ്പ്, ഇനി എല്ലാ കണ്ണുകളും ട്രംപിലേക്കും ഇറാനിലേക്കും Read More »

Scroll to Top