Latest News

‘ഞാൻ കാശിക്കു പോകുന്നു’, കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി; കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി. പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെയാണ് കാണാതായത്. `ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. മൊബൈൽ ഗെയിം പതിവാക്കിയത് വിലക്കിയതോടെയാണ് വിദ്യാർത്ഥി നാടുവിട്ടത്. ശിവസൂര്യയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി വെച്ചിരുന്നു എന്ന് അച്ഛൻ ജിഗീഷ് പറയുന്നു. ശിവസൂര്യ വീട് വിട്ട് ഇറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൂന്നുദിവസം മുൻപാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും […]

‘ഞാൻ കാശിക്കു പോകുന്നു’, കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി; കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് Read More »

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ തൃശൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കൊച്ചി: സിബിഎസ്ഇ തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിൽ പങ്കെടുത്ത പ്ലസ് ടു വിദ്യാർത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. തൃശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. മഹാരാഷ്ട്രയിൽവെച്ച് നടന്ന മത്സരത്തിനിടെയാണ് സംഭവം. വിദ്യാർത്ഥിയുടെ തലയ്ക്കാണ് പരിക്കേറ്റത്. എയർ ലിഫ്റ്റ് ചെയ്താണ് വിദ്യാർത്ഥിയെ കൊച്ചിയിൽ എത്തിച്ചത്. വിദ്യാർത്ഥി നിലവിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഫൗൾ ഉണ്ടായിട്ടും റഫറി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഎസ്ഇ ചെയർമാന് വിദ്യാർത്ഥിയുടെ കുടുംബം പരാതി നൽകി.

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ തൃശൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് Read More »

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ആഗസ്റ്റ് 12ഓടെ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. മധ്യപ്രദേശിന് മുകളിലായി ന്യൂനമർദ്ദം തുടരുന്നു. കേരളത്തിൽ 2026 ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത Read More »

വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും വേണ്ടേ! അശ്വിനിക്കൊപ്പം എല്ലാവരും പിന്നിലേയ്ക്ക് എത്തി; BJP പ്രതിഷേധം പാളി

കാസർകോട്: പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത്‌ കയറ്റിയ പൊലീസ് ജീപ്പ് തടയാനായി ബിജെപി ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിനിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശ്രമം സോഷ്യൽ മീഡിയയിൽ വൈറൽ. പ്രവർത്തകരെ കയറ്റിയ പൊലീസ് ജീപ്പിന് പിന്നിലേയ്ക്ക് മുദ്രാവാക്യവുമായി ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം എൽ അശ്വിന് എത്തുന്നതും ജീപ്പ് സുഗമമായി മുന്നോട്ട് എടുത്ത് പോകുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാസർകോട് എത്തിയ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെതിരെ നടന്ന പ്രതിഷേധത്തിലാണ് രസകരമായ സംഭവം ഉണ്ടായത്.

വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും വേണ്ടേ! അശ്വിനിക്കൊപ്പം എല്ലാവരും പിന്നിലേയ്ക്ക് എത്തി; BJP പ്രതിഷേധം പാളി Read More »

കാട്ടുപന്നിക്ക് വച്ച വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പി കുലുക്കല്ലൂർ തത്തനംപുള്ളിയിൽ കൃഷിയിടത്തിലേക്ക് എത്തുന്ന കാട്ടുപന്നിക്ക് വച്ച വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പടി രവിപ്രസാദ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് തകരാറായതിനെ തുടർന്ന് മറ്റൊരു വഴിയിലൂടെ നടന്നു വരുമ്പോൾ ഷോക്കേറ്റു മരിച്ചതാകാമെന്നാണ് സംശയം. വയലിന്റെ ഉടമ ഇന്ന് രാവിലെ പാടത്ത് എത്തിയപ്പോഴാണ് രവിപ്രസാദിനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് കൊപ്പം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വയലിൻ്റെ

കാട്ടുപന്നിക്ക് വച്ച വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം Read More »

കേ​ര​ള ഇ​നി കേ​ര​ളം; പേ​രു​മാ​റ്റ ബി​ൽ ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും

ന്യൂഡൽഹി:- ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം ഷെ​ഡ്യൂ​ളി​ൽ കേ​ര​ള എ​ന്ന​ത് കേ​ര​ള​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ബി​ൽ ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ക്കു​ക. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ​യോ​ഗം ഈ ​പേ​രു​മാ​റ്റ​ത്തി​ന് ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു 2024 ജൂ​ൺ 24ന് ​കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി. ബി​ൽ നി​യ​മ​മാ​യി മാ​റു​മ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലെ​ല്ലാം കേ​ര​ള എ​ന്ന​ത് കേ​ര​ളം എ​ന്ന് മാ​റ​പ്പെ​ടും. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ലം മു​ത​ൽ ഐ​ക്യ

കേ​ര​ള ഇ​നി കേ​ര​ളം; പേ​രു​മാ​റ്റ ബി​ൽ ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും Read More »

കൊറക്കോട്ട് 15 കാരനുൾപ്പെടെ 6 പേർക്ക് കുത്തേറ്റ കേസ്; 4 പേരെ അറസ്റ്റു ചെയ്‌ത്‌ ജയിലിലടച്ചു

കാസർകോട്: കാസർകോട്, കൊറക്കോട്ട് 15 വയസുകാരനുൾപ്പെടെ ആറു പേർക്ക് കുത്തേറ്റ സംഭവത്തിൽ ടൗൺ പൊലീസ് നാലു പേരെ അറസ്റ്റു ചെയ്‌തു. കൊറക്കോട്ടെ ഇമ്രാൻ, ബാങ്കോട്ടെ സനാഫ്, കൊറക്കോട്ടെ അഹമ്മദ്, ബാങ്കോട്ടെ ബാസിത് എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്‌. ഇവരെ കോടതി രണ്ടാഴ്‌ചത്തേക്ക് റിമാൻ്റ് ചെയ്‌തു. ശനിയാഴ്‌ച രാത്രി ഏഴര മണിയോടെ കൊറക്കോട്ടെ ഒരു കടയുടെ സമീപത്താണ് കേസിനാസ്‌പദമായ സംഭവം. കൊറക്കോട് ബിലാൽ മസ്ജിദിനു സമീപത്തെ ജാഫർ സാദിഖ്, അബ്ദുൽ കരിം, കെ അബ്ദുൽ ഫത്താഹ്, തെരുവത്ത് സിറാമി‌ക്‌സ് റോഡിലെ

കൊറക്കോട്ട് 15 കാരനുൾപ്പെടെ 6 പേർക്ക് കുത്തേറ്റ കേസ്; 4 പേരെ അറസ്റ്റു ചെയ്‌ത്‌ ജയിലിലടച്ചു Read More »

ബിടതിയിൽ കെഎസ്ആർടിസി ബസ് അപകടം

ബെംഗളൂരു: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും കൊല്ലപ്പെട്ട അപകടത്തിന് പിന്നിൽ ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും ‘സിംഗിൾ ഡ്രൈവർ’ ഡ്യൂട്ടിയുമെന്ന് ആരോപണം. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസ് റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിവരം. ഇദ്ദേഹവും ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി

ബിടതിയിൽ കെഎസ്ആർടിസി ബസ് അപകടം Read More »

ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷണം പുരോഗമിക്കുന്നു; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

ശബരിമലയിലെ നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണം പുരോഗമിക്കവേ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്. വിജിലൻസ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകൾ യോഗത്തിൽ സമർപ്പിച്ചേക്കും. ഭക്തർ അഭിഷേകത്തിനായി സമർപ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വൻ ക്രമക്കേട് നടന്നെന്ന് പ്രാഥമിക നിഗമനം. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികൾ യോഗത്തിൽ ചർച്ചയാവും. ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുൻ ബോർഡ്

ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷണം പുരോഗമിക്കുന്നു; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് Read More »

വിമാനത്തിൻ്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവം: വീണ്ടും പരാക്രമം; ജാമ്യപേപ്പർ വലിച്ച് കീറി യുവാവ്

കൊച്ചി: ബാടിക് എയർലൈൻ വിമാനത്തിൻ്റെ എമർജൻസി ഡോർ ശ്രമിച്ച സംഭവത്തിന് പിന്നാലെ വീണ്ടും പരാക്രമവുമായി യുവാവ്. മജിസ്ട്രേറ്റിന് മുന്നിലാണ് യുവാവ് പരാക്രമം നടത്തിയത്. ജാമ്യ പേപ്പറുകൾ വലിച്ചുകീറിയായിരുന്നു യുവാവിൻ്റെ പരാക്രമം. സംഭവത്തിൽ പൊലീസ് സമയോചിതമായി ഇടപെട്ടു. എന്നാൽ ഇയാൾക്ക് ഗുരുതര മാനസിക പ്രശ്‌നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കോലാലംപൂരിൽ പൂരിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിനും വിമാനത്തിലെ യാത്രക്കാരോടും ജീവനക്കാരോടും അക്രമാസക്തമായി പെരുമാറിയതിനുമാണ് പാലക്കാട് സ്വദേശിയായ ജംഷീർ അത്താണിക്കലി(36)നെ പൊലീസ് പിടികൂടിയത്.

വിമാനത്തിൻ്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവം: വീണ്ടും പരാക്രമം; ജാമ്യപേപ്പർ വലിച്ച് കീറി യുവാവ് Read More »

Scroll to Top