Latest News

ഗാർഹിക പീഡനക്കേസ് വാദിച്ചതിൽ വൈരാഗ്യം; അഭിഭാഷകന്റെ പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു

കൊച്ചി ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകൻ്റെ വീടുകയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസിനെയാണ് (80) ആക്രമിച്ചത്. അഭിഭാഷക ദമ്പതികളായ ടി.എം.ഡോൾഗോ, നീമ എന്നിവരുടെ വീടിനു നേരെ ഇന്നലെ വൈകീട്ട് 5.30ഓടെയായിരുന്നു ആക്രമണം. സംഭവത്തിൽ പ്രദേശവാസികൾ തന്നെയായ ഡസ്‌റ്റർ (വേലു), ഡൈനാസ്‌റ്റർ (വാവക്കുട്ടി) എന്നിവർ അറസ്‌റ്റിലായി. ഒന്നാം പ്രതിക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിൻ്റെ മകൻ ഡോൾഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യം മൂലം കുടുംബത്തെ […]

ഗാർഹിക പീഡനക്കേസ് വാദിച്ചതിൽ വൈരാഗ്യം; അഭിഭാഷകന്റെ പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു Read More »

മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം; ലക്ഷ്യം സേനയെ കൂടുതൽ ജനസൗഹൃദമാക്കൽ

തിരുവനന്തപുരം: പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും സുതാര്യവുമായ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക പരാതി ഹെൽപ്പ് ലൈൻ ഡെസ്‌കുകളും ഓൺലൈൻ സേവനങ്ങളും ഉറപ്പാക്കും. പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്‌ഒ ചുമതലകളിൽ വരുത്തുന്ന

മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം; ലക്ഷ്യം സേനയെ കൂടുതൽ ജനസൗഹൃദമാക്കൽ Read More »

സംസ്ഥാനത്ത് പിടിമുറുക്കി ‘കോസ് മെറ്റിക്ക് മാഫിയ’; മറ്റു രാജ്യങ്ങളില്‍ നിരോധിച്ച വസ്തുക്കളും വില്‍പ്പനയ്ക്ക്

സംസ്ഥാനത്ത് പിടിമുറുക്കി കോസ്മെറ്റിക്ക് മാഫിയ. സംസ്ഥാനത്ത് വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ സുലഭമെന്ന് പരിശോധനയില്‍ കണ്ടെത്തി. ലിപ്സ്റ്റിക്കിലും ഫേസ്‌ക്രീമുകളിലും അനുവദനീയമായ അളവില്‍ കൂടുതല്‍ മെര്‍ക്കുറിയുടെ സാന്നിധ്യവും പരിശോധനയില്‍ വ്യക്തമായി. മറ്റ് രാജ്യങ്ങളില്‍ നിരോധിച്ച കോസ്മെറ്റിക്ക് വസ്തുക്കളും കേരളത്തില്‍ വില്‍പന നടത്തുന്നുണ്ട്. വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഗുരുതരമായ ത്വക്ക് രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളം കേന്ദ്രീകരിച്ച് നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കൗമാരക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ പഠനം വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ്

സംസ്ഥാനത്ത് പിടിമുറുക്കി ‘കോസ് മെറ്റിക്ക് മാഫിയ’; മറ്റു രാജ്യങ്ങളില്‍ നിരോധിച്ച വസ്തുക്കളും വില്‍പ്പനയ്ക്ക് Read More »

തലശ്ശേരിയിൽ നഴ്‌സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം അഷ്‌ടമുടി സ്വദേശിനിയായ അലീന സാബു(25)വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവം. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽനിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ അഞ്ചുവർഷമായി തലശ്ശേരി ടെമ്പിൾഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലിലാണ് താമസം. വ്യാഴാഴ്ച രാത്രി മുറിയിൽനിന്ന് പ്രതികരണം ഒന്നും ഇല്ലാതായതോടെ മറ്റുള്ളവർ അലീനയെ പലതവണ വിളിച്ചുനോക്കി. വാതിൽ തുറക്കാത്തതിനാൽ സംശയമായി. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നതോടെയാണ്

തലശ്ശേരിയിൽ നഴ്‌സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി Read More »

വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഷിബിൻ്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ദീർഘകാലമായി ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു. ഇതിൽ നിന്നും പിന്മാറുന്നതിനെചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് യുവതി ആലുവയിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഷിബിൻ വിളിച്ചത് പ്രകാരം പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. ബൈക്കിലാണ്

വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി Read More »

നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം എഡിഎമ്മായിരുന്ന അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീൻ ബാബുവിൻ്റെ ഭാര്യ ഡി.മഞ്ജുഷ, ആരോഗ്യമന്ത്രി കെ.മുരളീധരൻ, പഴകുളം മധു എംഎൽഎ എന്നിവരും സന്നിഹിതരായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസർ ആയാണ് നിരഞ്ജനയ്ക്കു സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിയമനം നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കലക്ടറേറ്റിൽ നടന്ന

നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി Read More »

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണു; വിദ്യാർഥിക്ക് പരുക്ക്

തിരുവനന്തപുരം കല്ലറയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്നു തെറിച്ചു റോഡിലേക്കു വീണ് വിദ്യാർഥിക്കു പരുക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണു പരുക്കേറ്റത്. കല്ലറയിൽനിന്നു വെഞ്ഞാറമൂട്ടിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിൽനിന്നാണ് പിൻഭാഗത്തെ ഡോർ തുറന്ന് അൽ അമീൻ റോഡിലേക്കു തെറിച്ചുവീണത്. പഴയചന്ത ജംക്‌ഷനിൽ രാവിലെ 9 മണിയോടെയായിരുന്നു അപകടം. ബസിൽ അമിതമായ തിരക്കുണ്ടായിരുന്നു. തിരക്കു മൂലമാണോ അതോ മറ്റെന്തെങ്കിലും തകരാറു കൊണ്ടാണോ ബസിന്റെ ഡോർ തുറന്നുപോയതെന്നു പരിശോധിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പരുക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണു; വിദ്യാർഥിക്ക് പരുക്ക് Read More »

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാർ; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാർ വൻ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിലെ ശമ്പളപ്രതിസന്ധിയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഇടപെട്ടിട്ടും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. എസ്എസ്കെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓണക്കാലത്തും ഡയറ്റ് ജീവനക്കാർ പട്ടിണിയിലാണ്. ഇവർക്ക് ശമ്പളം മുടങ്ങിയിട്ട് നാല് മാസമായി. മുന്നൂറോളം ജീവനക്കാരാണ് വൻ പ്രതിസന്ധിയിലുള്ളത്. ( DIET employees unpaid for four months) ഡയറ്റ് ജീവനക്കാരുടെ പ്രശ്ന‌ങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നുമാണ് മുമ്പ് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചിരുന്നത്. ഏത് തരം ജീവനക്കാരാണ് പ്രതിസന്ധി

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാർ; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാർ വൻ പ്രതിസന്ധിയിൽ Read More »

സംസ്ഥാനത്ത് ധനവകുപ്പിൽ ഭരണപ്രതിസന്ധി; സ്തംഭനാവസ്ഥയിലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാനത്ത് ധനവകുപ്പിൽ ഭരണപ്രതിസന്ധി. ബജറ്റ് പ്രഖ്യാപനങ്ങൾ പോലും നടപ്പാക്കാൻ ധനവകുപ്പ് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് വിവരം. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിഹിതത്തിലും തീരുമാനമായില്ല. വിവിധ വകുപ്പുകൾക്ക് ഫണ്ട് അനുവദിക്കുന്നതിലും തീരുമാനം നീളുകയാണ്. സാമ്പത്തിക വർഷത്തിൽ പ്രാഥമികമായി നടക്കേണ്ട യോഗങ്ങൾ പോലും നടന്നിട്ടില്ല. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് എതിരെ ഉദ്യാഗസ്ഥരുടെ അമർഷവും ഉയരുന്നുണ്ട്. ധനവകുപ്പ് സ്‌തംഭനാവസ്ഥയിലാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ധനകാര്യ വകുപ്പിൻ്റെ പല തീരുമാനങ്ങളും സമയ ബന്ധിതമായി വരുന്നില്ലെന്ന് മുൻ ധനവകുപ്പ്

സംസ്ഥാനത്ത് ധനവകുപ്പിൽ ഭരണപ്രതിസന്ധി; സ്തംഭനാവസ്ഥയിലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ Read More »

വീണ്ടും മഴ മുന്നറിയിപ്പ്; നാളെ രണ്ട് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് നൽകി. ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിക്കുന്നത്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലീമിറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

വീണ്ടും മഴ മുന്നറിയിപ്പ്; നാളെ രണ്ട് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് Read More »

Scroll to Top