വഴിതെറ്റി വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി
കോഴിക്കോട്: വഴിതെറ്റി വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി. കോഴിക്കോട് പെരുവണ്ണാമുഴിയിൽ നിന്ന് വനഭൂമിയുടെ സർവ്വേയ്ക്ക് പോയി കാണാതായ ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചർമാരെയുമാണ് കണ്ടെത്തിയത്. കരിങ്കണ്ണി ഭാഗത്ത് നിന്ന് ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സർവ്വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചർമാരും അടക്കമുള്ള ഏഴംഗ സംഘം പൂഴിത്തോട് നിന്ന് പുറപ്പെട്ടത്. വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം നഷ്ടമായി. രാത്രി തങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല. ഇതോടെ സംഘത്തിന് വഴിതെറ്റിയതാകാമെന്ന നിഗമനത്തിൽ വനംവകുപ്പ് സ്ക്വാഡ് അന്വേഷണം […]
വഴിതെറ്റി വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി Read More »








