ശ്രീകണ്ഠാപുരം വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ; അപകടം ഉച്ചക്ക് ഒരു മണിയോടെ, യാത്രക്കാർ ഇറങ്ങിയോടി
ശ്രീകണ്‌ഠാപുരം – തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ‘തേലക്കാടൻസ്’ ബസിനാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. യാത്രക്കാരെ സമയോചിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വളക്കൈ പാലം ഭാഗത്ത് എത്തിയപ്പോഴാണ് ബസിൻ്റെ അടിഭാഗത്ത് നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. അപകടസാധ്യത മനസിലാക്കിയ ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ പുറത്തിറക്കാൻ നിർദേശം നൽകുകയായിരുന്നു. യാത്രക്കാരെല്ലാം വേഗത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയും ഏതാനും നിമിഷങ്ങൾക്കകം ബസിൻ്റെ മുൻഭാഗത്തുനിന്ന് മുഴുവൻ ഭാഗങ്ങളിലേക്കും തീ വ്യാപിക്കുകയുമായിരുന്നു. […]









