New Media Channel

വയോജന വകുപ്പ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു. ഇന്ദിര ഗ്യാരണ്ടിയുടെ ഭാ?ഗമായി യുഡിഎഫ് നൽകിയ വാഗ്ദാനമായിരുന്നു വയോജന വകുപ്പ്. വയോജനങ്ങളുടെ ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്. വയോജനങ്ങൾക്കുള്ള ക്ഷേമപെൻഷൻ കൃത്യമായി ലഭ്യമാക്കുകയെന്നതാണ് ഈ വകുപ്പ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. പ്രായമായവർക്ക് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയും വകുപ്പിന്റെ ചുമതലകളിൽ വരുന്നു. വയോജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും വകുപ്പിൽ ഉൾപ്പെടുന്നു. […]

വയോജന വകുപ്പ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി Read More »

തളിപ്പറമ്പിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

ചെങ്ങളായി മുയാലതട്ട് സ്വദേശി അഭിലാഷ് ആണ് പിടിയിലായത് തളിപ്പറമ്പ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്

തളിപ്പറമ്പിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ Read More »

തിരുവനന്തപുരത്ത് രണ്ടാമത് ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്നത് പരിഗണനയിൽ; സിസ്റ്റം ശരിയാക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖം മിനുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് തുടങ്ങുന്നതും മെഡിക്കൽ കോളേജുകൾക്കായി പ്രത്യേക മാസ്റ്റർ പ്ലാൻ തുടങ്ങുന്നതും പരിഗണനയിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവാദമായ ചികിത്സാ പിഴവ് ആരോപണങ്ങൾ അന്വേഷിക്കും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സിസ്റ്റം ശരിയാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. കെ മുരളീധരൻ ആരോഗ്യമന്ത്രി ആയതോടെ വകുപ്പിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും

തിരുവനന്തപുരത്ത് രണ്ടാമത് ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്നത് പരിഗണനയിൽ; സിസ്റ്റം ശരിയാക്കുമെന്ന് കെ മുരളീധരൻ Read More »

ഗൺമാന്റെ ‘രക്ഷാപ്രവർത്തനം’; എസ്പി ഷൗക്കത്തലി അന്വേഷിക്കും, 15 ദിവസത്തിനകം റിപ്പോർട്ട് നൽകും

ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ?ഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റതിന് പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

ഗൺമാന്റെ ‘രക്ഷാപ്രവർത്തനം’; എസ്പി ഷൗക്കത്തലി അന്വേഷിക്കും, 15 ദിവസത്തിനകം റിപ്പോർട്ട് നൽകും Read More »

കാർ തലകീഴായി മറിഞ്ഞു; പറശ്ശിനിക്കടവിലേക്ക് പോയ നാല് യുവാക്കൾക്ക് പരിക്ക്

പയ്യന്നൂർ: ദേശീയപാതയിൽ ഏഴിലോടിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് നാല് യുവാക്കൾക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ഇരിയ സ്വദേശികളും സഹപാഠികളുമായ ജഗൻ (19), അർജുൻ (19), ജിതിൻ (19), നവനീത് (19) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. സുഹ്യത്തുക്കളായ നാലുപേരും പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകുന്ന വഴിയായിരുന്നു അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സ്

കാർ തലകീഴായി മറിഞ്ഞു; പറശ്ശിനിക്കടവിലേക്ക് പോയ നാല് യുവാക്കൾക്ക് പരിക്ക് Read More »

‘ഉണ്ടാക്കുന്നത് കാണാം, കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണമെന്ന് പരിഹസിച്ച് എം എം മണി

കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയെ പരിഹസിച്ച് സിപിഐഎം നേതാവ് എം എം മണി. കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര നടത്തണമെങ്കിൽ വി ഡി സതീശൻ്റെ വീട്ടിൽ നിന്നു കൊണ്ടുവരണം. വി ഡി സതീശൻ ഉണ്ടാക്കുന്നത് കാണാം എന്നും പരിഹാസം. ഗാന്ധിജിയെ കൊന്നവരുടെ കയ്യിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടി. കേരളത്തിൽ വികസനം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാമെന്നും എം

‘ഉണ്ടാക്കുന്നത് കാണാം, കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണമെന്ന് പരിഹസിച്ച് എം എം മണി Read More »

സ്വർണവിലയിൽ കുതിച്ചുകയറ്റം; വഴിയൊരുക്കി ട്രംപിന്റെ നിലപാട് മാറ്റം, ഉണർവ് കൈവിട്ട് രാജ്യാന്തര വിപണി, വില ഇനി ഇടിയാം

സ്വർണവില കേരളത്തിൽ തിരിച്ചുകയറുന്നു. ഗ്രാമിന് ഇന്ന് രാവിലെ 75 രൂപ ഉയർന്ന് 14,395 രൂപയായി. 600 രൂപ വർധിച്ച് 1,15,160 രൂപയാണ് പവൻവില. ഇത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ച്‌ചയിച്ച വിലയാണ്. 14,375 രൂപയാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ), മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തുടങ്ങിയവർ ഗ്രാമിന് നിശ്ചയിച്ച വില. പവൻവില 1,15,000 രൂപ. സ്വർണത്തിന് കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി ജ്വല്ലറി അസോസിയേഷനുകൾ

സ്വർണവിലയിൽ കുതിച്ചുകയറ്റം; വഴിയൊരുക്കി ട്രംപിന്റെ നിലപാട് മാറ്റം, ഉണർവ് കൈവിട്ട് രാജ്യാന്തര വിപണി, വില ഇനി ഇടിയാം Read More »

തെരുവുനായ പ്രശ്‌നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം, പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം

ദില്ലി: തെരുവുനായ പ്രശ്‌നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിർദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്‌സ് കോംപ്ലക്‌സുൾ, ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവ്

തെരുവുനായ പ്രശ്‌നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം, പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം Read More »

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവം; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്

കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. സോനയാണ് പെട്രോൾ വാങ്ങിയതെന്നാണ് സംശയം. പെട്രോളുമായി യുവതി പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാലേരി കല്ലിക്കണ്ടിയിൽ 27കാരിയായ സോനയാണ് മരിച്ചത്. 65ശതമാനത്തിലേറെ പൊള്ളലേറ്റ ഭർത്താവ് രജിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ബേൺസ് ഐസിയുവിൽ ചികിത്സയിലാണ്. മുഖം, നെഞ്ച് എന്നിവടങ്ങളിൽ പൊള്ളലേറ്റതിനാൽ രജിൻ്റെ ആന്തരിക അവയവങ്ങളെ ബാധിക്കാൻ

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവം; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ് Read More »

തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവി, ജനവികാരം മനസിലാക്കാൻ കഴിഞ്ഞില്ല: പി കെ ശ്രീമതി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി. തോൽവി പഠിക്കുമെന്നും തോൽക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞു. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്കുമേൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും ശ്രീമതി പറഞ്ഞു. പയ്യന്നൂരിലെ തോൽവിയിലും ശ്രീമതി പ്രതികരിച്ചു. ജനവികാരം മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും പയ്യന്നൂരിലെ കാറ്റ് തൃക്കരിപ്പൂരിലും വീശിയെന്നുമാണ് ശ്രീമതി പറഞ്ഞത്. പിണറായി വിജയൻ യുവനേതാക്കൾക്ക് മാറിക്കൊടുക്കേണ്ട സമയമായി എന്ന സിപിഐഎം മുൻ പൊളിറ്റ് ബ്യൂറോ അംഗം ഹനൻ

തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവി, ജനവികാരം മനസിലാക്കാൻ കഴിഞ്ഞില്ല: പി കെ ശ്രീമതി Read More »

Scroll to Top