New Media Channel

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; വിമർശനവുമായി സ്വകാര്യബസ് ഉടമകൾ, സർക്കാർ കൂടിയാലോചന നടത്തിയില്ല

പാലക്കാട്: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിൽ വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് ഇവർ വിമർശിക്കുന്നു. ആശങ്ക അറിയിക്കുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകർന്നു പോകും. പുതിയ സർക്കാരിൽ നിന്ന് അനുകൂല നിലപാട് […]

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; വിമർശനവുമായി സ്വകാര്യബസ് ഉടമകൾ, സർക്കാർ കൂടിയാലോചന നടത്തിയില്ല Read More »

അതിശക്‌തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്ത‌മായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് വൈകിട്ട് 03.30 മണിക്ക് കണ്ണൂർ, കാസർകോട് ജില്ലകളിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്നും സംസ്ഥാന

അതിശക്‌തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് Read More »

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫിസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരിച്ചത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നതിൽ അഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു‌. ബാക്കി വന്ന പടക്കം ഒരു സ്‌ഥലത്ത് സൂക്ഷിച്ചുവച്ച ശേഷം പ്രവർത്തകർ പിരിഞ്ഞുപോയി. ഈ സമയം ഇവിടെയുണ്ടായിരുന്ന കുട്ടികൾ പടക്കം എടുത്ത് പൊട്ടിക്കുകയായിരുന്നു. തീ കൊളുത്തി എറിഞ്ഞ പടക്കത്തിൽ ഒന്ന്

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു Read More »

വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി; KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം വർധിപ്പിക്കും

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പൂർണമായി. കാലത്ത് പ്രഖ്യാപിച്ച അഞ്ചിൽ രണ്ട് ഗ്യാരണ്ടി നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പാണ് ഇന്ന് പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നും തൻ്റെ അറിവിൽ രാജ്യത്ത് ആദ്യമായി

വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി; KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം വർധിപ്പിക്കും Read More »

വി ഡി സതീശൻ മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് രാഹുൽ; പ്രചാരണം നയിച്ച കെ സിക്ക് നന്ദിയെന്നും കുറിപ്പ്

ന്യൂഡൽഹി: കേരളത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിന് ആശംസകൾ അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങളാണ് ഈ സർക്കാരിന് വേണ്ടി പോരാടിയതെന്നും അവരുടെ ശബ്‌ദമായിരിക്കും സർക്കാരിനെ നയിക്കുകയെന്നു രാഹുൽ അഭിപ്രായപ്പെട്ടു. ‘വി ഡി സതീശൻ ജിക്കും മുഴുവൻ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ, അവർ ഇനി ഓരോ കേരളീയന്റെയും ശബ്‌ദത്തെ പ്രതിനിധീകരിക്കും’ എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. വി ഡി സതീശൻ മന്ത്രിസഭയെ അഭിനന്ദിച്ചുള്ള കുറിപ്പിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനേയും

വി ഡി സതീശൻ മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് രാഹുൽ; പ്രചാരണം നയിച്ച കെ സിക്ക് നന്ദിയെന്നും കുറിപ്പ് Read More »

വള്ളികുന്നത്ത് ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ബംഗാൾ സ്വദേശി കൊല്ലപ്പെട്ടു

കായംകുളം വള്ളികുന്നത്ത് ഇഷ്‌ടിക ചൂളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബംഗാൾ സ്വദേശി ഹേമന്ത് (42) കൊല്ലപ്പെട്ടു. പ്രതി സോനായി മുർമുവിനെ വള്ളികുന്നം പൊലീസ് പിടികൂടി. അർധരാത്രിയോടെ വള്ളികുന്നം സ്വദേശി ബിജിലിന്റെ ഉടമസ്‌ഥതയിൽ പ്രവർത്തിക്കുന്ന എ. ആർ ബ്രിക്സ്‌ എന്ന് സ്‌ഥാപനത്തിൽ വച്ചായിരുന്നു സംഘർഷം. ഗുരുതരമായി പരുക്കേറ്റ ഹേമന്തിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ പ്രതി സോനായിയും ആശുപത്രിയിൽ ചികിത്സയിലാണ്.

വള്ളികുന്നത്ത് ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ബംഗാൾ സ്വദേശി കൊല്ലപ്പെട്ടു Read More »

പയ്യന്നൂർ സ്വദേശി കാസർകോട്ട് ട്രെയിൻ തട്ടി മരിച്ചു

കാസർകോട്: ട്രെയിനിൽ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന വയോധികൻ അതേ ട്രെയിൻ തട്ടി മരിച്ചു. പയ്യന്നൂർ, മാവിച്ചേരി, പടയേനിയിൽ വീട്ടിൽ ഗോവിന്ദൻ (88) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി 8.30മണിയോടെ കാസർകോട് റെയിൽവെ സ്‌റ്റേഷനിലാണ് അപകടം. ഇദ്ദേഹത്തിൻ്റെ ഷർട്ടിൻ്റെ കീശയിൽ നിന്നു കാഞ്ഞങ്ങാട് നിന്ന് കാസർകോട്ടേക്കുള്ള ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. പരശുറാം എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. ഞായറാഴ്ച‌ വൈകുന്നേരം മാവിച്ചേരിയിലെ വീട്ടിൽ നിന്നു ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് ട്രെയിൻ തട്ടി

പയ്യന്നൂർ സ്വദേശി കാസർകോട്ട് ട്രെയിൻ തട്ടി മരിച്ചു Read More »

KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുമരണം. നമ്പിക്കൊല്ലി സ്വദേശി നാരായണൻ, ഭാര്യ സിജി, മകൻ അഭി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മിന്നൽ ബസ് ഓട്ടോറിക്ഷയിൽ വന്നിടിക്കുകയായിരുന്നു. നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സിജിയെയും അഭിയെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം Read More »

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു; ഇന്ന് ജ്വല്ലറിയിൽപ്പോയി ഒരു പവൻ വാങ്ങാൻ നൽകേണ്ടത് 1,14,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 14,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു; ഇന്ന് ജ്വല്ലറിയിൽപ്പോയി ഒരു പവൻ വാങ്ങാൻ നൽകേണ്ടത് 1,14,400 രൂപ Read More »

പട്ടാപ്പകൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും സ്വർണക്കോയിനുകളും കവർന്നു ; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ

പട്ടാപ്പകൽ വീട് കുത്തി തുറന്ന് മോഷണം. സ്വർണ്ണാഭരണവും ഗോൾഡ് കോയിനും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞങ്ങാട്ട് റെയിൽവെ സ്റ്റേഷന് സമീപം വളപ്പിൽ ഹൗസിൽ പി എച്ച് ആസിഫിനെ (24). യാണ് ചോമ്പാൽ പോലീസ് പിടികൂടിയത്. 2026 ജനുവരി അഞ്ചിനാണ് സംഭവം. ചോമ്പാൽ കൊഇരാട് തെരുവിൽ സംഗീതികയിൽ എൻ സുധയുടെ വിട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി പുറത്തേക്ക് പോയ സുധ ഉച്ചക്ക് വീട്ടിന് അകത്ത് കയറിയപ്പോൾ അലമാരയിൽ സൂക്ഷിച്ച പത്ത് പവൻ സ്വർണ്ണവും ഗോൾഡ് കോയിനുകളും

പട്ടാപ്പകൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും സ്വർണക്കോയിനുകളും കവർന്നു ; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ Read More »

Scroll to Top