കാസർകോട്ട് വൻ മയക്കുമരുന്നു വേട്ട: കാറിൽ കടത്തിയ 49.14 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: കാറിൽ കടത്തുകയായിരുന്ന 49.14 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. കല്ലക്കട്ട സ്വദേശിയും ബേള, കൊല്ലങ്കാനയിൽ താമസക്കാരനുമായ ബി മുഹമ്മദ് റഫീഖി (39)നെയാണ് കാസർകോട് ടൗൺ എസ്ഐ സിആർ മൗഷ്‌മിയും സംഘവും പിടികൂടിയത്. തിങ്കളാഴ്‌ച വൈകുന്നേരം 6.15 മണിയോടെ കാസർകോട് ഗവ. കോളേജിനു മുന്നിൽ വിദ്യാനഗറിലാണ് മയക്കുമരുന്നു വേട്ട നടത്തിയത്. സർവ്വീസ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് കാസർകോട് ടൗൺ ഭാഗത്തു നിന്നു എത്തിയ സ്വിഫ്റ്റ് കാറിനു എസ്ഐ കൈകാണിച്ചു. […]









