New Media Channel

തീരദേശ ഹൈവേ ; തലശേരിയിൽ സംഘർഷാവസ്ഥ, കടകളടച്ച് തെരുവിലിറങ്ങി വ്യാപാരികൾ

തലശേരി: തലശേരി തീരദേശ ഹൈവേയ്ക്ക് വേണ്ടി സ്ഥലം അളക്കാൻ എത്തിയ ഉദ്യോഗസ്ഥരെ പട്ടണ തൊഴിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. വ്യാപാരികളും തൊഴിലാളികളും മെയിൻ റോഡിൽ നിലയുറപ്പിച്ചിരിക്കുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് ശക്തമായ പോലിസ് സംവിധാനം ഏർപ്പെടുത്തി. മെയിൻ റോഡിലെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് വിവിധ സ്റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

തീരദേശ ഹൈവേ ; തലശേരിയിൽ സംഘർഷാവസ്ഥ, കടകളടച്ച് തെരുവിലിറങ്ങി വ്യാപാരികൾ Read More »

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗം കണ്ടെത്തിയത് കോഴി, താറാവ്, കാട എന്നിവയിൽ

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി, താറാവ്, കാട എന്നിവയിലാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും കോട്ടയത്ത് മൂന്നു വാർഡുകളിലുമാണ് രോഗബാധ. കരുവാറ്റ, ചെറുതന, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, തകഴി, നെടുമുടി, പുന്നപ്ര, പുറക്കാട് എന്നീ പഞ്ചായത്തുകളിൽ ഓരോ വാർഡുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയത്ത് കുറുപ്പുംതറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേലൂർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗം കണ്ടെത്തിയത് കോഴി, താറാവ്, കാട എന്നിവയിൽ Read More »

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, ‘ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു’

കണ്ണൂർ: രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലെ ഉള്ളടക്കം. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരൻ്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ മക്കൾക്ക് അമ്മയ്‌ക്കൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജീവിതം മടുത്തെന്നും

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, ‘ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു’ Read More »

ചുഴിയിൽപ്പെട്ട സഹോദരനെ കരകയറ്റാൻ കടലിലിറങ്ങി, കാണാതായ പത്താം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ ചുഴിയിൽ പെട്ട പത്താം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. നീണ്ടകര പുത്തൻതുറ ചെറുകരയിൽ രഞ്ജിത്തിൻ്റെയും പ്രിയങ്കയുടെയും മകൻ അമൽജിത്ത് (15) ആണ് മരിച്ചത്.ഈ മാസം 20ന് വൈകിട്ട് 6 മണിക്ക് ബേക്കറി ജങ്ഷന് സമീപം കടലിൽ കുളിക്കാൻ എത്തിയതായിരുന്നു അമൽജിത്തും സഹോദരൻ സൂര്യജിത്തും. ഇരുവരെയും കൂടാതെ മൂന്ന് പേർ കൂടിയാണ് സംഘത്തിലുണ്ടായിരുന്നത്. കുളിക്കുന്നതിനിടെ ചുഴിയിൽ പെട്ട സഹോദരൻ സൂര്യജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമൽജിത്തിനെ കാണാതായത്. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ

ചുഴിയിൽപ്പെട്ട സഹോദരനെ കരകയറ്റാൻ കടലിലിറങ്ങി, കാണാതായ പത്താം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി Read More »

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; 4.780 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

കണ്ണൂർ : നഗരത്തെ ലഹരിമുക്തമാക്കാനുള്ള എസൈസ് വകുപ്പിൻ്റെ തീവ്രശ്രമങ്ങൾക്കിടയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഉജ്ജൽ ദാസ് (33) എന്നയാളെയാണ് 4.780 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് എൻഫോഴ്സസ്മെന്റ്റ് ആൻഡ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. കണ്ണൂർ ടൗൺ, താവക്കര ഭാഗങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ട‌ർ കെ. അബ്‌ദുൽ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; 4.780 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ Read More »

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; കൂട്ടിയത് 310 രൂപ

തിരുവനന്തപുരം:സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്പ ദ്ധതിയായ മെഡിസെപ്പ്രീമിയം തുകവര്‍ധിപ്പിച്ചു. മാസം 500 രൂപയില്‍ നിന്ന് 810 ആയാണ് വര്‍ധിപ്പി ച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മാസം 310 രൂപയുടെ വര്‍ധനയാണ്വരുത്തിയത്. ഒരു വര്‍ഷം 8,237 രൂപയും ജി എസ് ടിയും പ്രീമിയം തുകയായി നല്‍കണം. പെന്‍ഷന്‍കാര്‍ക്ക്പ്രീമിയം തുക പെന്‍ഷന്‍ തുകയില്‍ നിന്ന് ഈടാക്കും.

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; കൂട്ടിയത് 310 രൂപ Read More »

പൊന്നിന്റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വേണം, ഇന്നത്തെ വില 1,01,600 രൂപ

തിരുവനന്തപുരം: സ്വർണ വില സർവകാല റെക്കോർഡിലേക്ക്. ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡിൻ്റെ സമയത്ത് സ്വർണത്തിന് 40000 രൂപയായിരുന്നു വില. 5 വർഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വർണവിലയിലുണ്ടായിരിക്കുന്നത്.

പൊന്നിന്റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വേണം, ഇന്നത്തെ വില 1,01,600 രൂപ Read More »

രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട്

പയ്യന്നൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിൻ്റെ ഞെട്ടലിലാണ് നാട്. കൂട്ടമരണം ഉൾക്കൊള്ളാൻ പ്രദേശവാസികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുടുംബം ആത്മഹത്യ ചെയ്തതിൻ്റെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു കുടുംബത്തിലെ നാലു പേരെയാണ് ഇന്നലെ രാത്രി 9 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്തളി വടക്കുമ്പാട്ടെ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും , അമ്മയെയും

രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട് Read More »

രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട്

പയ്യന്നൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിൻ്റെ ഞെട്ടലിലാണ് നാട്. കൂട്ടമരണം ഉൾക്കൊള്ളാൻ പ്രദേശവാസികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുടുംബം ആത്മഹത്യ ചെയ്തതിൻ്റെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു കുടുംബത്തിലെ നാലു പേരെയാണ് ഇന്നലെ രാത്രി 9 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്തളി വടക്കുമ്പാട്ടെ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും , അമ്മയെയും

രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട് Read More »

പയ്യന്നൂർ കോടതിസമുച്ചയം ഉദ്ഘാടനം വൈകിപ്പോയി; ഇനിയും വൈകും!

പയ്യന്നൂർ ആറു വർഷം മുൻപു നിർമാണം തുടങ്ങിയ കോടതി സമുച്ചയത്തിന്റെറെ ഉദ്ഘാടനം അനന്തമായി നീളുന്നു. പുതിയ ട്രാൻസ്ഫോമർ കൂടി ലഭിച്ചാലേ കെട്ടിടം പ്രവർത്തന സജ്‌ജമാകൂ. ഇല്ലെങ്കിൽ പേരിനൊരു ഉദ്ഘാടനം നടത്തി അധികൃതർ തടിതപ്പേണ്ടി വരും. നില കുറച്ച്, ചെലവ് ചുരുക്കി 1962-63 കാലത്ത് നിർമിച്ച മുൻസിഫ് കോടതി കെട്ടിടം പൊളിച്ചുമാറ്റിയാണ് 14 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ 6 നില കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. 2020 ഫെബ്രുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. നിർമാണവും

പയ്യന്നൂർ കോടതിസമുച്ചയം ഉദ്ഘാടനം വൈകിപ്പോയി; ഇനിയും വൈകും! Read More »

Scroll to Top