New Media Channel

ബൈക്കിൽ ജെസിബി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കാസർകോട്: ബൈക്കിൽ ജെസിബി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. കോളിയൂർ, ഇർണടുക്കയിലെ രമേശ് ഹെർള-മല്ലിക ദമ്പതികളുടെ ഏകമകൻ ഓംകാർ ഹെർള(22)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെ മൊറത്തണയിലാണ് അപകടം. കടമ്പാർ ഭാഗത്തു നിന്നു വീട്ടിലേക്ക് പോവുകയായിരുന്നു ഓംകാർ. മൊറത്തണയിൽ എത്തിയപ്പോൾ എതിർ ദിശയിൽ നിന്നു എത്തിയ ജെസിബി ബൈക്കിലിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അപകടം സംബന്ധിച്ച് ജെസിബി ഡ്രൈവർക്കെതിരെ മഞ്ചേശ്വരം […]

ബൈക്കിൽ ജെസിബി ഇടിച്ച് യുവാവിന് ദാരുണാന്ത്യം Read More »

രാത്രി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുമ്പോൾ മന്ത്രം ചൊല്ലി ‘മയക്കി’; ബിസിനസുകാരൻ്റെ 10 പവൻ കവർന്നു

ചെന്നൈ ദോഷം തീർക്കാമെന്നു വിശ്വസിപ്പിച്ച് മയക്കി ബിസിനസുകാരനിൽനിന്ന് 10 പവനോളം സ്വർണം കവർന്ന രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി. മിന്റ് സ്ട്രീറ്റിലെ ക്ഷേത്രത്തിൽ രാത്രി ദർശനം നടത്തി മടങ്ങുകയായിരുന്ന ദീപക് ജെയിനാണു തട്ടിപ്പിനിരയായത്. വീട്ടിലേക്കു പോകുന്ന വഴിയിൽ ഇദ്ദേഹത്തെ തടഞ്ഞുനിർത്തിയ തട്ടിപ്പുകാർ ദീപക്കിനു ദോഷങ്ങൾ ഉണ്ടെന്നു പറഞ്ഞു കയ്യിൽ പിടിച്ച് മന്ത്രങ്ങൾ ഉരുവിട്ടു.പൂർണ ഫലം ലഭിക്കണമെങ്കിൽ ആഭരണങ്ങൾ അഴിച്ചു മാറ്റണമെന്നു നിർദേശിച്ചു. ഇതേത്തുടർന്നു 10 പവനോളം തൂക്കമുള്ള സ്വർണാഭരണങ്ങൾ അഴിച്ച് ബാഗിലിട്ടു. പിന്നീട് താൻ ബോധരഹിതനായി

രാത്രി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുമ്പോൾ മന്ത്രം ചൊല്ലി ‘മയക്കി’; ബിസിനസുകാരൻ്റെ 10 പവൻ കവർന്നു Read More »

ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ഉച്ചയ്ക്ക് 2.15 ലോടെയാണ് അപകടം ഉണ്ടായത്. ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി വലത്തേക്ക് കയറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആളപായമില്ല. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരും യാതൊരു പരിക്കുകളും ഇല്ലാതെ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും രണ്ട് സഹോദരങ്ങളുമാണ്

ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം Read More »

യോങ്ങ് മൂഡോ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ജില്ലയിൽ നിന്നും മൂന്ന് പേർ

നീലേശ്വരം: 28, 29 തിയ്യതികളിൽ മഹാരാഷ്ട്രയിലെ വീരാറിൽ വെച്ച് നടക്കുന്ന പതിനൊന്നാംമത് നാഷണൽ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ജില്ലയിൽ നിന്നുള്ള മൂന്ന് പേരാണ്. ചെർക്കള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ +2 കൊമേഴ്സ് വിദ്യാർത്ഥി മാഹിൻ റുസിൻ 80 കിലോഗ്രാം വിഭാഗത്തിലും പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ എട്ടാം തരം വിദ്യാർത്ഥി മുഹമ്മദ് ഹാഷിർ 78 കിലോഗ്രാം വിഭാഗത്തിലും ചെമ്മനാട് ഗവൺമെന്റ് വെസ്റ്റ് യു പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയായ

യോങ്ങ് മൂഡോ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ജില്ലയിൽ നിന്നും മൂന്ന് പേർ Read More »

എട്ടുവയസ്സുകാരനെ പത്തുവയസ്സുള്ള രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു; മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്‌ത പോസോ കേസ് രേഖകൾ കൈമാറി

കാസർകോട്: എട്ടുവയസ്സുള്ള ആൺകുട്ടിയെ പത്തു വയസ്സുള്ള രണ്ടു ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിയാണ് പരാതിക്കാരൻ. മൂന്നാംക്ലാസിൽ പഠിക്കുന്ന തന്നെ അഞ്ചാംക്ലാസിൽ പഠിക്കുന്ന രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നു പരാതിയിൽ പറഞ്ഞു. തെക്കേമലബാറിലെ ഒരു സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടി വീട്ടിൽ എത്തിയ സമയത്താണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.പോക്സോ പ്രകാരം കേസെടുത്ത പൊലീസ് കേസ് രേഖകൾ സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലേയ്ക്ക്

എട്ടുവയസ്സുകാരനെ പത്തുവയസ്സുള്ള രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു; മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്‌ത പോസോ കേസ് രേഖകൾ കൈമാറി Read More »

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് കടന്നെന്നു പരാതി

ആലപ്പുഴ ക്രിസ്‌മസ്‌ ആഘോഷം കഴിഞ്ഞു ബൈക്കിൽ വന്ന യുവാക്കളെ പൊലീസ് തടയാൻ ശ്രമിച്ചത് അപകടത്തിനു കാരണമായി. സംഭവത്തിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരുക്കേറ്റു. തുടർന്നു യുവാവിനെ ഉപേക്ഷിച്ചു പൊലീസുകാരനുമായി പൊലീസ് സംഘം അപകടസ്ഥലത്തുനിന്നും കടന്നതായി ആരോപണം ഉയർന്നു. ബൈക്കിൽനിന്നും റോഡിൽ വീണ യുവാക്കളിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്.ആലപ്പുഴ കൊമ്മാടി കളരിക്കുന്ന രാജേന്ദ്രൻ്റെ മകൻ അനിൽ (27), സുഹൃത്ത് രാജൻ (27) എന്നിവർക്കാണ് പരുക്ക്. മൂക്കിനും കാലിനും ഗുരുതരമായി മുറിവേറ്റ അനിലിനെ സുഹൃത്ത് ബൈക്കിൽ

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് കടന്നെന്നു പരാതി Read More »

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വെള്ളിയുടെ വില സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 560 രൂപ വർദ്ധിച്ചു. ചൊവ്വാഴ്‌ച പവന് 2,400 രൂപ വർദ്ധിച്ചതോടെ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില നിലവിൽ 10,2680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന്

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വെള്ളിയുടെ വില സർവ്വകാല റെക്കോർഡിൽ Read More »

വയനാട്ടിൽ ഊരുമൂപ്പനെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി, കാട്ടിലേക്ക് വിടില്ലെന്ന് വനം വകുപ്പ്

കൽപറ്റ • വയനാട്ടിൽ ഭീതി പടർത്തിയ കടുവ കൂട്ടിലായി. WWL 48 എന്ന 14 വയസ്സുള്ള ആൺ കടുവയാണ് ഇന്ന് പുലർച്ചെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയത്. ഈ കടുവയാണ് ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിലെ ഊരുമൂപ്പനായിരുന്ന മാരനെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥഥിരീകരിച്ചു. വെള്ളിയാഴ്ച‌ പുലർച്ചെ ഒന്നരയോടെയാണ് വണ്ടിക്കാട് വനമേഖലയിൽ വച്ച കടുവ കൂട്ടിലായത്. പ്രായാധിക്യത്താൽ അവശനിലയിലായ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. പരുക്കുള്ള കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് അധികൃതർ അറിയിച്ചു.വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ്

വയനാട്ടിൽ ഊരുമൂപ്പനെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി, കാട്ടിലേക്ക് വിടില്ലെന്ന് വനം വകുപ്പ് Read More »

മനുഷ്യ മോചനത്തിൻ്റെ മഹാകഥ; കൃസ്തുമസ് സന്ദേശമായി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പുസ്തക ചർച്ച

തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ബാലവേദി കൃസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി മനുഷ്യനെ മനുഷ്യനാക്കുന്ന കഥയായ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ ബാലവേദി കൂട്ടുകാരുടെ കൃസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് പുസ്തക ചർച്ചയാക്കി. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ പുസ്തകം ‘ അവതരിപ്പിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു ഹോസ്ദുർഗ്ഗ്ലൈബ്രറി കൗൺസിലിൻ്റെ 2026 വർഷത്തെ വായന പരിപോഷണ പരിപാടിയായ അക്ഷരസൗഹൃദം എന്ന പരിപാടിക്ക് തുടക്കം കുറിച്ചാണ് കൃസ്തുമസ് ദിനത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചത്. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷത

മനുഷ്യ മോചനത്തിൻ്റെ മഹാകഥ; കൃസ്തുമസ് സന്ദേശമായി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പുസ്തക ചർച്ച Read More »

കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ നിന്നു സ്വർണ്ണവും വെള്ളിയും കവർന്നു

കാസർകോട്: കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ നിന്നു സ്വർണ്ണം- വെള്ളി ആഭരണങ്ങളും രേഖകളും കവർന്നതായി പരാതി. കാഞ്ഞങ്ങാട്, പടന്നക്കാട്, കുറുന്തൂരിലെ പി കെ ജോജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്‌ച രാത്രി 12 മണിക്കും വ്യാഴാഴ്‌ച പുലർച്ചെ 2.30 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. വീടിൻ്റെ മുൻ ഭാഗത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുപവൻ സ്വർണ്ണവും വെള്ളി അരഞ്ഞാണവും മറ്റു രേഖകളും കവർച്ച ചെയ്‌തതായി ഹൊസ്‌ദുർഗ്ഗ് പൊലീസിൽ നൽകിയ പരാതിയിൽ

കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ നിന്നു സ്വർണ്ണവും വെള്ളിയും കവർന്നു Read More »

Scroll to Top