New Media Channel

പരിയാരം മെഡി.കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്നും വീണു മരിച്ചു ; മരിച്ചത് പാട്യം സ്വദേശി

കണ്ണൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ വീണ് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ് (45) മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ ആശുപത്രിയിലെ കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

പരിയാരം മെഡി.കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്നും വീണു മരിച്ചു ; മരിച്ചത് പാട്യം സ്വദേശി Read More »

ബൈക്കിൽ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി ബങ്കര മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി

കാസർകോട്: ബൈക്കിൽ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ബങ്കര, മഞ്ചേശ്വരം, നസീറിയ മൻസിലിലെ അബൂബക്കർ ആബിദി (25)നെയാണ് മഞ്ചേശ്വരം എസ്ഐ വൈഷ്‌ണവിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. തിങ്കളാഴ്‌ച പുലർച്ചെ 1.45 മണിയോടെ ഹൊസങ്കടി എൻഎച്ച് ഓവർബ്രിഡ്‌ജ് റോഡിലായിരുന്നു മയക്കുമരുന്നു വേട്ട. എസ്ഐയുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. സംശയം തോന്നി ബൈക്കു തടഞ്ഞു നിറുത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് അബൂബക്കർ ആബിദിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നു മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായയാൾ

ബൈക്കിൽ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി ബങ്കര മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി Read More »

കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ മൊഴി. ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനെ എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ് Read More »

കൊല്ലത്ത് പന്നിപ്പടക്കം കടിച്ച വളർത്തുനായയ്ക്ക് ദാരുണാന്ത്യം

കൊല്ലം അഞ്ചലിൽ പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായയ്ക്ക് ദാരുണാന്ത്യം. മണലിൽ ഭാനു വിലാസത്തിൽ പ്രകാശിൻ്റെ വീട്ടിലെ വളർത്തു നായയാണ് ചത്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ നായയുടെ ശരീര ഭാഗങ്ങൾ ചിന്നിചിതറി.തോട്ടത്തിൽ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നിൽ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തിൽ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. വീട്ടുകാരുടെ പരാതിയിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലത്ത് പന്നിപ്പടക്കം കടിച്ച വളർത്തുനായയ്ക്ക് ദാരുണാന്ത്യം Read More »

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിയോ ആസിഫ് അലിയോ? മികച്ച നടനെ ഇന്നറിയാം, ആകാംക്ഷയോടെ സിനിമാലോകം

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. തൃശൂർ രാമനിലയത്തിൽ വൈകിട്ട് 3.30 നാണ് പ്രഖ്യാപനം.കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു.128 സിനിമകൾ അവാർഡിനായി ജൂറി പരിഗണിച്ചു. സബ് കമ്മിറ്റികൾ ഇതിൽ നിന്ന് തെരഞ്ഞെടുത്ത സിനിമകളാണ് അന്തിമ വിധി നിർണയത്തിന് എത്തിയത്.നടനും സംവിധായകനുമായ പ്രകാശ് രാജ് ചെയർമാനായ ജൂറിയാണ് ചിത്രങ്ങളെ തെരഞ്ഞെടുത്തത്. മികച്ച നടനായുള്ള കടുത്ത മത്സരത്തിൽ ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയും, കിഷ്‌കിന്ധ കാണ്ഡത്തിലെ അഭിനയത്തിന് ആസിഫ് അലിയുമാണ്

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിയോ ആസിഫ് അലിയോ? മികച്ച നടനെ ഇന്നറിയാം, ആകാംക്ഷയോടെ സിനിമാലോകം Read More »

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയിൽവേ പൊലീസാണ് പ്രതി സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയിൽവേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ ദേഷ്യത്തിൽ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാൻ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി മാറിയില്ലെന്നും പ്രതി മൊഴി നൽകി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെൺകുട്ടികളെ മുൻപരിചയമില്ലെന്നും സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞു.പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്.

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പ്രതിക്കെതിരെ വധശ്രമത്തിന് കേസ് Read More »

ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതകൾ; ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് കിരീടം

നവിമുംബൈ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കീരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. രണ്ട് ഓൾറൗണ്ടർമാരാണ് കലാശപ്പോരിൽ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്‌തി ശർമയും ഷെഫാലി വർമയും. അർധസെഞ്ചറി

ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതകൾ; ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് കിരീടം Read More »

കളിയങ്കണം പദ്ധതിക്കു തുടക്കമായി

പാലക്കുന്ന്: രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കായി കക്ഷമത വർധിപ്പിക്കാനുള്ള കളിയങ്കണം (കിഡ്‌സ് അത്ലറ്റിക്സ‌്) : പരിപാടി ബേക്കൽ ബി.ആർ സി യിൽ തുടക്കമായി. സമഗ്ര ശിക്ഷാ കേരളം സ്‌റ്റാർസ് പദ്ധതി യുടെ ഭാഗമായാണ് ഈ പരിപാടി. പഠനത്തോടൊപ്പം കായിക ക്ഷമത ഉറപ്പുവരുത്താൻ ആറുതരം കളിയുപകരണങ്ങളായ ഹുലാഹുപ്സ‌്, എജിലിറ്റി ഹഡിൽസ്, ബിൻബാഗ്, കോണുകൾ, റിംഗ്, ടെന്നീസ് ബോൾ എന്നിവയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്. ശാരീരിക ക്ഷമതയ്ക്കൊപ്പം സമയം, ദൂരം, സംഖ്യാബോധം, സാമൂഹികബോധം എന്നിവ

കളിയങ്കണം പദ്ധതിക്കു തുടക്കമായി Read More »

കോഴിക്കോട് കക്കോടിയിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടം; പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു

   കോഴിക്കോട്: കക്കോടിയിൽ മതിലിടിഞ്ഞുവീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. ഉദയ് മാഞ്ചിയെന്ന ഒഡീഷ സ്വദേശിയാണ് മരിച്ചത്. അൽപസമയം മുമ്പായിരുന്നു നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന കക്കോടി സ്വദേശി ഫൈസലിന് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഉദയ് മാഞ്ചിയുടെ തലയിലേക്കാണ് മതിലിടിഞ്ഞുവീണത്. പരിക്ക് ഗുരുതരമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.താഴെ മതിൽ കെട്ടുന്നതിനിടെ മുകളിൽ ഉണ്ടായിരുന്ന മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ

കോഴിക്കോട് കക്കോടിയിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടം; പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു Read More »

കാറിൽ രഹസ്യ അറ പണിത് കുഴൽപ്പണക്കടത്ത് ; കണ്ണൂർ പരിയാരത്ത് 80 ലക്ഷം രൂപ പിടികൂടി, 3 പേർ അറസ്റ്റിൽ

പരിയാരത്ത് പുത്തൻ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 80 ലക്ഷത്തിൻ്റെ കുഴൽപ്പണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരെ കേസെടുത്തു. പുഷ്‌പഗിരി നഹലാസിൽ നാസിഫ് (22), അമ്മംകുളം ഷംനാസിൽ മുഹമ്മദ് ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീൽ (38) എന്നിവർക്കെതിരെയാണ് പരിയാരം പൊലീസ് കേസടുത്തത്.കഴിഞ്ഞ ചൊവ്വാഴ്‌ച ദേശീയപാതയിൽ പിലാത്തറയിലെ വനിതാ ഹോട്ടലിനു സമീപം കാർ യാത്രക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിൽ ഇവർ സഞ്ചരിച്ച ആഡംബര കാറിൻ്റെ ചില്ല് തകർന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക്

കാറിൽ രഹസ്യ അറ പണിത് കുഴൽപ്പണക്കടത്ത് ; കണ്ണൂർ പരിയാരത്ത് 80 ലക്ഷം രൂപ പിടികൂടി, 3 പേർ അറസ്റ്റിൽ Read More »

Scroll to Top