New Media Channel

തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 19കാരിയെ തീകൊളുത്തി കൊന്ന സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്തനംതിട്ട തിരുവല്ലയിൽ 19കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയുടേതാണ് കണ്ടെത്തൽ. 2019 ലാണ് കേസിനാസ്‌പദമായ സംഭവം. തിരുവല്ല ചുമത്ര സ്വദേശിനി കവിതയായിരുന്നു കൊല്ലപ്പെട്ടത്. പ്രതി കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ശിക്ഷാവിധി മറ്റന്നാൾ പ്രസ്‌താവിക്കും. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കവിതയുടെ മാതാപിതാക്കൾ പറഞ്ഞു. കോടതിയിൽ എല്ലാ തെളിവുകളും ഹാജരാക്കിയതായി പബ്ലിക് പ്രോസിക്യൂട്ടർ […]

തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 19കാരിയെ തീകൊളുത്തി കൊന്ന സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി Read More »

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികൻ്റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂരിൽ റബ്ബർ തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥനാഥൻ്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെതുടർന്ന് കുടിയാന്മല പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടിയാന്മല പൊലീസ് അസ്വഭാവിക

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികൻ്റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് Read More »

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. പ്രാക്തന ഗോത്രമായ ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്‌മിതയാണ് (20) മരിച്ചത്. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ കൊണ്ടുള്ള അളയിലാണ് കുടുംബം കഴിയുന്നത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്‌മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ച ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രക്തസമ്മർദ്ദവും ശരീരത്തിൽ ഓക്സിജന്റ അളവും കുറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൂന്ന് ആഴ്ച മുമ്പാണ് സുസ്‌മിതയ്ക്ക് പനി തുടങ്ങിയത്.

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു Read More »

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; അടിച്ചും കടിച്ചും പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമിൽ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്‌തതിനാണ് മർദ്ദനം. ആർപിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്. ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ ആയിരുന്നു അതിക്രമം.

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; അടിച്ചും കടിച്ചും പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ Read More »

കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമർദനം; പ്രതി ഓടി രക്ഷപ്പെട്ടു

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടിൽ നാസറി(49)നാണ് മർദ്ദനമേറ്റത്. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക കംപാർട്മെന്റിൽ വച്ചായിരുന്നു അക്രമം ഉണ്ടായത്. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലാണ് മർദ്ദനമുണ്ടായത്. കന്യാകുമാരി ഐലൻഡ് എക‌്സ്പ്രസിൽ ഇന്നലെയാണ് സംഭവം. ഭിന്നശേഷിക്കാരുടെ കംപാർട്മെൻ്റിൽ എന്തിനാണ് കയറിയതെന്ന് ചോദിച്ചതോടെ യുവാവ് പ്രകോപിതനാകുകയായിരുന്നു. അക്രമിയെ സഹയാത്രികർ തടഞ്ഞുവച്ചെങ്കിലും ഇയാൾ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. അക്രമിക്കുവേണ്ടി റെയിൽവേ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമർദനം; പ്രതി ഓടി രക്ഷപ്പെട്ടു Read More »

സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ട; ആറരക്കിലോ മയക്കുമരുന്നുമായി വയനാട് സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ കസ്റ്റംസിൻ്റെ വൻ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. വയനാട് സ്വദേശി അബ്ദുൽ സമദ് ആണ് പിടിയിലായത്‌. ചൊവ്വാഴ്‌ച പുലർച്ചെയെത്തിയ വിമാനത്തിൽ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.ബാഗിൽ ചെറിയ പാക്കറ്റുകളിലായി ആറര കിലോ കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു. ആറരക്കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. വിയറ്റ്നാമിൽ നിന്ന് ബാങ്കോക്കിലെത്തിയതിനുശേഷം അവിടെനിന്നാണ് സമദ് കഞ്ചാവ് കടത്തിയത്. വിമാനത്താവളത്തിൽ ഇയാളുടെ ചോദ്യം

സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ട; ആറരക്കിലോ മയക്കുമരുന്നുമായി വയനാട് സ്വദേശി പിടിയിൽ Read More »

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

    തൃശ്ശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്ക്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്.മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ചലച്ചിത്ര

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു Read More »

പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി, കണ്ണൂരിൽ വയോധികൻ മരിച്ചു

കണ്ണൂർ കാപ്പാട് പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കാപ്പാട് സ്വദേശി ശ്രീജിത്ത് (62) ആണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം കഴിഞ്ഞമാസം കാസർഗോഡ് ബദിയടുക്കയിൽ ഓംലറ്റും പഴവും കഴിച്ചതിനു പിന്നാലെ ശ്വാസ തടസം അനുഭവപ്പെട്ട വെൽഡിങ് തൊഴിലാളിയും മരിച്ചു.ബാറടുക്കയിലെ ചുള്ളിക്കാന ഹൗസിൽ വിശാന്തി ഡി സൂസയാണ് (52) മരിച്ചത്. കാസർകോട് ബാറടുക്കയിലെ തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെ ശ്വാസതടസം

പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി, കണ്ണൂരിൽ വയോധികൻ മരിച്ചു Read More »

‘വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കാം’; ബലാത്സംഗക്കേസിൽ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിലും ഇളവ് നൽകി ഹൈക്കോടതി. വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നതിനായാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും കോടതി ജാമ്യ വ്യവസ്ഥ റദ്ദാക്കി. മുൻകൂർ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. നേരത്തെ വിദ്യാർത്ഥിയെ അപമാനിച്ചെന്ന കേസിൽ വേടന് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നുമായിരുന്നു അന്ന് നിർദ്ദേശമുണ്ടായത്.വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നതാണ് വേടനെതിരായ

‘വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കാം’; ബലാത്സംഗക്കേസിൽ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ് Read More »

അഴിമതി ആരോപണം: സ്ത്രീയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകൾ കത്തിച്ചു

കണ്ണൂർ: കണ്ണൂർ കോർപറേഷനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സ്ത്രീയുടെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകൾ കത്തിച്ച നിലയിൽ. പയ്യാമ്പലം. തെക്കൻ മണലിലെ സൽനയുടെ സ്‌കൂട്ടറുകളാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കണ്ണൂർ കോർപറേഷനിലെ അഴിമതിക്കെതിരെ സൽന സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിൻ്റെ പ്രതികാരത്തിലാണ് തീവെയ്‌പ് നടത്തിയതെന്ന് സൽന ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അഴിമതി ആരോപണം: സ്ത്രീയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകൾ കത്തിച്ചു Read More »

Scroll to Top