New Media Channel

സ്കൂളിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ പൊള്ളലേറ്റ വനിതാ തൊഴിലാളി മരിച്ചു

കാസർകോട്: സ്‌കൂളിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ സ്റ്റൗവിൽ നിന്നു തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ വനിതാ പാചകത്തൊഴിലാളി മരിച്ചു. ബങ്കര, മഞ്ചേശ്വരം, ഗവ. സ്‌കൂളിലെ പാചക തൊഴിലാളിയായ ഉദ്യാവർ, മാടയിലെ ജയ (56) ആണ് ഞായറാഴ്‌ച രാത്രി മംഗ്ളൂരുവിലെ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ഡിസംബർ 16നാണ് അപകടം ഉണ്ടായത്. സ്‌കൂളിലെ പാചകപ്പുരയിൽ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സ്റ്റൗവിൽ നിന്നു സാരിയിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നുവെന്നു പറയുന്നു. നിലവിളി കേട്ട് അധ്യാപകരും മറ്റും എത്തി ജയയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായി […]

സ്കൂളിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ പൊള്ളലേറ്റ വനിതാ തൊഴിലാളി മരിച്ചു Read More »

കൂട്ടുകാർക്കൊപ്പം കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് 17 കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടി പതിനൊന്ന് മണിയോടെയാണ് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയത്. പിന്നാലെ അപകടത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ മുങ്ങിയെടുത്ത് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൂട്ടുകാർക്കൊപ്പം കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് 17 കാരിക്ക് ദാരുണാന്ത്യം Read More »

കേളകം മലയാംപടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

കേളകം മലയാംപടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക് പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു വയനാട്ടിലെ ആലാറ്റിൽ നിന്നും പ്രദേശത്തെ മരണവീട്ടിൽ എത്തിയവരാണ് അപകടത്തിപെട്ടത്

കേളകം മലയാംപടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു Read More »

നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് മൃതദേഹം അഴുകിയ നിലയിൽ

പയ്യന്നൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് വയോധികൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. പഴയങ്ങാടി, മാടായി പുതിയവളപ്പിലെ ലൂയിസി (73)ൻ്റെ മൃതദേഹമാണ് ചൂട്ടാട്, പുതിയവളപ്പിലെ ഒരു വീട്ടിലെ മുറിയിൽ അഴുകിയ നിലയിൽ കാണപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: ശാന്ത. മക്കൾ: ബീന.

നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് മൃതദേഹം അഴുകിയ നിലയിൽ Read More »

പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദിൻന്റെ പരോൾ നീട്ടി; ഇളവ് ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെ

കണ്ണൂർ: സിപിഎം നേതാവിന് പരോൾ നീട്ടി നൽകി. പൊലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദിനാണ് പരോൾ നീട്ടി നൽകിയത്. ഈ മാസം 9 ന് ശിക്ഷ റദ്ധാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച

പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദിൻന്റെ പരോൾ നീട്ടി; ഇളവ് ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെ Read More »

വൈദ്യുതി മീറ്റർ പെട്ടിക്കകത്ത് വച്ച താക്കോൽ എടുത്ത് വീടും അലമാരയും തുറന്ന് കവർച്ച; അന്തർ സംസ്ഥാന കവർച്ചക്കാരൻ അറസ്റ്റിൽ

മംഗ്ളൂരു: വീടു കുത്തിത്തുറന്നു 72 ഗ്രാം സ്വർണ്ണവും വെള്ളി ആഭരണങ്ങളും കവർച്ച ചെയ്‌ത കേസിൽ കുപ്രസിദ്ധ കവർച്ചക്കാരൻ അറസ്റ്റിൽ. അന്തർ സംസ്ഥാന മോഷ്ടാവായ ഉമേഷ് ബലേഗർ എന്ന ഉമേഷ് റെഡ്ഡിയെ ആണ് ഉഡുപ്പി, കാപ്പു പൊലീസ് ഇൻസ്പെക്ടർ അസ്‌മത്ത് അലിയും സംഘവും അറസ്റ്റു ചെയ്‌ത്. ഡിസംബർ നാലിന് കാപ്പുവിലെ രാഘവേന്ദ്ര കിണിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇയാൾ രാവിലെ വീടു പൂട്ടിയ ശേഷം താക്കോൽ കൂട്ടം വൈദ്യുതി മീറ്ററിൻ്റെ പെട്ടിയിൽ വച്ചാണ് പുറത്തേയ്ക്ക് പോയത്‌. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ്

വൈദ്യുതി മീറ്റർ പെട്ടിക്കകത്ത് വച്ച താക്കോൽ എടുത്ത് വീടും അലമാരയും തുറന്ന് കവർച്ച; അന്തർ സംസ്ഥാന കവർച്ചക്കാരൻ അറസ്റ്റിൽ Read More »

വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് കുഴൽമന്ദം നൊച്ചുള്ളിയിൽ വീടിനുമുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചെന്ന് പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രിയായിരുന്നു സംഭവം. മഹേഷ് ശബരിമല ദർശനം കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ഓട്ടോറിക്ഷ കത്തിയ നിലയിൽ കാണുന്നത്. ഓട്ടോറിക്ഷയ്ക്ക് സമീപത്ത് നിന്നും മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തി. സംഭവത്തിൽ കുഴൽമന്ദം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി; കേസെടുത്ത് പൊലീസ് Read More »

പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു പോക്സോ പ്രകാരം പിടിയിൽ

കാസർകോട്: വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ അടുത്ത ബന്ധുവായ സന്തോഷ് (50) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ പണിക്ക് പോയതിനാൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. പെൺകുട്ടി നിലവിളിച്ചു കൊണ്ട് വീടിന് പുറത്തേയ്ക്ക്

പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു പോക്സോ പ്രകാരം പിടിയിൽ Read More »

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയതെന്നും സർക്കാർ ഇതിനെതിരെ റിവ്യൂ ഹർജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്.

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി Read More »

ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ചതില്‍ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. അണുബാധയ്‌ക്കൊപ്പം രക്തസമ്മര്‍ദം അപകടകരമായി താഴ്ന്നത് മരണകാരണമായെന്ന് ആരോഗ്യ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഡപ്യുട്ടി ഡിഎംഓമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ആരോഗ്യ ഡയറക്ടര്‍ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ 15 ദിവസത്തേക്ക് അടച്ചിരുന്നു. വേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ്

ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു Read More »

Scroll to Top