New Media Channel

സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചു; കാസർകോട്ടെ 23 കാരനെതിരെ വനിതാ പൊലീസ് പോക്ക്സോ കേസെടുത്തു

കാസർകോട്: സാമൂഹ്യമാധ്യമമായ സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23കാരനെതിരെ കാസർകോട് വനിതാ പൊലീസ് കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കാരനായ മുഹമ്മ് അൻസാർ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. പരിചയത്തിലായതിന് ശേഷം പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്ക. മറ്റൊരു സംഭവത്തിൽ 56കാരനെതിരെ ചീമേനി പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സ്‌കൂളിൽ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ മഴ […]

സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചു; കാസർകോട്ടെ 23 കാരനെതിരെ വനിതാ പൊലീസ് പോക്ക്സോ കേസെടുത്തു Read More »

മഴ കനക്കുന്നു; ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂർ ജില്ലയ്ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലേർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയിരിക്കുന്നത്. മുൻകൂട്ടി

മഴ കനക്കുന്നു; ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂർ ജില്ലയ്ക്ക് അവധി Read More »

മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കലക്ടർ

ആലപ്പുഴ മുണ്ടിനീര് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ തുമ്പോളി എസ്എൻവി എൽപി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. സ്‌കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂ‌ളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ജൂലൈ 1 മുതൽ 21 ദിവസത്തേക്ക് മുൻകാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കലക്‌ടർ ഉത്തരവിട്ടത്.

മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കലക്ടർ Read More »

ലഹരിയെ തൂഫാനാക്കി കണ്ണൂർ സിറ്റി പോലീസ്

കണ്ണൂർ |ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനായി കണ്ണൂർ സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തി. ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്’ ന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 111 കേസുകൾ രജിസ്റ്റർ ചെയ്യുകയും 132 പേരെ പിടികൂടുകയും ചെയ്തു. പരിശോധനയിൽ 385 ഗ്രാം എം.ഡി.എം.എയും മറ്റ് മയക്കുമരുന്നുകളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ 40 കിലോയിലധികം കഞ്ചാവും കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ഈ പ്രത്യേക ഓപ്പറേഷനിൽ വിവിധ

ലഹരിയെ തൂഫാനാക്കി കണ്ണൂർ സിറ്റി പോലീസ് Read More »

സെൻസസ് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു; സംഭവം കാസർകോടും കോട്ടയത്തും

കോട്ടയം, കാസർകോട് ജില്ലകളിലാണ് സംഭവം. കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ഏറ്റുമാനൂർ സ്വദേശി വി എസ് ശ്യാംഗോപാലിനെയാണ് പട്ടി കടിയേറ്റത്. കാസർകോട് തൃക്കരിപ്പൂർ തലിച്ചാലത്ത് സെൻസസ് വിവരശേഖരണത്തിനെത്തിയ മുഹമ്മദ് കബീറിനാണ് വളർത്തുനായയുടെ കടിയേറ്റത്. കോട്ടയം/കാസർകോട്: സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു. കോട്ടയം, കാസർകോട് ജില്ലകളിലാണ് സംഭവം. കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ഏറ്റുമാനൂർ സ്വദേശി വി എസ് ശ്യാംഗോപാലിനെയാണ് പട്ടി കടിയേറ്റത്. സെൻസെസിന് എത്തിയ വീട്ടിലെ പട്ടി ആണ് കടിച്ചത്. വയോധിക മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

സെൻസസ് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു; സംഭവം കാസർകോടും കോട്ടയത്തും Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണംസംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ കണക്കിലെടുത്ത് വിവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

പ്രിയദർശിനി മൂലം നഷ്‌ടത്തിലായി; കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കാസർകോട് : കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്‌ച പണിമുടക്കും. കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നഷ്‌ടത്തിലായ സാഹചര്യത്തിൽ ആണിത്. ബസുടമകളും തൊഴിലാളി സംഘടനകളും സമരത്തിൽ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാരിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നിർദേശങ്ങൾ വെച്ചു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ സ്വകാര്യ ബസുടമകൾ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിൻ്റെ പൂർണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ

പ്രിയദർശിനി മൂലം നഷ്‌ടത്തിലായി; കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും Read More »

തൊട്ടാൽ പൊള്ളും ബീഫ്; 15 തീയതി മുതൽ വില കൂടും

കോഴിക്കോട്: മലബാർ മേഖലയിൽ ഈ മാസം 15 മുതൽ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്. പുതുക്കിയ വിലയനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും. പഴയ നിരക്കനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 360 രൂപയുമായിരുന്നു വില.കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് വില വർദ്ധിച്ചതാണ് ഇറച്ചിയുടെ വില വർദ്ധിക്കാൻ കാരണം. മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ

തൊട്ടാൽ പൊള്ളും ബീഫ്; 15 തീയതി മുതൽ വില കൂടും Read More »

പത്തനംതിട്ട ജില്ലയിൽ പത്ത് വയസുകാരിക്ക് ഷിഗെല്ല

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചു. എഴിക്കാട് ഉന്നതിയിലെ പത്ത് വയസുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പെൺകുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ആറ് പേർക്കാണ് ഇന്നലെ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് (4), പാലക്കാട്, പത്തനംതിട്ട ഒന്നുവീതം ജില്ലകളിൽ എന്നിവിടങ്ങളിലായിരുന്നു ഇത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്കാണ്

പത്തനംതിട്ട ജില്ലയിൽ പത്ത് വയസുകാരിക്ക് ഷിഗെല്ല Read More »

ഓണസമ്മാനം;ബെംഗളൂരു മലയാളികൾക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഓഗസ്റ്റ് അവസാനം വരെ

തിരുവനന്തപുരം : ഓണം സീസണിലെ കനത്ത യാത്രാ തിരക്കും ടിക്കറ്റ് പ്രതിസന്ധിയും പരിഹരിക്കാൻ ബെംഗളൂരുവിൽ നിന്നുള്ള കേരള സർവീസുകൾക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി റെയിൽവേ നീട്ടി. ബെംഗളൂരു, ഹുബ്ബള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ പുതിയ തീരുമാനം. ഓണം പ്രമാണിച്ച് മാസങ്ങൾക്ക് മുമ്പേ തന്നെ ട്രെയിനുകളിലെ ടിക്കറ്റുകൾ നിറഞ്ഞ സാഹചര്യത്തിലാണ് എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഓഗസ്റ്റ് അവസാനത്തോടെ വരെ ദീർഘിപ്പിച്ചത്. ഐ.ടി. മേഖലയിലെ

ഓണസമ്മാനം;ബെംഗളൂരു മലയാളികൾക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഓഗസ്റ്റ് അവസാനം വരെ Read More »

Scroll to Top