അഞ്ചുവയസ്സുള്ള മകനെ കൊലപ്പെടുത്തി മാതാവ് തൂങ്ങി മരിച്ചു
തൃശൂർ: അഞ്ചുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചു. തൃശൂർ, അടാട്ട്, അമ്പലക്കാവിലെ ശിൽപ (30), മകൻ അക്ഷയജിത്ത്(5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പനിയായതിനാൽ ഭർത്താവ് മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഭർതൃമാതാവും വീട്ടിൽ ഉണ്ടായിരുന്നു. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അന്വേഷണം തുടങ്ങി.
അഞ്ചുവയസ്സുള്ള മകനെ കൊലപ്പെടുത്തി മാതാവ് തൂങ്ങി മരിച്ചു Read More »








