New Media Channel

കള്ളനെ ഉടൻ പിടികൂടണം ; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി വിദ്യാർഥികൾ

എടക്കുളം ചങ്ങമ്പള്ളി എഎംഎൽപി സ്‌കൂളിൽ നടന്ന മോഷണത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ. തിരൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. ഒക്ടോബർ 25ന് പകൽ സമയത്താണ് സ്‌കൂളിൽ നിന്ന് വിദ്യാർഥികൾ കാരുണ്യ പ്രവർത്തനത്തിനായി ശേഖരിച്ച 15000ത്തോളം രൂപ മോഷണം പോയത്. മേശയും അലമാരയും കുത്തിത്തുറന്ന മോഷ്ടാവ് പണവുമായി കടന്ന് കളയുകയായിരുന്നു. പൊലീസ് സ്‌കൂളിൽ എത്തി അന്വേഷണം നടത്തിയിരുന്നു. സിസിടിവികളിൽ നിന്ന് മോഷ്ടാവിൻ്റെ ചിത്രം ലഭിച്ചിരുന്നു. നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സ്റ്റേഷനിൽ എത്തി എസ് ഐക്ക് […]

കള്ളനെ ഉടൻ പിടികൂടണം ; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി വിദ്യാർഥികൾ Read More »

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗമായിരുന്നു. 44 വയസായിരുന്നു പ്രായം. 2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളിൽ സഹനടനായി

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു Read More »

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില വാൾവുകളിൽ ഗുരുതര പോർച്ച ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. വൈദ്യുതി നിർമ്മാണം പൂർണമായും നിർത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വിൽപ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും Read More »

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്;

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 9 നും 11നും വോട്ടെടുപ്പ് നടക്കും. 13 ന് വോട്ടെണ്ണും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് വോട്ടെടുപ്പ്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 11ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14 ന് നിലവിൽ വരും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 21 നാണ്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്; Read More »

റിട്ട. എസ് ഐ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

കരിവെള്ളൂർ: റിട്ടേർഡ് എസ്.ഐ. പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. ചീമേനി കൊടക്കാട് വേങ്ങാപ്പാറ സ്കൂളിന് സമീപത്തെ ടി.രാമചന്ദ്ര വാര്യർ (65) ആണ് മരണപ്പെട്ടത്. പയ്യന്നൂരിലും ഹൊസ്ദുർഗ് സ്റ്റേഷനിലും കാസറഗോട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പയ്യന്നൂർ സ്റ്റേഷനിൽ നിന്നാണ് എസ്.ഐ.യായി വിരമിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റെയിൽവെ പ്ലാറ്റുഫോമിൽ കുഴഞ്ഞു വീണ രാമചന്ദ്രവാര്യരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: വത്സല മക്കൾ: നവനീത് നയനതാര.മരുമക്കൾ:അമ്പിളി,ശ്രീരാഗ്.സഹോദരങ്ങൾ: വിജയലക്ഷ്മി വാരസ്യാർ , പരേതരായടി. ഗോവിന്ദ വാര്യർ,രുഗ്മിണി വാരസ്യാർ ,ടി കുഞ്ഞികൃഷ്ണ

റിട്ട. എസ് ഐ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു Read More »

കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മർകസ് ലോ കോളേജ് വിദ്യാർത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐഎം സൈബർ ഇടങ്ങളിൽ സജീവമായ അബുവിൻ്റെ വേർപാടിൽ മുൻ മന്ത്രി ടി പി രാമകൃഷ്ണൻ അടക്കം നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി Read More »

വയനാട് പൊൻകുഴിയിൽ വൻ MDMA വേട്ട ; കണ്ണൂർ സ്വദേശി അറസ്റ്റിൽ

മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്‌തഫയെയാണ് അറസ്റ്റ് ചെയ്തത് 82 ഗ്രാമിലധികം MDMAയാണ് വയനാട് എക്സൈസ് ഇന്റലിജൻസും, സുൽത്താൻബത്തേരി എക്സൈസ് സർക്കിളും പൊൻകുഴിയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചത് സ്വകാര്യ ബസ്സിലായിരുന്നു ലഹരി കടത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എകെ സുനിലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന

വയനാട് പൊൻകുഴിയിൽ വൻ MDMA വേട്ട ; കണ്ണൂർ സ്വദേശി അറസ്റ്റിൽ Read More »

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു

തിരുവനന്തപുരം: മുൻ എക്സൈസ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ നിയമസഭാംഗമായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. 1950 മാർച്ച് 12നാണ് എം ആർ രഘുചന്ദ്രബാൽ ജനിച്ചത്. 1980ൽ കോവളത്ത് നിന്നും 1991ൽ പാറശ്ശാലയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. നാലാം കരുണാകര സർക്കാരിൻ്റെ മന്ത്രിസഭയിലാണ് ഇദ്ദേഹം എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തത്.എക്സൈസ് മന്ത്രിയായിരിക്കെ ഗാർഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകൾ നടത്തി

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു Read More »

മട്ടന്നൂരിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം

പത്തൊൻമ്പതാം മൈലിൽ വാഹനാപകടം.ബസ്സും ഗുഡ്സ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അപകടം. അപകടത്തിൽ സാരമായി പരുക്കേറ്റ വാൻ ഡ്രൈവറെ കണ്ണൂരിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് യാത്രികരായ നിരവധി പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മട്ടന്നൂരിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം Read More »

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെൻ്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.നേരത്തെ ഒരു ഡിപിആർ തയാറാക്കിയിരുന്നു. എന്നാൽ അതിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടായിരുന്നുവെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഡിഎംആർസിയുമായിട്ട് ഡിപിആറിന്റെ കാര്യം ചർച്ച ചെയ്യും. വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് ശേഷം

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL Read More »

Scroll to Top