New Media Channel

മന്ത്രിസ്ഥാനം തെറിക്കുമോ? വിവാദങ്ങൾക്കിടെ മന്ത്രി ഗണേഷ് കുമാർ തലസ്ഥാനത്തേക്ക്, നിർണായക യോ ഗത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മന്ത്രി ഗണേഷ് കുമാർ തലസ്ഥാനത്തേക്ക്. തിരുവനന്തപുരത്ത് പത്തുമണിക്ക് നടക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാനാണ് ഗണേഷിന്റെ യാത്ര. രാവിലെ 9 മണിയോടെയാണ് വാളകത്തെ വീട്ടിൽ നിന്ന് മന്ത്രിയും സംഘവും പുറപ്പെട്ടത്. ഭാര്യ ഉന്നയിച്ച ആരോപണങ്ങളിൽ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അതേസമയം, ഘടകകക്ഷിയോഗത്തിൽ ആരോപണങ്ങൾ കുടുംബകാര്യമാണെന്ന് ഗണേഷ് വിശദീകരിക്കുമെന്നാണ് വിവരം. മന്ത്രിക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന നിലപാടിലാണ് എൽഡിഎഫ്.അതേസമയം, വാളകത്ത് മന്ത്രിയുടെ വീട്ടിലുണ്ടായ സംഭവങ്ങളിൽ ഇന്റലിജൻസ് വിശദമായ റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്ന് ഇന്റലിജൻസ് വ്യക്തമാക്കി. കൈയേറ്റത്തിൽ […]

മന്ത്രിസ്ഥാനം തെറിക്കുമോ? വിവാദങ്ങൾക്കിടെ മന്ത്രി ഗണേഷ് കുമാർ തലസ്ഥാനത്തേക്ക്, നിർണായക യോ ഗത്തിൽ പങ്കെടുക്കും Read More »

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച; അഞ്ചലിൽ പൂജാരി പൊലീസ് പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി(40)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലായാണ് സജിത്ത് പോറ്റി കവർച്ച നടത്തിയത്. ഇയാൾക്കെതിരെ 25ഓളം കവർച്ചാ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.അഞ്ചൽ വടമൺ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് സുജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ ക്ഷേത്രത്തിൽ പോറ്റി കവർച്ച നടത്തിയത്. ക്ഷേത്രത്തിൻ്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത്

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച; അഞ്ചലിൽ പൂജാരി പൊലീസ് പിടിയിൽ Read More »

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; ആര്യനാട് 21കാരൻ ജീവനൊടുക്കി

തിരുവനന്തപുരം: ലോൺ ആപ്പ് വഴി പണം എടുത്ത് തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയുള്ള ഭീഷണിയെ തുടർന്ന് 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. ഈമാസം ആറിന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ്, മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്.

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; ആര്യനാട് 21കാരൻ ജീവനൊടുക്കി Read More »

ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി. കണ്ണൂർ – കോഴിക്കോട് – പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് സംഭവം. കൈക്കുഞ്ഞുമായി ട്രെയിനിൽ കയറിയ യുവതി സഹയാത്രികന് സമീപം കുഞ്ഞിനെ ഇരുത്തി ശുചിമുറിയിലേക്ക് പോയിട്ട് മടങ്ങിയെത്തിയില്ല. പരിഭ്രാന്തനായ യുവാവ് കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി. തിങ്കളാഴ്ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയിട്ടിരുന്നപ്പോഴാണ് സംഭവം.ട്രെയിനിൽ കയറിയ യുവതി കുട്ടിയെ ഏൽപ്പിച്ച് ശുചിമുറിയിലേക്ക് പോയെങ്കിലും പിന്നീട് കണ്ടില്ല. ട്രെയിൻ പാലക്കാടേക്ക് പുറപ്പെട്ടിട്ടും ഇവർ

ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി Read More »

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. എൻ വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി. ആരോഗ്യ പ്രശങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിൻ്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ മൊഴി.കട്ടിളപ്പാളി കേസിലും ദ്വാരപലക ശിൽപ പാളി കേസിലും വിജയകുമാർ പ്രതിയാണ്. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ആരോഗ്യ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല Read More »

പൊൻകുന്നത്ത് വാടക വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയുമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെയും ശരീരത്തിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു. ഇവർക്കൊപ്പം 3 വയസുള്ള ഒരു കുട്ടി കൂടി ആ വീട്ടിലുണ്ടായിരുന്നു. കുട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ഒരാഴ്‌ച മുമ്പാണ് ഇവർ വാടകക്ക് താമസിക്കാനെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഉടമ വന്നു നോക്കിയപ്പോൾ

പൊൻകുന്നത്ത് വാടക വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി Read More »

നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി; വ്യാഴാഴ്‌ച വിധി പറയും

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിധി പറയാൻ വ്യാഴാഴ്‌ചയിലേക്ക് മാറ്റി. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ആണ് വിധി പറയുക. അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണം ശരിവെച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ക്ഷേ സമയബന്ധിതമായി അന്വേഷണം

നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി; വ്യാഴാഴ്‌ച വിധി പറയും Read More »

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വർണവില വീണ്ടും 1,20,000ൽ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 1,20,000ൽ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവൻ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വർണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും. ആറുദിവസത്തിനിടെ 8000ൽപ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ തുടക്കത്തിൽ

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വർണവില വീണ്ടും 1,20,000ൽ താഴെ Read More »

അറസ്റ്റിന് ശേഷം വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും

പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. രാഹുലിനൊപ്പം പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ സി വി സതീഷ്, ബ്ലോക്ക് ട്രഷറർ മച്ചിങ്ങൽ ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനായിരുന്നു സന്ദർശനം. ഇക്കഴിഞ്ഞ ജനുവരി 11നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് രാഹുലിൻ്റെ പാലക്കാട് സന്ദർശനം. നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പാലക്കാട് മത്സരിക്കുക നടൻ

അറസ്റ്റിന് ശേഷം വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും Read More »

വേനൽമഴ കനിയുന്നില്ല, വെന്തുരുകി കണ്ണൂർ

കണ്ണൂർ ഒരു മഴ കിട്ടിയിരുന്നെങ്കിൽ ചൂടിനു കുറവുണ്ടാകുമായിരുന്നെന്ന് ആശിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ വേനൽമഴ കനിയുന്നില്ല, ചൂട് അനുദിനം കൂടുന്നു. കത്തുന്ന ചൂടിൽ വാടിത്തളരുകയാണു ജില്ല. പുലർകാലത്തുപോലും തണുപ്പില്ലാത്ത അവസ്‌ഥ. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ളതിനാൽ ശാരീരിക അസ്വസ്‌ഥതയുണ്ടാക്കുന്ന സ്‌ഥിതിയാണു പകൽ മുഴുവൻ. വിയർപ്പ് ബാഷ്പീകരിക്കാത്തതിനാൽ ശരീരം തണുക്കാൻ വൈകുന്നതാണ് അസ്വസ്‌ഥതയ്ക്ക കാരണം. കഴിഞ്ഞദിവസങ്ങളിൽ പാലക്കാട് ജില്ലയിലാണ് കൂടുതൽ ചൂട് (36.3 ഡിഗ്രി സെൽഷ്യസ്) അനുഭവപ്പെട്ടതെങ്കിലും തൊട്ടുപിന്നാലെ കണ്ണൂരുമുണ്ട് (35.6). വേനൽമഴ ഏറ്റവും കുറവു ലഭിച്ചതു വടക്കൻ ജില്ലകളിലാണ്.

വേനൽമഴ കനിയുന്നില്ല, വെന്തുരുകി കണ്ണൂർ Read More »

Scroll to Top