New Media Channel

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത പ്രവചിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നവംബർ 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 18 ന് കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ […]

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട് Read More »

മോട്ടോർ വാഹനവകുപ്പിൻ്റെ പേരിൽ വ്യാജസന്ദേശം; യുവതി തട്ടിയത് 9.90 ലക്ഷം രൂപ

തൃശൂർ: മോട്ടോർ വാഹനവകുപ്പിൻ്റെ പേരിൽ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്ബിൽ തോമസ് ലാലന്റെ ഫോൺ ഹാക്ക്‌ ചെയ്‌ത്‌ പണം തട്ടിയെടുക്കുകയായിരുന്നു. നിർമാണ കരാറുകാരനായ തോമസ് ലാലൻ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ നിന്ന് സെപ്റ്റംബർ 29-ന് മൂന്നുതവണകളായി 9.90 ലക്ഷം രൂപ ഓൺലൈനായി കൈമാറ്റം ചെയ്‌തതായി കണ്ടെത്തിയത്.

മോട്ടോർ വാഹനവകുപ്പിൻ്റെ പേരിൽ വ്യാജസന്ദേശം; യുവതി തട്ടിയത് 9.90 ലക്ഷം രൂപ Read More »

നാദാപുരത്ത് നൂറോളം വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്, പൊലീസ് ലാത്തിവീശി ; സംഘർഷത്തിൽ കലാശിച്ചത് പേരോട് സ്കൂളിലെ കുടിപ്പക

നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. ഇന്നലെ രാത്രി 100 ഓളം വരുന്ന വിദ്യാർത്ഥികളാണ് പരസ്പ്‌പരം ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ വിദ്യാർത്ഥികളെ പിരിച്ച് വിടാൻ പൊലീസ് ലാത്തി വീശി. പേരോട് സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ കാരണം.സ്കൂ‌ളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ട്. കഴിഞ്ഞ ദിവസം കളിസ്ഥലത്ത് വച്ചും സംഘർഷം ഉണ്ടായിരുന്നു എന്നാണ് വിവരം.

നാദാപുരത്ത് നൂറോളം വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്, പൊലീസ് ലാത്തിവീശി ; സംഘർഷത്തിൽ കലാശിച്ചത് പേരോട് സ്കൂളിലെ കുടിപ്പക Read More »

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചത് വടകര ബേബി മെമ്മോറിയൽ ആശുപത്രി ജീവനക്കാരി ; അപകടം യാത്രക്കിടെ ആശുപത്രിയിലേക്കുള്ള

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നു വീണു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ആളെ തിരിച്ചറിഞ്ഞു. മരിച്ചത് വടകര ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിലെ ക്ലിനിക്കൽ ഇൻസ്ട്രക്ടർ വീണ കുര്യൻ (49). ഇന്നു രാവിലെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപമാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയായ വീണ കുര്യൻ രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവമെന്നാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചത് വടകര ബേബി മെമ്മോറിയൽ ആശുപത്രി ജീവനക്കാരി ; അപകടം യാത്രക്കിടെ ആശുപത്രിയിലേക്കുള്ള Read More »

പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധന മഹോത്സവം 16 മുതൽ 30 വരെ .

പയ്യന്നൂർ : കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധന മഹോത്സവം നവംബർ 16 മുതൽ 30 വരെ ആഘോഷിക്കുന്നു. പയ്യന്നൂർ പെരുമാളിൻ്റെ മഹോത്സവം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.16 ന് വൈകുന്നേരം 7 മണിക്ക് കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവ്വഹിക്കും . ആഘോഷ കമ്മിറ്റി ചെയർമാൻ എ വി മാധവ പൊതുവാൾ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം

പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധന മഹോത്സവം 16 മുതൽ 30 വരെ . Read More »

ട്രെയിൻ യാത്രക്കാർക്ക് രക്ഷയായി ‘രക്ഷിത’; പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 28 കേസുകൾ

റെയിൽവേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും നടത്തുന്ന സുരക്ഷാ പരിശോധനയായ ‘ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായി കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിൽ 28 കേസുകൾ രെജിസ്റ്റർ ചെയ്‌തു. മദ്യപിച്ചു യാത്ര ചെയ്യാനെത്തിയ 60 പേരെ മടക്കി അയച്ചു. ഇവരിൽ നിന്നു പിഴ ഈടാക്കി. ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനു കളിലാണു പ്രധാനമായും പരിശോധന നടത്തുന്നത്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ദിവസവും പരിശോധനയും നടത്തുന്നുണ്ട്. റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ്,ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന. യാത്രക്കാർക്കായി

ട്രെയിൻ യാത്രക്കാർക്ക് രക്ഷയായി ‘രക്ഷിത’; പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 28 കേസുകൾ Read More »

പാലത്തായി പീഡനക്കേസിൽ പദ്‌മരാജൻ കുറ്റക്കാരൻ ; ശിക്ഷ നാളെ

ബിജെപി നേതാവായ അധ്യാപകൻ പ്രതിയായ പാലത്തായി പീഡന ക്കേസിൽ പ്രതി കുറ്റക്കാരൻ. കേസിൽ തലശേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്‌ജി എം ടി ജല ജാറാണി നാളെ വിധിപറയും. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ പദ്‌മരാജൻ അതേ സ്കൂ‌ളിലെ നാലാംക്ലാസു കാരിയെ പീഡിപ്പിച്ച കേസിലാണ് ശിശുദിനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ മൂന്ന് തവണ അധ്യാപകൻ ബാത്ത്റൂമിൽ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.2024 ഫെബ്രുവരി

പാലത്തായി പീഡനക്കേസിൽ പദ്‌മരാജൻ കുറ്റക്കാരൻ ; ശിക്ഷ നാളെ Read More »

അത്ര മധുരം വേണ്ട! ലോകത്താകമാനം 63.5 കോടി പേർ പ്രമേഹ ബാധിതർ; ഇന്ന് ലോക പ്രമേഹ ദിനം

ഇന്ന് ലോക പ്രമേഹ ദിനം. ലോകത്താകമാനം 63.5 കോടി പേർ പ്രമേഹ ബാധിതരാണെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്ക്. പ്രമേഹത്തെപ്പറ്റിയുള്ള അവബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുകയും പ്രതിരോധിക്കുകയുമാണ് ലോക പ്രമേഹദിനത്തിന്റെ ലക്ഷ്യം. ‘ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള പ്രമേഹം’ എന്നതാണ് ഈ വർഷത്തെ ദിനത്തിന്റെ പ്രമേയം. 2025-ഓടെ ലോകത്തെ പ്രമേഹരോഗികളുടെ എണ്ണം 85.3 കോടിയിലെത്തുമെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കുകൾ. ലോകത്ത് പ്രമേഹരോഗികളുടെ എണ്ണത്തിൽ 14 കോടി പേരുമായി ചൈന ഒന്നാം സ്ഥാനത്തും 7.7 കോടി പേരുമായി ഇന്ത്യ രണ്ടാം

അത്ര മധുരം വേണ്ട! ലോകത്താകമാനം 63.5 കോടി പേർ പ്രമേഹ ബാധിതർ; ഇന്ന് ലോക പ്രമേഹ ദിനം Read More »

ടൂര്‍ തീയതി ഒരാഴ്ച മുന്‍പ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് MVD മുന്നറിയിപ്പ്

സ്‌കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മോട്ടര്‍ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുന്‍പ് മാനേജ്മെന്റുകള്‍ ആര്‍ടിഒയെ അറിയിക്കണമെന്നും ടൂര്‍ തീയതി ഒരാഴ്ച മുന്‍പെങ്കിലും അറിയിക്കണമെന്നും നിര്‍ദേശം. എംവിഡി ബസുകള്‍ പരിശോധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കും. പരിശോധിക്കാത്ത ബസ്സിന് അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. പല ടൂര്‍ ബസ്സുകളില്‍ എമര്‍ജന്‍സി എക്‌സിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനവുമില്ല. ഡ്രൈവര്‍മാരുടെയും അശ്രദ്ധമായ പെരുമാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി എം വി ഡി പറഞ്ഞു. പഠനയാത്രകള്‍ക്ക്

ടൂര്‍ തീയതി ഒരാഴ്ച മുന്‍പ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് MVD മുന്നറിയിപ്പ് Read More »

വർക്കലയിൽ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമം, യുവാവ് ലഹരിക്കേസ് പ്രതി, അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ചങ്ങനാശേരി എൻഎസ്എസ് ഹോസ്പിറ്റലിന് സമീപം തോട്ടുപറമ്പിൽ വീട്ടിൽ അമൽ ബൈജു (25) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളും വർക്കലയിൽ താമസക്കാരുമായ ദമ്പതികൾ ഞായർ രാത്രി 11 ഓടെ നോർത്ത്ക്ലിഫ് ഭാഗത്തെ റസ്റ്റോറൻ്റിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്.ലഹരിയിലായിരുന്ന പ്രതി സ്ത്രീയുടെ കൈയിൽ പിടിച്ച് വലിച്ചതായാണ് പരാതി. ഭർത്താവ് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു.

വർക്കലയിൽ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമം, യുവാവ് ലഹരിക്കേസ് പ്രതി, അറസ്റ്റിൽ Read More »

Scroll to Top