ശബ്‌ദം പുറത്തറിയാതിരിക്കാൻ ബ്ലൂടൂത്ത് സ്പീക്കറിൽ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മർദ്ദിച്ച് കവർച്ച നടത്തിയ 3 പേർ പിടിയിൽ
കോഴിക്കോട്: അധ്യാപകൻ താമസിച്ചിരുന്ന ഫ്ളാറ്റിൻ്റെ വാതിൽ ചവിട്ടിത്തുറക്കുകയും മർദ്ദിച്ച് കവർച്ച നടത്തുകയും ചെയ്‌ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാറമ്മൽ സ്വദേശി മുഹമ്മദ് ജാസിർ(22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാൽ(22), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സൂറകാത്ത്(24) എന്നിവരാണ് പന്തീരാങ്കാവ് പൊലീസിൻ്റെ പിടിയിലായത്. അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്തത്.ഇക്കഴിഴിഞ്ഞ ന്യൂയർ ദിവസം രാവിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തുള്ള സരോജ് റെസിഡൻസിയിലെ 108-ാം നമ്പർ ഫ്ളാറ്റിൽ […]









