New Media Channel

കാസർകോട് നഗരത്തിലെ ഹോട്ടൽ പരിസരത്തു നിന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി; സംഘം എത്തിയത് ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിൽ

കാസർകോട്: പട്ടാപ്പകൽ യുവാവിനെ കാറിലെത്തിയ സംഘം ഹോട്ടൽ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച‌ ഉച്ചയ്ക്ക് 12.30 ഓടെ ടൗണിലെ അശ്വനി നഗറിലെ ഒരു ഹോട്ടലിന് മുന്നിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. നാലംഗ സംഘമാണ് കാറിലെത്തിയതെന്ന് പറയുന്നു. ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ എപി 40 ഇയു 4077 എന്ന നമ്പർ കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും ഏതാനും നാട്ടുകാരായ ആളുകളുമാണ് സംഭവത്തിൻ്റെ ദൃസാക്ഷികൾ. സെക്യൂരിറ്റി ജീവനക്കാരനാണ് പൊലിസിനെ വിവരം അറിയിച്ചത്. ഹോട്ടൽ പരിസരത്ത് എത്തിയ യുവാവിനെ ബലം പ്രയോഗിച്ച് കാറിൽ […]

കാസർകോട് നഗരത്തിലെ ഹോട്ടൽ പരിസരത്തു നിന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി; സംഘം എത്തിയത് ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിൽ Read More »

യുവാക്കൾക്കും വിദ്യാർഥികൾക്കും ചെറിയ പാക്കറ്റുകളിലാക്കി വിൽപന; കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്ന യുവാവ് മഞ്ചേശ്വരത്ത് പിടിയിൽ

കാസർകോട്: കിസ്‌തുമസ്‌-ന്യൂയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസിൽ കഞ്ചാവു കടത്തിയ യുവാവ് എക്സൈസിൻ്റെ പിടിയിലായി. ഉത്തർപ്രദേശ് മൊറാദാബാദ് മഹ്‌ലാക്‌പൂർ മാഫി സ്വദേശി നാജീർ(35) ആണ് പിടിയിലായത്‌. ബുധനാഴ്‌ച രാവിലെ 10 മണിയോടെ മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ ഇ സന്തോഷ് കുമാറും സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. മഞ്ചേശ്വരം കുമ്പള ഭാഗങ്ങളിലെ യുവാവക്കൾക്കും പ്ലസ് ടു വിദ്യാർഥികൾക്കും നൽകാനായി ചെറു പാക്കറ്റുകളിൽ നിറച്ച കഞ്ചാവാണ്

യുവാക്കൾക്കും വിദ്യാർഥികൾക്കും ചെറിയ പാക്കറ്റുകളിലാക്കി വിൽപന; കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്ന യുവാവ് മഞ്ചേശ്വരത്ത് പിടിയിൽ Read More »

ആർമി റിക്രൂട്ട്മെൻ്റ് റാലി; ജനുവരി ആറുമുതൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ

കാസർകോട്: ആർമി റിക്രൂട്ട്മെൻ്റ് റാലി ജനുവരി ആറുമുതൽ 12 വരെ കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴു ജില്ലകളിലേയും ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4500 ഉദ്യോഗാർത്ഥികൾ റാലിയിൽ അണിനിരക്കും. റാലിയുടെ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. താമസസൗകര്യം, കണക്ടിവിറ്റി, മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർക്കും

ആർമി റിക്രൂട്ട്മെൻ്റ് റാലി; ജനുവരി ആറുമുതൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ Read More »

നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മലപ്പുറം: അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മൂത്തേടം കുറ്റിക്കാട് സ്വദേശി ജസൻ സാമുവലാണ് (32) മരിച്ചത്. ഛത്തീസ്ഗഡിൽ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. നാല് ദിവസം മുൻപാണ് ഇദ്ദേഹം എത്തിയത്. വീടിനുള്ളിൽ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക്

നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം Read More »

പോറ്റിയെ കേറ്റിയെ’; പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി

പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി. പരാതി അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസെടുത്തേക്കും. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നല്‍കിയത്. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി, ഭക്തിഗാനത്തെ വികലമാക്കി എന്നായിരുന്നു പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു – എന്നെല്ലാമാണ് പരാതിയില്‍ പറയുന്നത്. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിന്‍വലിക്കണം

പോറ്റിയെ കേറ്റിയെ’; പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി Read More »

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം മാട്ടൂൽ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം Read More »

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാർട്ടിന് എതിരെ കേസെടുക്കാൻ പൊലീസ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ, അതിജീവിതയുടെ പരാതിയിൽ രണ്ടാം പ്രതി മാർട്ടിന് എതിരെ കേസെടുക്കാൻ പൊലീസ്. ഉടൻ കേസ് രജിസ്റ്റർ ചെയ്യും. തനിക്ക് എതിരെ മനപൂർവം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നടി സൈബറാക്രമണം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുകയാണ്.മാർട്ടിലെ നിലവിൽ കോടതി 20 വർഷത്തേക്ക് തടവിൽ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജി ഇയാൾ കോടതിയിൽ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമർശിച്ചുകൊണ്ടുതന്നെയാണ്

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാർട്ടിന് എതിരെ കേസെടുക്കാൻ പൊലീസ് Read More »

വായ്‌പയായി എടുത്തത് ഒരു ലക്ഷം രൂപ; പലിശക്കാർ തിരിച്ചടക്കാൻ ആവശ്യപ്പെട്ടത് 74 ലക്ഷം; കടം വീട്ടാൻ സ്വന്തം വൃക്ക വിറ്റ് കർഷകൻ

ചന്ദ്രപൂർ: കൃഷി വിപുലീകരിക്കാൻ ഒരു ലക്ഷം രൂപ വായ്‌പ എടുത്ത കർഷകനോട് 74 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട പലിശക്കാർക്ക് പണം തിരിച്ചടയ്ക്കുന്നതിനായി സ്വന്തം വൃക്ക വിറ്റ് കർഷകൻ. ദിവസവും 10,000 രൂപ പലിശ നൽകണമെന്ന വ്യവസ്ഥയിലാണ് രണ്ട് പലിശക്കാരിൽ നിന്ന് കർഷകൻ ഒരു ലക്ഷം രൂപ കടം വാങ്ങിയത്. എന്നാൽ പലിശ നൽകാൻ കഴിഞ്ഞില്ല. ഇതോടെയാണ് കടം 74 ലക്ഷം രൂപയായതെന്ന് പലിശക്കാർ പറയുന്നു. ഇത്രയും പണം എവിടെ നിന്നെടുത്ത് പലിശക്കാർക്ക് കൊടുക്കുമെന്ന് വേവലാതിപ്പെട്ട കർഷകന് പലിശക്കാർ

വായ്‌പയായി എടുത്തത് ഒരു ലക്ഷം രൂപ; പലിശക്കാർ തിരിച്ചടക്കാൻ ആവശ്യപ്പെട്ടത് 74 ലക്ഷം; കടം വീട്ടാൻ സ്വന്തം വൃക്ക വിറ്റ് കർഷകൻ Read More »

ആലന്തട്ടയിൽ യുവാവിനെ വീടിൻ്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവിനെ വീടിൻ്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കയ്യൂർ ആലന്തട്ടയിലെ അഭിറാം(34) ആണ് മരിച്ചത്. ബുധനാഴ്‌ച പുലർച്ചെ 5 മണിയോടെയാണ് യുവാവിനെ അടുക്കളയിലെ ജനൽകമ്പിയിൽ വെള്ളമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചീമേനി പൊലീസ് എത്തി മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആലന്തട്ടയിൽ യുവാവിനെ വീടിൻ്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി Read More »

സാമ്പാര്‍, പരിപ്പ്, പായസം, പപ്പടം; ശബരിമലയില്‍ പുതുവര്‍ഷം മുതല്‍ സദ്യ വിളമ്പും

ശബരിമലയില്‍ പുതുവര്‍ഷം മുതല്‍ സദ്യ വിളമ്പും. ചോറ്, പരിപ്പ്, അവിയല്‍, തോരന്‍, അച്ചാര്‍, സാമ്പാര്‍, രസം, പപ്പടം, പായസം എന്നീ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയാകും വിളമ്പുക.ഇക്കാര്യം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി ടെന്‍ഡര്‍ വിളിച്ചോ ഹോര്‍ട്ടികോര്‍പ്പ്, സിവില്‍ സപ്ലൈസ് എന്നിവ വഴിയോ വിഭവങ്ങള്‍ വാങ്ങും.സദ്യയുടെ ചുമതല ദേവസ്വം കമ്മീഷണര്‍ക്കാണ് നല്‍കിയിട്ടുള്ളത്. 2020 വരെ ചോറും കറികളും നല്‍കിയിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം പിന്നീട് പുലാവ് നല്‍കുകയായിരുന്നു. സദ്യയില്‍ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക്

സാമ്പാര്‍, പരിപ്പ്, പായസം, പപ്പടം; ശബരിമലയില്‍ പുതുവര്‍ഷം മുതല്‍ സദ്യ വിളമ്പും Read More »

Scroll to Top