New Media Channel

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു; ഗുരുതര പരിക്ക്

മുളിയാര്‍ പഞ്ചായത്തിലെ നുസ്രത്ത് നഗറില്‍ തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ചട്ടഞ്ചാല്‍ തെക്കിലിലെ മുത്തലിബിനെ (42) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് കാട്ടുപന്നിക്കൂട്ടം മുന്നിലൂടെ ചാടി വന്ന് ഇടിച്ചു വീഴ്ത്തിയത്.

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു; ഗുരുതര പരിക്ക് Read More »

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളില്‍ സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങള്‍ വേഗത്തില്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാന്‍ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിന് കോടതി ആര്‍ബിഐയുടെ സഹായം തേടും. വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ രണ്ട് ആഴ്ച സമയം കോടതി അനുവദിച്ചു. ഐടി അതോറിറ്റി സിബിഐ അന്വേഷണത്തിന് എല്ലാ സഹായങ്ങളും നല്‍കണമെന്ന് സുപ്രീംകോടതി

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം Read More »

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന; അരവണ വരുമാനം 47 കോടി

ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 % കൂടുതലാണിത്. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിൻ്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനമാണ് വർധന.അപ്പം വിൽപ്പനയിൽ

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന; അരവണ വരുമാനം 47 കോടി Read More »

പാചകവാതക വില വീണ്ടും കുറച്ചു

പാചകവാതക വില സിലിണ്ടറിൻ്റെ വീണ്ടും കുറച്ചു വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്ബനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസം ഒന്നിന് ( നവംബർ ഒന്ന് ) വാണിജ്യ എൽപിജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്നു പ്രാബല്യത്തിൽ വരും. കൊച്ചിയിൽ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച തീരുമാനം

പാചകവാതക വില വീണ്ടും കുറച്ചു Read More »

World AIDS Day 2025 : എയ്ഡ്സ് ; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്ഡ്‌സ്) എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വൈറസ് ബാധിച്ചവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനുമുള്ള ഒരു അവസരമാണ് ആഗോളതലത്തിൽ ഈ ദിനം. എച്ച്ഐവി പ്രതിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, സമയബന്ധിതമായ പരിശോധനയും ചികിത്സയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. “Overcoming disruption,

World AIDS Day 2025 : എയ്ഡ്സ് ; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം Read More »

തീർഥാടനം തുടങ്ങി 15 ദിവസം; ദർശനം നടത്തിയവരുടെ എണ്ണം 13 ലക്ഷം

ശബരിമല തീർഥാടനം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷമായി ഉയർന്നു. ഏറ്റവും കുറവ് തീർഥാടകർ എത്തിയത് ഞായറാഴ്‌ചയാണ്. 50,264 പേർ മല കയറി. വെർച്വൽ ക്യൂ ബുക്കു ചെയ്ത‌വരിൽ നല്ലൊരു ഭാഗവും ഞായറാഴ്ച എത്തിയില്ല. അതിനാൽ 10,000 ന് മുകളിൽ സ്പോട് ബുക്കിങ് കൊടുത്തു. എന്നിട്ടും തിരക്ക് കുറവായിരുന്നു. ഇന്നും അതേ അവസ്‌ഥയാണ്.ഞായറാഴ്ചയിലേതിനേക്കാൾ അൽപം കൂടി തിരക്കുണ്ട്. പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ രാവിലെ 7 ന് ഒരു നിരയിൽ

തീർഥാടനം തുടങ്ങി 15 ദിവസം; ദർശനം നടത്തിയവരുടെ എണ്ണം 13 ലക്ഷം Read More »

അടുത്ത മാസം വിരമിക്കുന്ന ചിറ്റാരിക്കാൽ എസ് ഐക്ക് ശബരിമലയിൽ ഭക്തി നിർഭരമായ യാത്രയയപ്പ്

ശബരിമല: തീർത്ഥാടന കാലത്ത് 25 വർഷത്തിലധികം തവണ ശബരിമലയിൽ സേവനം അനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് ശബരിമലയിൽ ഭക്തി നിർഭരമായ യാത്രയയപ്പ്. കാസർകോട് ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മധുസൂദനൻ മടിക്കൈയ്ക്കാണ് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയത്. സന്നിധാനത്ത് നടന്ന ചടങ്ങിൽ എ.ഡി.ജി.പി എസ് ശ്രീജിത്ത് അയ്യപ്പൻ്റെ ബഹുവർണ ഫോട്ടോ ഉപഹാരമായി നൽകി. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസ്, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി.സതീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. 1995 ൽ ആണ് മധുസൂദനൻ കേരള പോലീസിൽ എത്തിയത്.

അടുത്ത മാസം വിരമിക്കുന്ന ചിറ്റാരിക്കാൽ എസ് ഐക്ക് ശബരിമലയിൽ ഭക്തി നിർഭരമായ യാത്രയയപ്പ് Read More »

ഭക്ഷണം വിളമ്പുന്നതിനിടെ എയർഹോസ്റ്റസിനെ മോശമായി സ്പർശിച്ചു: മലയാളി യുവാവ് ഹൈദരാബാദിൽ അറസ്റ്റിൽ

ഹൈദരാബാദ്: എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യുവാവ് ഹൈദരാബാദിൽ അറസ്റ്റിൽ. ദുബായ്- ഹൈദരാബാദ് വിമാനത്തിലെ യാത്രക്കാരനാണ് ഞായറാഴ്ച്ച പിടിയിലായത്. വിമാനത്തിലെ കാബിൻ ക്രൂ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എയർഹോസ്റ്റസ് ഭക്ഷണം വിളമ്പുന്നതിനിടെ ഇയാൾ അവരെ മോശമായി സ്പ‌ർശിക്കുകയായിരുന്നു. എയർഹോസ്റ്റസ് ഉടൻ തന്നെ യാത്രക്കാരൻ മോശമായി പെരുമാറിയ വിവരം ക്യാപ്റ്റനെ അറിയിച്ചു. വിമാനം ലാൻഡ് ചെയ്‌തയുടൻ ആർ ജി ഐ എയർപോർട്ട് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്‌തു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനമിറങ്ങിയപ്പോൾ ഇയാളുടെ

ഭക്ഷണം വിളമ്പുന്നതിനിടെ എയർഹോസ്റ്റസിനെ മോശമായി സ്പർശിച്ചു: മലയാളി യുവാവ് ഹൈദരാബാദിൽ അറസ്റ്റിൽ Read More »

ബന്ധുവായ കുട്ടി പുഴയിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ചു

ചാലക്കുടി പുഴയിൽ അന്നനാട് ആറങ്ങാലിക്കടവിൽ കുളിക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചെങ്കിലും ബന്ധുവായ രക്ഷകൻ മരിച്ചു. എളവൂർ കൊടുമ്പിള്ളി കൃഷ്ണനാണു (30) മരിച്ചത്. ജോഷിയുടെയും മിനിയുടെയും മകനാണ്. എളവൂരിൽ നിന്നു ബന്ധുവീട്ടിലെത്തിയ സംഘത്തിലെ ആറുപേരാണ് കുളിക്കാനിറങ്ങിയത്.സംഘത്തിലെ നാലാംക്ലാസ് വിദ്യാർഥി ആദിദേവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൃഷ്ണൻ മുങ്ങിപ്പോയത്. പത്തരയോടെ ആറങ്ങാലിക്കടവിലെത്തിയ സംഘത്തിലുള്ളവർ കുളിക്കാനിറങ്ങിയപ്പോഴും കൃഷ്ണനും മറ്റൊരു കുട്ടിയും കരയിൽ ഇരിക്കുകയായിരുന്നു. നീന്തുന്നതിനിടെ ആദിദേവ് മുങ്ങുന്നതായി കണ്ട കൃഷ്ണൻ പുഴയിലേക്കിറങ്ങി കുട്ടിയെ കയ്യിലെടുത്തു കരയിലെത്തിച്ചു. കുട്ടി കരയിലേക്കു

ബന്ധുവായ കുട്ടി പുഴയിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ചു Read More »

ഡിസംബർ 3-ലെ ജില്ലാതല ഭിന്നശേഷി ദിനാചരണത്തിന് വർണ്ണച്ചായം പകർന്നു സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സൃഷ്ടിപര ശില്പശാല

തൃക്കരിപ്പൂർ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ആഘോഷങ്ങൾക്ക് കലാപരിമളം ചാർത്തുന്നതിനായി ചെറുവത്തൂർ ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകർ സൃഷ്ടിപരമായ കരകൗശല ശില്പശാല സംഘടിപ്പിച്ചു.വിവിധ വർണങ്ങൾ കൈകോർത്തെടുത്ത ഈ ശില്പശാലയിൽ മിന്നിമറയുന്ന കിരീടങ്ങൾ, പൂത്തുലയുന്ന പുഷ്പങ്ങൾ, തിളങ്ങുന്ന നക്ഷത്രങ്ങൾ, കൊടി കൂറകൾ നെറ്റി പട്ടങ്ങൾ, പറക്കുന്ന പൂമ്പാറ്റകൾ തുടങ്ങി കുട്ടികളുടെ ആഘോഷത്തിന് ചൂടേകുന്ന അനവധി അലങ്കാരവസ്തുക്കൾ നിർമ്മിക്കപ്പെട്ടു. ശില്പശാലയിൽ ചെറുവത്തൂർ ബി.ആർ സി യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരായ വി.വിരാധ ,എം.ഗിരിജ പി.സുമ , കെ.വി ഉഷ, പി.സുനിത, കെ.സുധ,

ഡിസംബർ 3-ലെ ജില്ലാതല ഭിന്നശേഷി ദിനാചരണത്തിന് വർണ്ണച്ചായം പകർന്നു സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സൃഷ്ടിപര ശില്പശാല Read More »

Scroll to Top