New Media Channel

ബലാൽസംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

ബലാൽസംഗക്കേസിൽ ജയിലിൽ കഴിഞ്ഞ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. മൂന്നാമത്തെ കേസിലാണ് ജാമ്യം. കാനഡയിലുള്ള യുവതിയെ നാട്ടിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന പരാതിയിലാണ് കേസ്. പതിനെട്ട് ദിവസമാണ് രാഹുൽ ജയിലിൽ കഴിഞ്ഞത്. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ പെൺകുട്ടിയെ കൊണ്ട് മുറിയെടുപ്പിച്ച് അവിടെ വച്ച് ബലാൽസംഗം ചെയ്തുവെന്നായിരുന്നു കേസ്. നേരത്തെ തിരുവല്ല ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയിരുന്നു. ഉഭയസമ്മതത്തോട് കൂടിയ ബന്ധമായിരുന്നുവെന്നും ബന്ധത്തിൽ വന്ന ചില […]

ബലാൽസംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം Read More »

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ് Read More »

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് മേശപ്പുറത്ത് വയ്ക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് ജനപ്രിയമായിരിക്കു മെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. മന്ത്രി ബാലഗോപാലിൻറെ ആറാമത്തെ ബജറ്റ് ആണിത്.

സംസ്ഥാന ബജറ്റ് നാളെ Read More »

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനപകടത്തില്‍ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിമാനത്തില്‍ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. അജിത് പവാര്‍ ബാരാമതിയില്‍ ഒരു റാലി യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാന്‍ഡിംഗിനിടെ വയലില്‍ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനിടെ

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു Read More »

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം; നിരന്തരം പീഡനത്തിന് ഇരയായെന്ന് കണ്ടെത്തൽ, യുവാവ് അറസ്റ്റിൽ

കണ്ണൂർ: പതിനഞ്ചുവയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേരാവൂർ കളക്കുടുമ്പിൽ പി വിഷ്ണുവാണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി വിഷ്‌ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങൾ മുൻപാണ് പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കിയത്. എന്നാൽ അന്ന് ആത്മഹത്യയുടെ കാരണം വ്യക്തമായിരുന്നില്ല. വീട്ടുകാരുടെ മൊഴി എടുത്തതിൽ നിന്ന് പൊലീസിന് ചില സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം; നിരന്തരം പീഡനത്തിന് ഇരയായെന്ന് കണ്ടെത്തൽ, യുവാവ് അറസ്റ്റിൽ Read More »

മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; എലത്തൂർ കൊലപാതകത്തിൽ പ്രതി വൈശാഖൻ റിമാൻഡിൽ

കോഴിക്കോട്: എലത്തൂരിൽ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വൈശാഖനെ റിമാൻഡ് ചെയ്‌തു. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയാണ് വൈശാഖനെ റിമാൻഡ് ചെയ്‌തത്. നടന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഉറക്ക ഗുളിക നൽകിയതിന് ശേഷം ക്രൂരമായി മർദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.ആൺസുഹൃത്തായ വൈശാഖൻ യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുക ആയിരുന്നുവെന്നും കൊലപാതകത്തിന് ശേഷം ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തെന്നും പൊലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസമാണ്

മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; എലത്തൂർ കൊലപാതകത്തിൽ പ്രതി വൈശാഖൻ റിമാൻഡിൽ Read More »

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ; 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷ. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട് 2022 ജൂൺ 24 ന് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച‌ ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഞ്ച് മണി വരെ നിൽക്കണമെന്ന് നിർദേശം. കേസിൽ ഒമ്പതാം പ്രതിയായ പി. സരിൻ ഇതിനോടകം കോടതിയിൽ

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ; 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും Read More »

ശബരിമല സ്വർണക്കൊള്ള; ‘പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു?’, വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം നൽകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി വിഷയം ഗുരുതരമാമെന്നും വിലയിരുത്തി. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. കേസിൽ പൊലീസ് പ്രതി ചേർത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജിയിലെ വാദത്തിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ വിമർശനം.അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ കൈപ്പട പരിശോധിക്കാനാണ് എസ്ഐടി നീക്കം.

ശബരിമല സ്വർണക്കൊള്ള; ‘പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു?’, വിമർശിച്ച് ഹൈക്കോടതി Read More »

പാറമടയിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച നിലയിൽ; 400 അടിയോളം ആഴം, മൃതദേഹം കണ്ടത് നാട്ടുകാർ

കൊച്ചി: രാവിലെ സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനി പാറമടയിൽ മരിച്ച നിലയിൽ. തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലാണ് 16കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്‌ഇയിലെ വിദ്യാർഥിനിയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ഇന്നു രാവിലെ പതിവു പോലെ 7.45ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് പെൺകുട്ടി. ആദ്യം ട്യൂഷനും അതിനു ശേഷം സ്കൂളിലേക്കും പോവുകയാണ് പതിവ്. ഒൻപത് മണിയോടെ കുളത്തിൽ മൃതദേഹം കണ്ടെത്തിയ വിവരം ചോറ്റാനിക്കര പൊലീസിനു ലഭിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം

പാറമടയിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച നിലയിൽ; 400 അടിയോളം ആഴം, മൃതദേഹം കണ്ടത് നാട്ടുകാർ Read More »

ഷൊർണൂരിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം

പാലക്കാട്: ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനി 25 കാരിയായ അലീന ജോൺസന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു.വീടിരിക്കുന്നിടത്തു നിന്ന് അൽപദൂരം മാറി ഷൊർണൂർ നഗരസഭ പരിധിയിൽ വരുന്ന ആറാണിയിലെ ക്വാറിയിലാണ് മൃതദേഹം ഉച്ചയ്ക്ക് 12:30 യോടെ കണ്ടെത്തിയത്. വിവാഹിതയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി.

ഷൊർണൂരിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം Read More »

Scroll to Top