New Media Channel

കോഴിക്കോടും മലപ്പുറത്തും വാഹനാപകടങ്ങളിൽ 3 മരണം

കോഴിക്കോട്/മലപ്പുറം: കോഴിക്കോടും മലപ്പുറത്തും വാഹനാപകടങ്ങളിൽ 3 മരണം. കോഴിക്കോട് കോവൂരിൽ സ്‌കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി ജമീല (60) ആണ് മരിച്ചത്. ബസ് തട്ടി റോഡിൽ വീണ ജമീലയുടെ മുകളിൽ ബസ് കയറിയിറങ്ങുകയായിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന ജമീലയുടെ ഭർത്താവിനും പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗിയുമായി പോയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു മലപ്പുറത്ത് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മലപ്പുറം എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ ബാപ്പുട്ടി […]

കോഴിക്കോടും മലപ്പുറത്തും വാഹനാപകടങ്ങളിൽ 3 മരണം Read More »

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടുവരാന്തയിൽ റീത്ത്

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടു വരാന്തയിൽ റീത്ത്!. സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലിന്റെ തളിപ്പറമ്പ്, തൃച്ഛംബരത്തെ വീട്ടിലാണ് റീത്ത് വച്ചത്. വെള്ളിയാഴ്‌ച രാവിലെ എഴുന്നേറ്റപ്പോഴാണ് റീത്ത് കാണപ്പെട്ടത്. ‘ആർ ഐ പി രാഹുൽ’ എന്നാണ് റീത്തിൽ എഴുതിയിട്ടുള്ളത്. രാഹുൽ നൽകിയ പരാതിയെ തുടർന്ന് തളിപ്പറമ്പ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടുവരാന്തയിൽ റീത്ത് Read More »

പി.ടി ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണ ശ്രീനിവാസനെ ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദില്ലിയിൽ ആയിരുന്ന പി.ടി ഉഷ നാട്ടിലേക്ക് തിരിച്ചു. പൊന്നാനി സ്വദേശിയും കബഡി താരവുമായിരുന്ന ശ്രീനിവാസൻ സിഐഎസ്എഫിൽ ഉദ്യോഗസ്ഥനുമായിരുന്നു.

പി.ടി ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു Read More »

ചികിത്സാപിഴവ് മറച്ചുവെച്ച് ഡോക്ടർ മുറിവ് തുന്നിക്കെട്ടി; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടർക്ക് ഗുരുതര പിഴവ് പറ്റിയെന്നാണ് ആരോപണം. ആറ് മാസമായി വിതുര സ്വദേശിനി കടുത്ത ദുരിതത്തിലാണ്. പ്രസവ ശേഷം 23-കാരിക്ക് മലവിസർജനത്തിന് തടസമുണ്ട്. യോനിയിലൂടെയാണ് മലം പോകുന്നത്. മലം പോകാതെ വയറ്റിൽ കെട്ടിക്കിടന്ന് അണുബാധയുണ്ടായി. ചികിത്സാ പിഴവ് മറച്ചുവെച്ച് ഡോക്ടർ മുറിവ് തുന്നി കെട്ടിയെന്നും ആരോപണമുണ്ട്. പ്രസവത്തെത്തുടർന്ന് എപ്പിസിയോട്ടമി ഇട്ടതിൽ ഡോക്ടർന്ന് കൈപ്പിഴവുണ്ടായെന്നാണ് ആരോപണം. പ്രസവസമയത്ത് കുഞ്ഞിന് എളുപ്പത്തിൽ പുറത്തുവരാനായി യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള

ചികിത്സാപിഴവ് മറച്ചുവെച്ച് ഡോക്ടർ മുറിവ് തുന്നിക്കെട്ടി; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി Read More »

ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്കോ; എതിർപ്പുമായി ജീവനക്കാർ

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണമായും ഡിജിറ്റൽ ഇടപാടുകൾ വഴിയാക്കാൻ ബെവ്കോ. ഫെബ്രുവരി 15 മുതൽ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്കോ ഉത്തരവിറക്കി. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്.എന്നാൽ ഈ മാറ്റത്തിൽ എതിർപ്പുന്നയിച്ച് ജീവനക്കാർ രംഗത്തുവന്നിട്ടുണ്ട്. നിലവിൽ 70 ശതമാനം ആളുകളും പണമാണ് നൽകുന്നത്. പൂർണമായും ഡിജിറ്റലിലേക്ക് മാറുമ്പോൾ ബുദ്ധിമുട്ട് കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുമാണ് ജീവനക്കാരുടെ

ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്കോ; എതിർപ്പുമായി ജീവനക്കാർ Read More »

‘കുടുംബവുമൊത്തുള്ള ആഘോഷങ്ങൾ സമ്മർദ്ദം കുറയ്ക്കും’; കർണാടക പൊലീസുകാർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി

കർണാടകയിൽ പൊലീസുകാർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി നൽകാൻ ഉത്തരവ്. കർണാടക ഡിജിപിയാണ് ഉത്തരവിറക്കിയത്. ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക കാഷ്വൽ ലീവ് അനുവദിച്ചുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) സലിം ഉത്തരവ് പുറപ്പെടുവിച്ചു. കുടുംബവും ഒത്തുള്ള ആഘോഷങ്ങൾ പൊലീസുകാരുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് എന്ന് ഡിജിപി സർക്കുലറിൽ പറയുന്നു.പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന കഠിനമായ ജോലി സമ്മർദ്ദം തിരിച്ചറിയുന്നതിനും പ്രൊഫഷണൽ ഉത്തരവാദിത്തങ്ങളും വ്യക്തിജീവിതവും തമ്മിൽ മികച്ച സന്തുലിതാവസ്ഥ നിലനിർത്താൻ അവരെ സഹായിക്കുന്നതിനുമാണ് ഈ തീരുമാനം.

‘കുടുംബവുമൊത്തുള്ള ആഘോഷങ്ങൾ സമ്മർദ്ദം കുറയ്ക്കും’; കർണാടക പൊലീസുകാർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി Read More »

കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം ആലപ്പുഴ കുത്തിയത്തോട്ടിൽ

പട്ടണക്കാട് ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കുത്തിയതോട് കോടംതുരുത്തിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം ഒപ്പമുണ്ടായിരുന്ന സഹോദരന് പരുക്ക്. പട്ടണക്കാട് നികർത്തൽ വീട്ടിൽ ജോണിയുടെ മകൻ ലിജോ (27) ആണ് മരിച്ചത്. പരുക്കേറ്റ സഹോദരൻ സിജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം ആലപ്പുഴ കുത്തിയത്തോട്ടിൽ Read More »

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങൾ ആണ് കവർന്നത്. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥിൻ്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്. ബിജുവിൻ്റെ അമ്മ ഓമന പകൽ സമയത്ത് വീട്ടിൽ നിൽക്കുകയും രാത്രി മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്.വീടിന്റെ മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്‌ടാവ് ഉള്ളിൽ കടന്നത്. രാവിലെ ഓമന വന്നപ്പോഴാണ് കവർച്ചാ വിവരം

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, അന്വേഷണം ആരംഭിച്ചു Read More »

ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയിൽ

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത ജാമ്യം തേടി കോടതിയെ സമീപിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നായിരുന്നു ഷിംജിതയെ പൊലീസ്

ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയിൽ Read More »

സ്വിഫ്റ്റ് കാറിൽ എം ഡി എം എ കടത്ത്; കുറ്റിക്കോലിൽ 2 പേർ അറസ്റ്റിൽ

കാസർകോട്: സ്വിഫ്റ്റ് കാറിൽ കടത്തിയ എം ഡി എം എയുമായി രണ്ടു പേരെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. പാണത്തൂർ പരിയാരത്തെ പി എ റമീസ് (27), പള്ളിക്കാലിലെ എ ആഷിഖ് (29) എന്നിവരെയാണ് ബേഡകം ഇൻസ്പെക്ടർ ടി ദാമോദരനും സംഘവും അറസ്റ്റു ചെയ്തത്. കുറ്റിക്കോൽ ഭാഗത്തു നിന്നു ബന്തടുക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്നു കാർ. കാഞ്ഞനടുക്കത്ത് എത്തിയപ്പോൾ പൊലീസ് കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് 34 മില്ലിഗ്രാം എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.

സ്വിഫ്റ്റ് കാറിൽ എം ഡി എം എ കടത്ത്; കുറ്റിക്കോലിൽ 2 പേർ അറസ്റ്റിൽ Read More »

Scroll to Top