New Media Channel

തലയോലപ്പറമ്പിൽ ലോറിയിലെ സിലിണ്ടറിനു തീവച്ച് ആത്മഹത്യാ ശ്രമം; യുവാവ് കസ്റ്റഡിയിൽ, ഒഴിവായത് വൻ ദുരന്തം

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ പാർക്ക് ചെയ്‌ത പാചകവാതക സിലിണ്ടർ വിതരണ ലോറിയിലെ സിലണ്ടറിനു തീവച്ച് യുവാവിൻ്റെ ആത്മഹത്യാ ശ്രമം. കടപ്ലാമറ്റം സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 12.30നാണ് സംഭവം.എറണാകുളത്ത് നിന്നും സിലിണ്ടറുമായി എത്തിയ ലോറി ഓടിക്കുന്നത് വെട്ടിക്കാട്ട് മുക്ക് സ്വദേശിയാണ്. അതിനാൽ ലോറി സ്ഥിരമായി വെട്ടിക്കാട്ടുമുക്ക് ജംക്ഷനിലാണ് പാർക്ക് ചെയ്യുന്നത്. ലോറിയുടെ മുകളിൽ കയറിയ യുവാവ്, പാചകവാതകം നിറച്ച ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ച് തീവച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. അതുവഴി […]

തലയോലപ്പറമ്പിൽ ലോറിയിലെ സിലിണ്ടറിനു തീവച്ച് ആത്മഹത്യാ ശ്രമം; യുവാവ് കസ്റ്റഡിയിൽ, ഒഴിവായത് വൻ ദുരന്തം Read More »

വീട്ടുകാർ ഉറങ്ങി കിടന്ന കട്ടിലിനു താഴെ ഫണം ഉയർത്തി ചീറ്റി രാജവെമ്പാല

കണ്ണൂർ: കിടപ്പുമുറിയിലെ കട്ടിലിനു കീഴിൽ കയറി കൂടി ചീറ്റി ഭീതി പരത്തിയ രാജവെമ്പാല. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതർ പാമ്പിനെ പിടികൂടിയതോടെയാണ് ഭീതി അകന്നത്. ശനിയാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി, കക്കുവയിൽ പത്താംബ്ലോക്കിലെ കെ സി കേളപ്പന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. കട്ടിലിനു അടിയിൽ നിന്നു പാമ്പ് ചീറ്റുന്നതിൻ്റെ ശബ്ദം കേട്ടാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം ഉണർന്നത്. മൂർഖനോ മറ്റോ ആയിരിക്കുമെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ മുറിക്കകത്ത് ഉണ്ടായിരുന്നവർ പുറത്തിറങ്ങി

വീട്ടുകാർ ഉറങ്ങി കിടന്ന കട്ടിലിനു താഴെ ഫണം ഉയർത്തി ചീറ്റി രാജവെമ്പാല Read More »

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇന്നലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇന്നലെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പത്താം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി Read More »

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: 5 തീർഥാടകർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരുക്ക്

ചെന്നൈ തമിഴ്‌നാട് രാമനാഥപുരത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് 5 പേർക്ക് ദാരുണാന്ത്യം. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്‌താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.റോഡിനു സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: 5 തീർഥാടകർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരുക്ക് Read More »

‘ഭക്ഷണത്തിന് രുചിയില്ല’; പിതാവിനെയും സഹോദരനെയും വെട്ടിപരിക്കേൽപ്പിച്ച യുവാവ് റിമാൻഡിൽ

ആലപ്പുഴ: ഭക്ഷണത്തിന് രുചി പോരെന്നാരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് റിമാൻഡിൽ. പട്ടണക്കാട്, വെട്ടയ്ക്കൽ പുറത്താംകുഴി ആശാകുമാറിൻ്റെ മകൻ ഗോകുലിനെ(28)യാണ് ചേർത്തല കോടതി റിമാൻഡ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മദ്യലഹരിയിലായിരുന്ന ഗോകുൽ ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ചത്.ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് ഗോകുൽ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത ആശാകുമാറിനെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു പ്ലേറ്റുകൊണ്ട് തലയ്ക്കടിച്ചു. തർക്കം പരിഹരിക്കാനെത്തിയ സഹോദരൻ അനന്തുവിന്റെ കയ്യിൽ കത്തി ഉപയോഗിച്ച് പരിക്കേൽപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ

‘ഭക്ഷണത്തിന് രുചിയില്ല’; പിതാവിനെയും സഹോദരനെയും വെട്ടിപരിക്കേൽപ്പിച്ച യുവാവ് റിമാൻഡിൽ Read More »

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

കൊല്ലം: കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സർവ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്‌കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്.

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു Read More »

വഴയില – പഴകുറ്റി നാലുവരി പാത നിർമാണം: കുഴിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം വഴയിലക്ക് സമീപം പുരവൂർകോണത്ത് റോഡിലെ കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു. റോഡ് വികസനത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞാണ് മരണം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്‌തിയിൽ ആകാശ് മുരളിയാണ് മരിച്ചത്.പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടെക്നോപാർക്കിൽനിന്നു ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങി വരികയായിരുന്നു ആകാശ്. നാലുവരി പാതയുടെ നിർമാണം നടക്കുന്ന വഴയില – പഴകുറ്റി റോഡിൽ കലുങ്ക് നിർമിക്കാൻ എടുത്ത കുഴിയിൽ വീഴുകയായിരുന്നു.

വഴയില – പഴകുറ്റി നാലുവരി പാത നിർമാണം: കുഴിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരന് ദാരുണാന്ത്യം Read More »

കീഴടങ്ങില്ല? ; മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിലേക്ക്

കൊച്ചി യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസിൽ രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതിയിലും രാഹുൽ പറഞ്ഞിരിക്കുന്നത്.ബലാത്സംഗത്തിനു തെളിവില്ലെങ്കിലും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം ചെയ്യിച്ചതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ചാണു കഴിഞ്ഞ ദിവസം കോടതി

കീഴടങ്ങില്ല? ; മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിലേക്ക് Read More »

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്‌റ്റിൽ

കണ്ണൂർ വിവാഹ വാഗ്ദ‌ാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്‌റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്‌റ്റ് ചെയ്തത്.2015നും 2020നും ഇടയിൽ ദുബായിലാണ് പീഡനം നടന്നതെന്നാണ് പരാതി. ദുബായിലെ ഉന്നത ഉദ്യോഗസ്ഥയായ മുപ്പത്തിയഞ്ചുകാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. സജിത്തിന്റെ കമ്പനിയിൽ യുവതിയെക്കൊണ്ട് 16 കോടി രൂപ നിക്ഷേപം നടത്തുകയും ചെയ്തു. ഇതിനിടെ യുവതി ഗർഭിണിയായി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഗർഭഛിദ്രം നടത്തണമെന്ന്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്‌റ്റിൽ Read More »

കണ്ണൂരിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായി

എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആന്റ്റ് ആൻ്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിൻ്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുഴാതി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ *2.020 കിലോ ഗ്രാം കഞ്ചാവുമായി ഉത്തർ പ്രദേശ് സ്വദേശി മിഥിലേഷ് സിംഗ് (39) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി.പ്രതിയെ

കണ്ണൂരിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായി Read More »

Scroll to Top