New Media Channel

കാസർകോട് പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം; പരീക്ഷയെഴുതിയത് 20കാരൻ, കേസെടുത്ത് പൊലീസ്

കാസർകോട്: പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. കാസർകോട് മൊഗ്രാൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഒരു 20കാരനാണ് പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താർ, പ്ലസ് ടു വിദ്യാർത്ഥി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്കൂ‌ൾ പ്രിൻസിപ്പളിൻ്റെ പരാതിയിലാണ് പൊലീസ് നടപടി. ഇതേ സ്കൂളിൽ തന്നെ എസ്എസ്എൽസി പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ വിദ്യാർത്ഥി സ്‌മാർട്ട് ഫോൺ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോൺ പിടികൂടിയത്. സമർത്ഥമായി ഒളിപ്പിച്ചാണ് ഫോൺ ഉപയോഗിച്ചതെന്ന് അധ്യാപിക […]

കാസർകോട് പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം; പരീക്ഷയെഴുതിയത് 20കാരൻ, കേസെടുത്ത് പൊലീസ് Read More »

കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി

കൊല്ലം: കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. പൊലീസ് ചികിത്സക്കായി കൊണ്ടുവന്ന പൂയപ്പള്ളി സ്വദേശി സന്ദീപാണ് കേസിലെ ഏക പ്രതി. എഴുപതിലധികം സാക്ഷികളെയാണ് കോടതി വിസ്‌തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്

കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി Read More »

പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു;

മലപ്പുറം: പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പിൽ അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടിൽ ഇരിക്കുന്നതിനിടെയാണ് ഇടിമിന്നൽ ഏറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരപ്പനങ്ങാടി പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയും തുടരുകയാണ്.

പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; Read More »

മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത ക്കാലം പുസ്തക ചർച്ച നടന്നു സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീകളുടെ ആത്മസത്യം, സ്ത്രീ ചിന്തകൾ , സ്ത്രീ ജീവിത യാഥാർത്ഥ്യങ്ങൾ, വെളിപ്പെടുത്തുന്ന നോവൽ

തൃക്കരിപ്പൂർ:ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടന്നു. പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യയുടെ നീർമാതളം പൂത്ത കാലം എന്ന പുസ്തകം ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ പരിചയപ്പെടുത്തി. സ്ത്രീത്വത്തിൻ്റെസ്വരം, സ്ത്രീസ്വാതന്ത്ര്യം,, സ്ത്രീജീവിത യാഥാർത്ഥ്യങ്ങൾ സ്വതന്ത്ര രചന എന്നീ നിലകളിൽ ഏതൊരു സ്ത്രീയും വായിച്ചിരിക്കേണ്ട പുസ്തകമാണ് നീർമാതളം പൂത്ത കാലമെന്ന് പുസ്തക ം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു. മാർച്ച് 18 ന് വനിതാവേദിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് ഒരുക്കുവാൻ തീരുമാനിച്ചു.

മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത ക്കാലം പുസ്തക ചർച്ച നടന്നു സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീകളുടെ ആത്മസത്യം, സ്ത്രീ ചിന്തകൾ , സ്ത്രീ ജീവിത യാഥാർത്ഥ്യങ്ങൾ, വെളിപ്പെടുത്തുന്ന നോവൽ Read More »

ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്‌കറ്റ് നൽകി മയക്കി യുവാവിന്റെ സ്വർണവും ലാപ്പ്ടോപ്പും കവർന്നു; 3 പേർ പിടിയിൽ

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്‌കറ്റ് നൽകി മയക്കി യുവാവിൻ്റെ സ്വർണവും ലാപ്ടോപ്പും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കവർച്ച നടന്ന് 24 മണിക്കൂറിനകം കോഴിക്കോട്ടു നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. വടകര പുതുപ്പണം സ്വദേശി വി.പി.സരിൻ്റെ സ്വർണവും പണവും അടങ്ങുന്ന ബാഗാണ് കവർന്നത്. വെള്ളിയാഴ്‌ച രാത്രി നടന്ന സംഭവത്തിൽ റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ബിഹാർ ആരാറിയ സ്വദേശികളായ അബ്ദുല്ല

ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്‌കറ്റ് നൽകി മയക്കി യുവാവിന്റെ സ്വർണവും ലാപ്പ്ടോപ്പും കവർന്നു; 3 പേർ പിടിയിൽ Read More »

കാർ യാത്രക്കാരൻ്റെ 3,33,500 രൂപ തട്ടിയ കേസ്; പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

കൽപ്പറ്റ: കാർ യാത്രക്കാരനിൽ നിന്നു 3,37,500 രൂപ തട്ടിയെടുത്തുവെന്ന കേസിൽ സസ്പെൻഷനിൽ കഴിയുന്ന പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. വയനാട്, കംപ്ലക്കാട്, പൂന്തോട്ടം കുന്നിൽ നന്ദനം ഹൗസിൽ സി ആർ അനിൽകുമാറി (44)നെയാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി വി വി ബെന്നി അറസ്റ്റു ചെയ്‌തത്‌. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിൻ്റെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിനിടയിലാണ് അറസ്റ്റ്. വൈത്തിരി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന അനിൽകുമാറിനെ നേരത്തെ അന്നത്തെ ഐ ജി യായിരുന്ന രാജ്പാൽമീണ സസ്പെൻ്റ്

കാർ യാത്രക്കാരൻ്റെ 3,33,500 രൂപ തട്ടിയ കേസ്; പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ Read More »

നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം; നാല് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2വിൻ്റെ ഉത്തരവ്. നാല് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കോടതിയുടെ ഉത്തരവ്. കേസിലെ ഏക പ്രതിയായ പി പി ദിവ്യയുടെ ഔദ്യോഗിക ഫോൺ നമ്പറിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ അന്വേഷണ സംഘം ദിവ്യയുടെ സ്വകാര്യ നമ്പറിലെ വിവരങ്ങൾ മാത്രമാണ് ശേഖരിച്ചിരുന്നത്. പ്രശാന്തൻ

നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം; നാല് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി Read More »

മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികക്ക് ദാരുണാന്ത്യം

മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂൾ അധ്യാപിക മുണ്ടോറപ്പൊയിൽ സ്വദേശിനി റീഷ (36) യാണ് മരിച്ചത്.

മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികക്ക് ദാരുണാന്ത്യം Read More »

ബാങ്ക് അക്കൗണ്ടിലേക്ക് കണക്കില്ലാതെയെത്തിയത് 2.22 കോടി ; കണ്ണൂരിൽ അനധികൃത പണമിടപാട് കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

അനധികൃത പണമിടപാട് കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് ആണ് അറസ്റ്റിലായത്. തമിഴ്‌നാട് പൊലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്ത‌ത്. രാഗേഷ് പ്രസിഡൻ്റ് ആയ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് പല തവണയായി തട്ടിപ്പ് പണം എത്തിയെന്നാണ് കണ്ടെത്തൽ. രണ്ട് തവണയായി 2.22 കോടി രൂപ അക്കൗണ്ടിലേക്ക് എത്തിയതിൽ ദുരൂഹത സംശയിച്ചാണ് അറസ്റ്റ്. സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പണം അയച്ചത് സൈബർ തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ വിഭാഗം കണ്ടെത്തി.

ബാങ്ക് അക്കൗണ്ടിലേക്ക് കണക്കില്ലാതെയെത്തിയത് 2.22 കോടി ; കണ്ണൂരിൽ അനധികൃത പണമിടപാട് കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ Read More »

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മുഖം മൂടി അക്രമിച്ചു; മൊബൈൽഫോണും മാലയും കവർന്നു

കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മുഖം മൂടി അക്രമിച്ച് മൊബൈൽഫോണും മാലയും കവർന്നു. കണ്ണൂർ സ്വദേശിനി ജസ്‌ന ഫാത്തിമയെയാണ് ആക്രമിച്ചത്. ഞായറാഴ്‌ച രാത്രി ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. തല തുണി കൊണ്ടുമൂടിയശേഷമായിരുന്നു ആക്രമണം. കാനയിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം റെയിൽവേ പാലത്തിന്റെ തൂണിൽ തലയിടിപ്പിച്ചതിനെ തുടർന്ന് യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പവൻ്റെ സ്വർണമാല അക്രമി കവർച്ച ചെയ്‌തതായി സംശയിക്കുന്നു.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മുഖം മൂടി അക്രമിച്ചു; മൊബൈൽഫോണും മാലയും കവർന്നു Read More »

Scroll to Top