സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്
കൊല്ലം: സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. കൊല്ലം ഇടമണിലെ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപത്തു വച്ചാണ് ഇവർക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കാട്ടുപന്നി ചാടിയതോടെ സ്‌കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടമാവുകയും അമ്മയും മകനും ദൂരേക്ക് തെറിച്ചുവീഴുകയും ചെയ്‌തു. അപകടത്തിൽ മുഖത്തിനും കൈകാലുകൾക്കും പരിക്കേറ്റ ഇരുവരേയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് […]
സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക് Read More »









