New Media Channel

കുട്ടികളെത്തി, ചോദ്യപേപ്പർ ഇല്ല! ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ…

പരീക്ഷയ്ക്ക് കുട്ടികളെത്തി പക്ഷേ ചോദ്യപേപ്പർ ഇല്ല! ഒമ്പതാം ക്ലാസ് വർഷാവസാന പരീക്ഷയുടെ ചോദ്യപേപ്പർ സ്കൂളുകളിലെത്തിയില്ല, ഒടുവിൽ മെയിൽ ചെയ്‌തു നൽകിയ ചോദ്യപേപ്പർ വായിച്ച് കേൾപ്പിച്ചു കുട്ടികളോട് ഉത്തരം എഴുതാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്

കുട്ടികളെത്തി, ചോദ്യപേപ്പർ ഇല്ല! ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ… Read More »

കണ്ണൂരിൽ സ്വകാര്യ റസിഡൻസിയിൽ വൻ എം ഡി എം എ വേട്ട ; 6 പേർ അറസ്റ്റിൽ

കണ്ണൂർ : വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ. ദേശീയ പാതയിൽ വളപട്ടണത്തിനടുത്ത സ്വകാര്യ റസിഡൻസിയിൽ വച്ചാണ് 29.66 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശികളായ കെ മുബഷിർ(20), കെ എം ഷനാദ്(19), കൊളച്ചേരി പള്ളിപറമ്പ് സ്വദേശി എം കെ മുഹമ്മദ്(40), ചേലേരി സ്വദേശി സി പി മുഹമ്മദ്(45), കാസർഗോഡ് സ്വദേശികളായ ബേക്കൽ ഫോർട്ടിലെ കെ അബ്ദുൾ നാസർ(33), മുളിയാർ അമ്മാങ്കോടെ ബി മുഹമ്മദ് ഷബീർ(28)

കണ്ണൂരിൽ സ്വകാര്യ റസിഡൻസിയിൽ വൻ എം ഡി എം എ വേട്ട ; 6 പേർ അറസ്റ്റിൽ Read More »

നിയമസഭാ തിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 9ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിവസമായ മേയ് 4നും ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഇതു പ്രകാരം ഏപ്രിൽ 7ന് വൈകിട്ട് 7 മുതൽ ഏപ്രിൽ 9ന് വൈകിട്ട് പോളിങ് അവസാനിക്കുന്നതു വരെ സംസ്‌ഥാനത്തു മദ്യവിൽപന നിരോധിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി Read More »

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിൽ പോലീസുകാരൻ്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസിൽ രണ്ട് രണ്ട് പേർ അറസ്റ്റിൽ. കോളയാട് സ്വദേശി രാഹുൽ, മുഴക്കുന്ന് സ്വദേശി ജിതിൻ എന്നിവരാണ് പിടിയിലായത്. കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറിഞ്ഞ കേസിൽ അന്വേഷണം നടന്നുവരുകയായിരുന്നു. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടാതിരുന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായിരുന്നു. സംഭത്തിന് പിന്നിൽ ബൈക്കിലെത്തില രണ്ടംഗ സംഘമാണെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. മുഖംമൂടി ധരിച്ച് നമ്പർ

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് പേർ അറസ്റ്റിൽ Read More »

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികളെ കൈകളിലെടുക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റ് പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വ്യക്തമായ നിർദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ-ലഘുലേഖ വിതരണം, തെരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ല. പ്രചാരണത്തിനിടെ കുട്ടികളെ കൈകളിൽ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. തെരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗം, രാഷ്ട്രീയ പാർട്ടിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികളെ കൈകളിലെടുക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ Read More »

ചര്‍ച്ച പരാജയം; വ്യാഴാഴ്ച മുതല്‍ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. മാനേജ്‌മെന്റുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യുഎന്‍എയും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ശമ്പള പരിഷ്‌കരണം അപ്രായോഗികം എന്ന് മാനേജ്‌മെന്റ് നിലപാട് എടുത്തതോടെയാണ്. നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക് എന്ന് അറിയിച്ചത്. നേരത്തെ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ ആശുപത്രികളിലെ ഒ

ചര്‍ച്ച പരാജയം; വ്യാഴാഴ്ച മുതല്‍ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക് Read More »

കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്‌ജിൽ ശിശുവിന്റെ ഭ്രൂണം; ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു

തൃശൂർ: കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്‌ജിൽ ഇനിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്‌ ഫ്രിഡ്‌ജിൽ ബോക്‌സിലാക്കി സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു. ഇവർ ഒരു വർഷം മുമ്പാണ് വിവാഹിതരായത്. മൂന്ന് മാസം മുമ്പ് ഫ്ലാറ്റിൽ താമസമാക്കിയതെന്നും മൂന്ന് മാസമായി ഗർഭിണിയായിരുന്നുവെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം വയറുവേദന അനുഭപ്പെടുകയും ശുചിമുറിയിൽ വെച്ച് ഭ്രൂണം പുറത്ത് വരികയായിരുന്നുവെന്നു യുവതി പറഞ്ഞു.

കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്‌ജിൽ ശിശുവിന്റെ ഭ്രൂണം; ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു Read More »

കല്ലെറിഞ്ഞാൽ ജീവപര്യന്തം

ചെന്നൈ: ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവം വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ നടപടി കടുപ്പിച്ച് ദക്ഷിണ റെയിൽവേ. കല്ലേറുകേസുകളിൽ 1989ലെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകൾ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. ചെന്നൈ ഡിവിഷനിൽ ഇത്തരം സംഭവങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് റെയിൽവേ സുരക്ഷാ സേനയും ഗവ. റെയിൽവേ പൊലീസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി കാമറകൾ അടക്കം സ്ഥാപിച്ചും

കല്ലെറിഞ്ഞാൽ ജീവപര്യന്തം Read More »

പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; സംഭവം പുലർച്ചെ

കോഴിക്കോട്: പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുൽ (38) ആണ് മരിച്ചത്. പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ പാളത്തിലാണ് ഷജുൽ ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടക്കാവ് പൊലീസ് എഫ്ഐആർ റജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങി.

പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; സംഭവം പുലർച്ചെ Read More »

ഉയർന്ന താപനില മുന്നറിയിപ്പ്: 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ

ഉയർന്ന താപനില മുന്നറിയിപ്പ്: 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »

Scroll to Top