സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമായേക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്ന് ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു.മഴയ്‌ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ […]









