New Media Channel

ചികിത്സയിലായിരുന്ന യുവാവ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് ബന്തടുക്ക സ്വദേശി

കാസർകോട്: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്തടുക്ക, പൊതുമരാമത്ത് ബംഗ്ലാവിനു സമീപത്തെ തുടിയിൽ വിനോദ് (46) ആണ് ജീവനൊടുക്കിയത്. ബുധനാഴ്‌ച പുലർച്ചെയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 803 വാർഡിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വൃക്ക സംബന്ധമായ അസുഖത്തിനുള്ള ചികിത്സയ്ക്കായി രണ്ടു ദിവസം മുമ്പാണ് വിനോദിനെ പിരയാരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിയാരം മെഡിക്കൽ […]

ചികിത്സയിലായിരുന്ന യുവാവ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് ബന്തടുക്ക സ്വദേശി Read More »

ഇന്ധന സർചാർജ് പരിഷ്കരിച്ചു; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധിക്കും

ന്യൂഡൽഹി: എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സർചാർജ് വർധിപ്പിച്ചു. ഇതോടെ ടിക്കറ്റ് നിരക്കും വർധിക്കും. ആഗോള വിമാന ഇന്ധന വില ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വർധിച്ചതോടെയാണ് പുതിയ തീരുമാനം. ഏപ്രിൽ 8 ബുധനാഴ്‌ച മുതൽ പുതിയ ചാർജുകൾ നിലവിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സർചാർജ് ഏപ്രിൽ 10 വെള്ളിയാഴ്‌ച മുതലാണ് പ്രാബല്യത്തിൽ വരിക.പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേർന്ന് ഡൊമസ്റ്റിക്ക് ഏവിയേഷൻ ടർബൈൻ ഫ്യുവൽ വിലവർധന 25ശതമാനമായി

ഇന്ധന സർചാർജ് പരിഷ്കരിച്ചു; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധിക്കും Read More »

വോട്ട്ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ

വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനു പുറമെ 12 രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്. ആധാർകാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, എൻപിആർ സ്‌മാർട്ട് കാർഡ്, പാസ്പോർട്ട്, ഫോട്ടോ പതിപ്പിച്ച പെൻഷൻ കാർഡ്, ഉദ്യോഗസ്ഥരുടെ സർവീസ് തിരിച്ചറിയൽ രേഖ, എംപി/എംഎൽഎ എന്നിവരുടെ തിരിച്ചറിയൽ കാർഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യുഡിഐഡി കാർഡ്, എന്നീ 12 രേഖകളിൽ ഏതെങ്കിലും

വോട്ട്ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ Read More »

കണ്ണൂർ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കണ്ണൂർ: ക്രമസമാധാന പാലനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 6 മണി മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനാജ്ഞ വ്യാഴാഴ്ച അർദ്ധരാത്രി 12 മണി വരെ തുടരുമെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അനധികൃതമായി ആളുകൾ കൂട്ടംകൂടുന്നതിനും പൊതുയോഗങ്ങൾ നടത്തുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കണ്ണൂർ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More »

ഇന്ന് വൈകീട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിലും മദ്യ വില്‍പനയുണ്ടാകില്ല. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ്

ഇന്ന് വൈകീട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ Read More »

ബസിൽ 14 വയസ്സുകാരിയെ ശല്യം ചെയ്തു; മലപ്പുറത്ത് 54 കാരന് 11 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ

മലപ്പുറം: ബസിൽവച്ച് 14കാരിയെ ശല്യംചെയ്‌ത കേസിൽ ബന്ധുവായ 54കാരന് 11 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ഡി കെ എസ് വരുൺ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ടു മാസം അധിക കഠിന തടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന സംഖ്യ അതിജീവിതക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. . പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.2023 ഡിസംബറിലാണ് കേസിന് ആസ്‌പദമായ സംഭവം. കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രക്കിടെയായിരുന്നു പെൺകുട്ടിക്ക് നേരെ

ബസിൽ 14 വയസ്സുകാരിയെ ശല്യം ചെയ്തു; മലപ്പുറത്ത് 54 കാരന് 11 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ Read More »

കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു

പാലക്കാട്: പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാൻ രാമൻ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പകൽ ശീവേലിക്കിടെയാണ് തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആന ഇടഞ്ഞത്.വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാൻ ശ്രമിച്ചപ്പോൾ തളയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ഇടഞ്ഞ

കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു Read More »

കല്യാണം നടത്തിയതിന് ബ്രോക്കർ ഫീസ് കൊടുത്തില്ല, നവവരനെ കടയിൽ കയറി വെട്ടി, 2 വിരലുകൾ അറ്റു; ബ്രോക്കർ പടിയിൽ

കാസർകോട്: വെള്ളരിക്കുണ്ടിൽ നവവരനെ കടയിൽ കയറി വെട്ടി ബ്രോക്കർ. വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന പേരിലാണ് നവവരനെ കടയിൽ കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് വെട്ടേറ്റത്. വിവാഹ ബ്രോക്കറായ പറമ്പയിൽ സ്വദേശിയായ ബേബിയാണ് അബ്രഹാമിനെ ആക്രമിച്ചത്. സംഭവത്തിൽ ബ്രോക്കറെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.അടുത്തയിടെയാണ് അബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഇതിന് ഇടനിലക്കാരനായിരുന്നു ബേബി. എന്നാൽ വിവാഹം കഴിഞ്ഞിട്ടും അബ്രഹാം ബ്രോക്ക‌

കല്യാണം നടത്തിയതിന് ബ്രോക്കർ ഫീസ് കൊടുത്തില്ല, നവവരനെ കടയിൽ കയറി വെട്ടി, 2 വിരലുകൾ അറ്റു; ബ്രോക്കർ പടിയിൽ Read More »

ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാൽ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സർക്കാർ. യുവതീ പ്രവേശനം അനുവദിച്ചാൽ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തിൽ കോടതികൾ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ വാദങ്ങൾ കേന്ദ്രസർക്കാർ എഴുതി നൽകി. യുവതീ പ്രവേശന ഹർജികളിൽ വിശാല ഭരണഘടനാ ബെഞ്ചിൽ ഇന്നുമുതൽ വാദം കേൾക്കും. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം മറ്റന്നാൾ വരെ തുടരും.ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധനാ

ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാൽ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ Read More »

കാറിൽ കടത്തിയ 135 ലിറ്റർ ഗോവൻ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ മദ്യക്കടത്ത് സംഘം കുടുങ്ങി. കാറിൽ കടത്തിയ 135 ലിറ്റർ ഗോവൻ നിർമ്മിത മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. ദക്ഷിണകന്നഡ ജില്ലയിലെ ലതേഷ് പൂജാരി, ബദ്രഡുക്കയിലെ ബിപി സുരേഷ് എന്നിവരെയാണ് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ കെ വി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്‌തത്. കാഞ്ഞങ്ങാട്, കടപ്പുറത്ത് നടത്തിയ പരിശോധനയ്ക്കിടയിലാണ് കർണാടക രജിസ്ട്രേഷനുള്ള മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിയ മദ്യം പിടികൂടിയതെന്നു എക്സൈസ് അധികൃതർ പറഞ്ഞു.

കാറിൽ കടത്തിയ 135 ലിറ്റർ ഗോവൻ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ Read More »

Scroll to Top