തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് നിർണ്ണായക യോഗം. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറിൽ രാവിലെ 11 മണിക്കാണ് യോഗം. കടുത്ത വേനലിൽ വൈദ്യുതിയുടെ വർധിച്ച ആവശ്യകത മുന്നിൽ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതിൽ സർക്കാരിനും ബോർഡിനും വലിയ വീഴ്‌ച സംഭവിച്ചെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കെഎസ്ഇബി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം യോഗത്തിൽ പങ്കെടുക്കും.ആവശ്യകത ഉയർന്നതും ഗ്രിഡിലെ ഫ്രീക്വന്‌ഡസി കുറഞ്ഞതിനാൽ സതേൺ റീജിയൻ ലോഡ് ഡെസ്‌പാച്ച് സെൻ്റർ ഇടപെട്ടതുമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. മഴ കാരണം കൽക്കരിയില്ലാത്തതിനാൽ ഉത്തരേന്ത്യയിൽ വൈദ്യുതോൽപാദനം കുറഞ്ഞു. കൽക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതവും കുറഞ്ഞു. കെഎസ്ഇബിക്ക് പീക്ക് സമയത്തേക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും ഉയർന്ന ആവശ്യകത ആയതിനാൽ പവർ എക്സേഞ്ചിലും വൈദ്യുതി കിട്ടാത്ത അവസ്ഥയുണ്ട്.
വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ വ്യാപക വിമർശനം; ഇന്ന് നിർണ്ണായക യോഗം

