കാസർകോട്:തലപ്പാടിയിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം ആർടിഒ ചെക്ക് പോസ്റ്റിലെ രണ്ടു ജനറേറ്ററുകൾ മോഷണം പോയതായി പരാതി. ഓഫീസിൻ്റെ വരാന്തയിൽ സൂക്ഷിച്ചിരുന്നതായിരുന്നു ജനറേറ്ററുകൾ. മെയ് ഒന്നാം തീയതി വൈകുന്നേരം അഞ്ചു മണിക്കും രണ്ടാം തീയതി രാവിലെ ഒൻപതു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നു സംശയിക്കുന്നതായി അസി. വെഹിക്കിൾ ഇൻസ്പെക്ടർ തളിപ്പറമ്പ്, കീഴാറ്റൂർ സ്വദേശിയായ തച്ചൻ വീട്ടിൽ കെ. അഭിലാഷ് നൽകിയ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗോവയിൽ ഏഴ് പേർ മരിച്ചു.50-ലധികംപേർക്ക് പരിക്കേറ്റു മെഡിക്കൽ കോളേജിൽ പുക ഉയർന്നത് ബാറ്ററികൾ കത്തിയതോടെയെന്ന് ഫയർഫോഴ്സ് റിപ്പോർട്ട്