തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ നഷ്‌ടത്തിലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. കഴിഞ്ഞ സർക്കാരിൻ്റെ നയമാണ് അതിന് കാരണമെന്നും ബെവ്കോയെ പ്രൊഫഷനലൈസ് ചെയ്യാൻ തീരുമാനിച്ചുവെന്നും ലിജു പറഞ്ഞു.
‘ഇപ്പോഴല്ല ബെവ്കോ നഷ്‌ടത്തിലായത്. കഴിഞ്ഞ സർക്കാരിന്റെ തീരുമാനം കൊണ്ടാണ് നഷ്‌ടത്തിലായത്. ബെവ്കോയുടെ ഉൽപ്പാദനവും വിൽപ്പനയും വർധിച്ചു. എന്നാൽ അഞ്ച് പൈസയായിരുന്ന ഗ്യാലനേജ് ഫീസ് പത്ത് രൂപയായി ഉയർത്തിയതോടെ 400 കോടി രൂപയാണ് ബെവ്കോയ്ക്ക് സർക്കാരിന് നൽകേണ്ടി വന്നത്. ഇതോടെ ലാഭവും കഴിഞ്ഞു. റിസർവ് ഫണ്ടിൽ നിന്നും പൈസ എടുത്ത് കൊടുക്കേണ്ടിവന്നു. അതിനാലാണ് ഇത്തരത്തിൽ നഷ്‌ടമുണ്ടായത്’, എം ലിജു പറഞ്ഞു.
മദ്യനയ ചർച്ച ആരംഭിച്ചെന്നും ഓണം കഴിഞ്ഞ് കാര്യങ്ങൾ വേഗത്തിൽ നടക്കുമെന്നും ലിജു പറഞ്ഞു. ചർച്ചയ്ക്ക് വിളിക്കേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്. സെപ്‌തംബറിൽ തന്നെ മദ്യനയ ചർച്ചകൾ തുടങ്ങും. ആദ്യവാരത്തിൽ തന്നെ ചർച്ച പൂർത്തിയാക്കുമെന്നും എം ലിജു പറഞ്ഞു.ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്നും സഹകരണ വകുപ്പുകളെ ഒഴിവാക്കിയ നടപടിയിലും ലിജു അതൃപ്‌തി പ്രകടിപ്പിച്ചു. ധനവകുപ്പിൻ്റെ നടപടിയിൽ ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുവഴി ക്ഷേമ പെൻഷൻ വിതരണം ചെയ്യുമ്പോൾ ഭീമമായ നഷ്ടമുണ്ടായെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ എന്നും മന്ത്രി പറഞ്ഞു.’സഹകരണ വകുപ്പുകളെ ഒഴിവാക്കിയ ധനവകുപ്പിൻ്റേത് ആയിരുന്നു. അതിൽ സഹകരണ വകുപ്പിന് ആശങ്കയുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്ന പ്രോസസ് ശരിയാണെന്ന് യാതൊരു അഭിപ്രായവും ഇല്ല. രാഷ്ട്രീയവൽക്കരിച്ചുകൊണ്ടാണ് വിതരണം നടത്തിയത്. ചുവപ്പുവൽക്കണമാണ് നടത്തിയത്’, എന്നും ലിജു വിമർശിച്ചു.
ബിവറേജസ് കോർപ്പറേഷൻ നഷ്‌ടത്തിൽ; കാരണം കഴിഞ്ഞ സർക്കാരിന്റെ നയം: എം ലിജു

