കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി; സംഭവം കൊണ്ടോട്ടിയിൽ

മലപ്പുറം എക്സൈസ് ആൻ്റി നർകോട്ടിക് സ്ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു നടത്തിയ പരിശോധനയിൽ കോളജ് ഗ്രൗണ്ടിന് സമീപം പാർക്ക് ചെയ്തതിരുന്ന കാറിൽ നിന്ന് ഒരു ഗ്രാം മാരക രാസലഹരിയായ മേതാംഫെറ്റാമിൻ പിടികൂടി. ജില്ലയിലെ കോളജുകളിൽ ഓണാഘോഷം നടക്കുന്നതിനാൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.കോളജ് ഗ്രൗണ്ടിനു സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് സമീപം എക്സൈസ് വാഹനം എത്തിയപ്പോൾ വാഹനത്തിലുണ്ടായിരുന്ന മൂന്ന് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികൾ ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപെട്ട് വാഹനം പരിശോധിച്ചപ്പോഴാണ് കാറിൽ നിന്ന് രാസലഹരി കണ്ടെത്തിയത്. ഓടിപ്പോയ കണ്ടാലറിയാവുന്ന മൂന്ന് പേരെ പ്രതി ചേർത്ത് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ എക്സൈസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.സർക്കിൾ ഇൻസ്പെക്‌ടർ പി കെ മുഹമ്മദ് ഷഫീഖ്, പ്രിവെൻ്റീവ് ഓഫീസർ അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് നൗഫൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top