ഇരുപതു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

കണ്ണൂർ: കഴിഞ്ഞ 20 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. താവക്കര വലിയവളപ്പ് കാവിനടുത്ത സ്വദേശിയായ രാഗേഷിനെയാണ് കർണാടകയിൽ നിന്ന് അന്വേഷണ സംഘം പിടികൂടിയത്.

സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കണ്ണൂർ എസിപി എം.പി. ആസാദ്, നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top