ഓണക്കാലത്തെ ചെലവ്; 2200 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവിനായി 2200 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ. ശമ്പളം, പെൻഷൻ, ക്ഷേമ ആനുകൂല്യങ്ങൾ, ബോണസ്, ഉത്സവബത്ത എന്നിവക്കായി പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടെ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള കടമെടുപ്പ് 14,400 കോടി രൂപയാകും.
സർക്കാരിന് ഏപ്രിൽ മുതൽ ഡിസംബർ വരെ 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നത്. കടപ്പത്ര ലേലം ചൊവ്വാഴ്ച നടത്താനാണ് തീരുമാനം.4500 രൂപയാണ് ഇത്തവണ സർക്കാർ ജീവനക്കാരുടെ ഓണം ബോണസ്. ബോണസിന് അർഹതയില്ലാത്തവർക്ക് ഉത്സവബത്തയായി 3000 രൂപയും ലഭിക്കും. തിരിച്ചുപിടിക്കുന്ന അഡ്വാൻസായി മുൻവർഷത്തിന് സമാനമായി പരമാവധി 20,000 രൂപയാണ് ലഭിക്കുക. ഈ മാസം 17ന് മുമ്പായി വിതരണം ചെയ്യാനാണ് തീരുമാനം.4500 രൂപയാണ് ഇത്തവണ സർക്കാർ ജീവനക്കാരുടെ ഓണം ബോണസ്. ബോണസിന് അർഹതയില്ലാത്തവർക്ക് ഉത്സവബത്തയായി 3000 രൂപയും ലഭിക്കും. തിരിച്ചുപിടിക്കുന്ന അഡ്വാൻസായി മുൻവർഷത്തിന് സമാനമായി പരമാവധി 20,000 രൂപയാണ് ലഭിക്കുക. ഈ മാസം 17ന് മുമ്പായി വിതരണം ചെയ്യാനാണ് തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top