തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിലെ ശമ്പളപ്രതിസന്ധിയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഇടപെട്ടിട്ടും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. എസ്എസ്കെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓണക്കാലത്തും ഡയറ്റ് ജീവനക്കാർ പട്ടിണിയിലാണ്. ഇവർക്ക് ശമ്പളം മുടങ്ങിയിട്ട് നാല് മാസമായി. മുന്നൂറോളം ജീവനക്കാരാണ് വൻ പ്രതിസന്ധിയിലുള്ളത്. ( DIET employees unpaid for four months)
ഡയറ്റ് ജീവനക്കാരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നുമാണ് മുമ്പ് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചിരുന്നത്. ഏത് തരം ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നത് എന്നുൾപ്പെടെ പരിശോധിച്ച് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു. ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാർക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് മന്ത്രി പറഞ്ഞതെങ്കിലും ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാർക്ക് ഉൾപ്പെടെ ഈ ഓണക്കാലത്തും ശമ്പള പ്രതിസന്ധിയുണ്ടെന്നതാണ് യാഥാർഥ്യം.


