ശബരിമലയിലെ നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണം പുരോഗമിക്കവേ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്.
വിജിലൻസ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകൾ യോഗത്തിൽ സമർപ്പിച്ചേക്കും. ഭക്തർ അഭിഷേകത്തിനായി സമർപ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വൻ ക്രമക്കേട് നടന്നെന്ന് പ്രാഥമിക നിഗമനം. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികൾ യോഗത്തിൽ ചർച്ചയാവും. ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ
വിജിലൻസ് അന്വേഷണം തുടരുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ, എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു എന്നിവരെ പ്രതിചേർത്ത് ഇന്നലെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇരുപതിനായിരം യൂണിറ്റ് അരവണയുണ്ടാക്കാൻ മിൽമയിൽ നിന്ന് വാങ്ങിയ നെയ്യിൽ ഒരു വിഭാഗം വഴിമധ്യേ വിൽക്കുകയും ശബരിമലയിൽ നിലവാരം കുറഞ്ഞ നെയ്യ് എത്തിക്കുകയും ചെയ്തെന്ന കേസിലാണ് വിജിലൻസ് അന്വേഷണം.
കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും ശബ രിമലയിൽ എത്തിയില്ലെന്ന്ആരോപണമുയർന്നതോടെ ശബരിമല സ്പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫിസർ പ്രാഥമിക അനേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷണം പുരോഗമിക്കുന്നു; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്


