രാജപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി

കാസർഗോഡ്.കാസർകോട് ജില്ലയിൽ പൊലീസുകാരനെ കാണാതായതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സാം സനലിനെയാണ് (27) കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായത്. ബേളൂർ അട്ടേങ്ങാനം കപ്പണ സ്വദേശിയാണ് സാം സനൽ.
തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭ്യമല്ലെന്ന് ബന്ധപ്പെട്ടവരും സഹപ്രവർത്തകരും വ്യക്തമാക്കുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്.
തുടർന്ന് കുടുംബാംഗങ്ങളും സഹപ്രവർത്തകരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.കാണാതായ പൊലീസുകാരന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കർണാടകയിലെ മൈസൂർ ഭാഗത്തുനിന്നാണ് അദ്ദേഹത്തിന്റെ ഫോണിൽ നിന്നുള്ള അവസാന സിഗ്നൽ ലഭിച്ചതെന്നാണ് പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top