തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമില്ലെന്ന ഉത്തരവ്
പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് ഡിഗ്രിക്ക് പ്രവേശനം നേടാമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കും. മൂന്ന് വർഷ പോളിടെക്നിക് ഡിപ്ലോമ നേടിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയും ലഭിക്കും.എൻസിആർഎഫ് അടിസ്ഥാനമാക്കിയുള്ള ഈ ഉത്തരവ് 2027-28 അധ്യയന വർഷം മുതലായിരിക്കും പ്രാബല്യത്തിൽ വരിക. അക്കാദമിക് പുരോഗതിക്കും അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.എല്ലാ സർവകലാശാലകളിലും ഉത്തരവ് നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ്റെ പ്രത്യേക സമിതി ശുപാർശ പ്രകാരമാണ് നടപടി.
ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്


