വടക്കുമ്പാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപെടുത്താൻ ശ്രമിച്ച കേസ്;പ്രതികൾക്ക് 18 വർഷം തടവും 3 ലക്ഷം രൂപ വീതം പിഴയും

കണ്ണൂർ: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എഡ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്ദു‌ള്ള, ഫൈസൽ എന്നിവരെയാണ് ശിക്ഷിച്ചത്. പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയന് നേരെ 2015ലാണ് വധശ്രമമുണ്ടായത്. തളിപ്പറമ്പ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2015 സെപ്തംബർ 17 ന് വൈകിട്ട് 6.30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്സിൽ നിന്ന് ഓണാഘോഷ പരിപാടികൾക്കായി വാടകക്കെടുത്ത സാധനങ്ങളുടെ കാശ് കൊടുക്കാൻ എത്തിയതായിരുന്നു വിജയൻ. സ്ഥാപന ഉടമ ആഷിക്കുമായി സംസാരിച്ച് റോഡരികിൽ നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ എസ്സിപിഐക്കാർ രാഷ്ട്രീയവിരോധത്താൽ വാൾകൊണ്ട് തലക്കും കാലിനും വെട്ടി പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. ആക്രമണത്തിൽ വിജയൻ്റെ സംസാരശേഷി ഭാഗിമായി നഷ്ടപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top